വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ കസേര തട്ടിയിട്ട് കോലി, താക്കീത് നല്‍കി ബിസിസിഐ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ആര്‍സിബി.ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരബാദിന് 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഗ്ലെന്‍ മാക്‌സ് വെല്‍ (59), ക്യാപ്റ്റന്‍ വിരാട് കോലി (33) എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.

മത്സരത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം വിരാട് കോലി നടത്തിയ മോശം പ്രതികരണത്തിനെതിരേ ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് ബിസിസി ഐ. മത്സരത്തിലെ 13ാം ഓവറിലാണ് സംഭവം. ജേസന്‍ ഹോള്‍ഡറെ അതിര്‍ത്തി കടത്താനുള്ള കോലിയുടെ ശ്രമം വിജയ് ശങ്കറുടെ മനോഹരമായ ക്യാച്ചില്‍ അവസാനിച്ചു. ഇതില്‍ നിരാശയോടെ പവലിയനിലേക്ക് മടങ്ങിയ കോലി അവിടെ ഇരുന്ന കസേര ബാറ്റുകൊണ്ട് തട്ടിത്തെറിപ്പിച്ചു. ഈ രംഗം കൃത്യമായി ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.

കോലിയെപ്പോലൊരു സീനിയര്‍ താരത്തില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല എന്ന തരത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ദേഷ്യത്തെ നിയന്ത്രിക്കാന്‍ അറിയത്തില്ലാത്ത താരമാണെന്ന നിലയിലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം ഉയര്‍ന്നത്. കോലിയുടെ നടപടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറലാവുകയും ചെയ്തു.

viratkohli-rcb

ഒടുവില്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ബിസിസി ഐ കോലിക്ക് താക്കീത് നല്‍കി. 'ഐപിഎല്‍ കോഡ്ഓഫ് കണ്ടക്ടിലെ ലെവല്‍ 1 കുറ്റം മിസ്റ്റര്‍ കോലി സമ്മതിച്ചിട്ടുണ്ട്. ലെവല്‍ 1 കുറ്റം നിയമങ്ങളുടെ ലംഘനമാണ്. മാച്ച് റഫറി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും' എന്നാണ് ബിസിസി ഐ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം താക്കീതില്‍ പ്രശ്‌നം ഒതുങ്ങിയേക്കും.

ഹൈദരാബാദിനെതിരേ 29 പന്തില്‍ 33 റണ്‍സാണ് കോലി നേടിയത്. ഇതില്‍ നാല് ബൗണ്ടറിയും ഉള്‍പ്പെടും. ഇത്തവണ ഓപ്പണറായാണ് കോലി ഇറങ്ങുന്നത്. ആദ്യ മത്സരത്തിലും അര്‍ധ സെഞ്ച്വറിയിലേക്കെത്താന്‍ കോലിക്കായില്ല. ഹോള്‍ഡറിന്റെ പന്തിന് പ്രതീക്ഷിച്ച വേഗതയില്ലാത്തതിനാലാണ് കോലിയുടെ ഷോട്ട് പാളിയത്. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതും.

ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ വളരെ പ്രതീക്ഷയിലാണ്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആര്‍സിബി ഹൈദരാബാദിനെയും തോല്‍പ്പിച്ചതോടെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. എല്ലാ വര്‍ഷത്തേതില്‍ നിന്നും വിപരീദമായി മികച്ച ബൗളിങ് നിര ഇത്തവണ ആര്‍സിബിക്കൊപ്പമുണ്ട്.

Story first published: Thursday, April 15, 2021, 11:43 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X