വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബി x ഹൈദരാബാദ്, ആവേശ പോരാട്ടത്തില്‍ പിറന്ന തകര്‍പ്പന്‍ റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്. ആര്‍സിബിക്കെതിരേ വിജയിക്കാവുന്ന മത്സരം കൈവിട്ട് കളഞ്ഞ ഹൈദരാബാദ് 6 റണ്‍സിനാണ് പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ (59) പ്രകടനമാണ് 149 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. ഡെത്ത് ഓവറുകളില്‍ ആര്‍സിബി ബൗളര്‍മാരുടെ പ്രകടനവും ടീമിന്റെ വിജയത്തിന് കരുത്തായി. വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

ചെന്നൈ തങ്ങളുടെ ബാലികേറാമലയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദ്. അവസാനം ചെന്നൈയില്‍ കളിച്ച അഞ്ച് മത്സരത്തിലും ഹൈദരാബാദ് പരാജയപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ഇതോടെ ആര്‍സിബിക്കെതിരേ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡില്‍ രോഹിത് ശര്‍മയെ മറികടക്കാന്‍ വാര്‍ണര്‍ക്കായി. ആര്‍സിബിക്കെതിരേ വാര്‍ണര്‍ എട്ടും രോഹിത് ഏഴും അര്‍ധ സെഞ്ച്വറികളാണ് നേടിയത്.

അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും വാര്‍ണര്‍ക്കായി. വാര്‍ണറുടെ പേരില്‍ 5311 റണ്‍സാണുള്ളത്. രോഹിത് ശര്‍മ (5292),ശിഖര്‍ ധവാന്‍ (5282) എന്നിവരെയാണ് വാര്‍ണര്‍ മറികടന്നത്. ഈ സീസണില്‍ മൂന്ന് പേരും കളിക്കുന്നതിനാല്‍ ഈ റെക്കോഡ് മാറി മറിയാം. വിരാട് കോലി തലപ്പത്തും സുരേഷ് റെയ്‌ന രണ്ടാം സ്ഥാനത്തുമുണ്ട്.

glennmaxwell

1806 ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. ആദ്യ രണ്ട് മത്സരത്തിലും ആര്‍സിബിക്കായി തിളങ്ങാന്‍ മാക്‌സ് വെല്ലിന് സാധിച്ചിരുന്നു. ആര്‍സിബിക്കും നായകന്‍ കോലിക്കും വലിയ അഭിമാനം നല്‍കുന്ന വിജയമായിരുന്നു ഇത്. ഐപിഎല്‍ ചരിത്രത്തില്‍ പ്രതിരോധിച്ച ജയിക്കുന്ന നാലാമത്തെ കുറഞ്ഞ ടോട്ടലായിരുന്നു ഇത്.

ആര്‍സിബി സ്റ്റാര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. വിരാട് കോലിക്കും എബി ഡിവില്ലിയേഴ്‌സിനും ശേഷം ഈ നേട്ടത്തിലെത്തുന്ന ആര്‍സിബി താരമാണ് ചഹാല്‍. കൂടാതെ ഷഹബാസ് അഹ്മദ് രണ്ട് ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. രണ്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ആര്‍സിബി താരമാണ് ഷഹബാസ് അഹ്മദ്.

ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ റെക്കോഡില്‍ ഡേവിഡ് വാര്‍ണര്‍ ഒന്നാമതെത്തി. 877 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്.843 റണ്‍സുള്ള ധോണിയെയാണ് വാര്‍ണര്‍ മറികടന്നത്. അവസാന എട്ട് മത്സരത്തില്‍ മനീഷ് പാണ്ഡെ 6 തവണ 30ലധികം റണ്‍സ് നേടി. ഈ ആറ് മത്സരത്തിലും ടീം തോറ്റു.

Story first published: Thursday, April 15, 2021, 9:52 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X