Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിക്കെതിരേ ഹൈദരാബാദിന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 6 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അനായാസമായി ഹൈദരാബാദ് വിജയിക്കുമെന്ന് പ്രതീക്ഷിച്ച മത്സരമാണ് തങ്ങളുടെ പോരാട്ടവീര്യംകൊണ്ട് ആര്‍സിബി പിടിച്ചെടുത്തത്. ഡെത്ത് ഓവറില്‍ അവസരത്തിനൊത്ത് ഉയരാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്കായി. മത്സരത്തില്‍ ഹൈദരാബാദിന് എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കാം.

ഡെത്ത് ഓവര്‍ ബൗളിങ്ങില്‍ ഹൈദരാബാദിന് പിഴച്ചു

ഡെത്ത് ഓവര്‍ ബൗളിങ്ങില്‍ ഹൈദരാബാദിന് പിഴച്ചു

ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീമുകളിലൊന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എങ്കിലും ആദ്യ രണ്ട് മത്സരത്തിലും അവരുടെ ബൗളര്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ആര്‍സിബിക്കെതിരെയും നിരാശപ്പെടുത്തുന്ന ബൗളിങ് പ്രകടനമാണ് ഡെത്ത് ഓവറില്‍ ഹൈദരാബാദ് കാഴ്ചവെച്ചത്. ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവരെല്ലാം അനാവശ്യ ഫുള്‍ടോസുകളും ഷോട്ട് ബോളുകളും എറിഞ്ഞ് അടിവാങ്ങി. അവസാന മൂന്ന് ഓവറില്‍ 39 റണ്‍സാണ് ഹൈദരാബാദ് വിട്ടുകൊടുത്തത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് അവസാന അഞ്ച് ഓവറില്‍ 35 റണ്‍സ് നേടിയെങ്കിലും 7 വിക്കറ്റ് നഷ്ടപ്പെട്ടു.

മനീഷ് പാണ്ഡെയും ബെയര്‍‌സ്റ്റോയും നിരാശപ്പെടുത്തുന്നു

മനീഷ് പാണ്ഡെയും ബെയര്‍‌സ്റ്റോയും നിരാശപ്പെടുത്തുന്നു

ഡേവിഡ് വാര്‍ണറിനൊപ്പം ഹൈദരാബാദ് വളരെ പ്രതീക്ഷവെക്കുന്ന താരമാണ് മനീഷ് പാണ്ഡെയും ജോണി ബെയര്‍സ്‌റ്റോയും. എന്നാല്‍ രണ്ട് താരങ്ങള്‍ക്കും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായില്ല. മനീഷ് പാണ്ഡെ മെല്ലപ്പോക്ക് ബാറ്റിങ് തുടരുമ്പോള്‍ ബെയര്‍സ്‌റ്റോയ്ക്കും പ്രതീക്ഷിച്ച വെടിക്കെട്ട് പ്രകടനം നടത്താനാവുന്നില്ല. ആര്‍സിബിക്കെതിരേ മനീഷ് 39 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്‌റ്റോ 13 പന്തില്‍ നേടിയത് 12 റണ്‍സാണ്. കെയ്ന്‍ വില്യംസണിന്റെ അസാന്നിധ്യം ഹൈദരാബാദ് നിരയില്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ട്.

ഷഹബാദ് അഹ്മദിന്റെ ബൗളിങ്

ഷഹബാദ് അഹ്മദിന്റെ ബൗളിങ്

ആര്‍സിബിക്കായി 17ാം ഓവര്‍ എറിയാനെത്തിയ ഷഹബാസ് അഹ്മദിനെ കരുതലോടെ കളിക്കാന്‍ ഹൈദരാബാദിനായില്ല. വെറും 1 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് താരം വീഴ്ത്തിയത്. അതും മനീഷ് പാണ്ഡെ,ജോണി ബെയര്‍സ്‌റ്റോ,അബ്ദുല്‍ സമദ് എന്നിവരുടെ വിക്കറ്റുകള്‍. ഷഹബാസിന്റെ പന്തിലെ ടേണ്‍ മനസിലാക്കാതെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഇതോടെ കൈയില്‍ ലഭിച്ച മത്സരം ഹൈദരാബാദിന് നഷ്ടമായി. കളിച്ച രണ്ട് മത്സരവും ഹൈദരാബാദ് തോറ്റു. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് ഹൈദരാബാദിന്റെ അടുത്ത എതിരാളികള്‍.

Story first published: Thursday, April 15, 2021, 9:44 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+