For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വിജയം തുടരാന്‍ കോലിപ്പട, തിരിച്ചെത്താന്‍ രാജസ്ഥാന്‍, കാത്തിരിക്കുന്ന റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ വിജയം തുടരാന്‍ കോലിപ്പട ഇറങ്ങുന്നു. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ജയിച്ചെത്തുന്ന ആര്‍സിബിയെ പിടിച്ചുകെട്ടാല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കുമോയെന്ന് കണ്ടറിയാം. ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്ത ആര്‍സിബിക്ക് എല്ലാ കാര്യങ്ങളും അനുകൂലമായി ലഭിച്ചിരിക്കുന്ന സീസണാണിത്.

ഓപ്പണിങ്ങില്‍ കോലി- ദേവ്ദത്ത് പടിക്കല്‍ കൂട്ടുകെട്ട് കൂടി ക്ലിക്കായാല്‍ ആര്‍സിബിയെ പിടിച്ചുകെട്ടുക എല്ലാ ടീമുകള്‍ക്കും വലിയ വെല്ലുവിളിയാവും. തുടര്‍ച്ചയായ രണ്ട് തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്ന രാജസ്ഥാന് ഇന്ന് തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആര്‍സിബിയുടെ 200ാമത്തെ ഐപിഎല്‍ മത്സരമാണിത്. മുംബൈ ഇന്ത്യന്‍സിന് ശേഷം (207) 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ടീമെന്ന റെക്കോഡാണ് ആര്‍സിബിയെ കാത്തിരിക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ആര്‍സിബിക്ക് 200ാം മത്സരത്തില്‍ ജയിക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

virat-sanjusamson

ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബിലെത്താന്‍ ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ് വെല്ലിന് വേണ്ടത് 26 റണ്‍സ് കൂടി. നിലവില്‍ 159 ഇന്നിങ്‌സില്‍ നിന്ന് 4974 റണ്‍സാണ് എബിഡിയുടെ പേരിലുള്ളത്. കെകെആറിനെതിരായ അവസാന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് എബിഡി കാഴ്ചവെച്ചത്. ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് 5000 റണ്‍സ് ക്ലബ്ബിലുള്ള ഏക വിദേശ താരം.

അവസാന സീസണിലെ ചീത്തപ്പേര് മാറ്റി സ്ഥിരതയോടെ കളിക്കുന്ന ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ്് വെല്ലിന് ഒരു സിക്‌സര്‍ കൂടി നേടിയാല്‍ 100 വിക്കറ്റ് ക്ലബ്ബിലെത്താന്‍ സാധിക്കും. 82 ഐപിഎല്ലില്‍ നിന്നായി 1681 റണ്‍സാണ് ഇതുവരെ അദ്ദേഹം നേടിയത്.

6000 ക്ലബ്ബിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡിന് തൊട്ടരികെ ആര്‍സിബി നായകന്‍ വിരാട് കോലി. ഇതിനായി 51 റണ്‍സാണ് കോലിക്ക് വേണ്ടത്. നിലവില്‍ 5949 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് കോലി. ആദ്യ മൂന്ന് മത്സരത്തിലും ഒരു അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടില്ല. രാജസ്ഥാനെതിരേ കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സുള്ള താരം എബിഡിയാണ്. 46.28 ശരാശരിയില്‍ 648 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്. 146.60 ആണ് സ്‌ട്രൈക്കറേറ്റ്. രാജസ്ഥാന്റെ ശ്രേയസ് ഗോപാലിന് കോലിക്കും എബിഡിക്കുമെതിരേ മികച്ച റെക്കോഡാണുള്ളത്. എബിഡിക്കെതിരേ 34 പന്തെറിഞ്ഞപ്പോള്‍ നാല് തവണ വിക്കറ്റ് നേടി. കോലിക്കെതിരേ 28 പന്തെറിഞ്ഞപ്പോള്‍ 3 തവണയും വിക്കറ്റ് നേടി. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പേടി സ്വപ്‌നമാണ് യുസ് വേന്ദ്ര ചഹാല്‍. 33 പന്ത് എറിഞ്ഞപ്പോള്‍ അഞ്ച് തവണ സഞ്ജുവിനെ ചഹാല്‍ മടക്കി. സെഞ്ച്വറിയോടെ തുടങ്ങിയെങ്കിലും അവസാന രണ്ട് മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

Story first published: Thursday, April 22, 2021, 11:44 [IST]
Other articles published on Apr 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+