IPL 2021: പഞ്ചാബിനോട് നാണം കെട്ട് ആര്‍സിബി, കോലിപ്പടയുടെ കണക്ക് പിഴച്ചതെവിടെ?
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലും പഞ്ചാബിന്റെ രാജാക്കന്‍മാരെ മറികടക്കാന്‍ ആര്‍സിബിക്കായില്ല. അവസാന സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയ രണ്ട് തവണയും പഞ്ചാബിനോട് തോറ്റ ആര്‍സിബി 14ാം സീസണിലെ പഞ്ചാബിനെതിരായ മത്സരത്തില്‍ 34 റണ്‍സിനാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ള. ആര്‍സിബിയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഒരുമിച്ച് നിരാശപ്പെടുത്തിയത് ടീമിന് തിരിച്ചടിയായി. ആര്‍സിബിയുടെ തോല്‍വിക്ക് കാരണമായ പ്രധാന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഹര്‍ഷല്‍ പട്ടേലിന്റെ അവസാന ഓവര്‍
19 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 157 റണ്‍സായിരുന്നു. 19ാം ഓവറില്‍ വെറും 7 റണ്‍സാണ് മുഹമ്മദ് സിറാജ് വിട്ടുകൊടുത്തത്. എന്നാല്‍ 20ാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷല്‍ പട്ടേല്‍ നല്‍കിയത് 22 റണ്‍സാണ്. രണ്ട് വീതം സിക്‌സും ഫോറുമാണ് അവസാന ഓവറില്‍ ഹര്‍ഷല്‍ വഴങ്ങിയത്. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയ ഹര്‍ഷലിന് വിക്കറ്റ് നേടാനുമായില്ല. യുവതാരത്തെ കോലി ഡെത്ത് ഓവറില്‍ അമിതമായി വിശ്വസിക്കുന്നത് ടീമിന് തിരിച്ചടിയാവുന്നുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ ഒരോവറില്‍ 57 റണ്‍സ് ഹര്‍ഷല്‍ വഴങ്ങിയിരുന്നു.

ടോപ് ഓഡറിന്റെ കൂട്ടത്തകര്‍ച്ച
ടോപ് ഓഡറിലെ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ച ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണമാണ്. വിരാട് കോലി (34 പന്തില്‍ 35), ദേവ്ദത്ത് പടിക്കല്‍ (6 പന്തില്‍ 7), രജത് പഡിതാര്‍ (30 പന്തില്‍ 31), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), എബി ഡിവില്ലിയേഴ്‌സ്(3) എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി.തുടക്കത്തിലെ ദേവ്ദത്തിനെ നഷ്ടമായതിനാല്‍ ആക്രമണ ശൈലിയിലേക്ക് ഗിയര്‍ മാറ്റാന്‍ ആര്‍സിബി താരങ്ങള്‍ മടിച്ചു. ഇതും തിരിച്ചടിയായി. കോലിയും പഡിതാറും ടി20ക്ക് അനുയോജ്യമായ ഇന്നിങ്‌സല്ല കാഴ്ചവെച്ചത്. സ്പിന്നര്‍മാരെ കരുതലില്ലാതെ കളിച്ചതും ടീമിനെ ബാധിച്ചു.

പഞ്ചാബിന്റെ സ്പിന്‍ നിരയുടെ മികവ്
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്പിന്നര്‍മാരാണ് ആര്‍സിബിയെ തകര്‍ത്തത്. ഹര്‍പ്രീത് ബ്രാര്‍ നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവി ബിഷ്‌നോയ് നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ആര്‍സിബിയുടെ സ്പിന്നര്‍മാരേക്കാള്‍ മികവ് കാട്ടാന്‍ പഞ്ചാബിന്റെ സ്പിന്നര്‍മാര്‍ക്കായി. അടുത്തടുത്ത പന്തുകളില്‍ കോലിയെയും മാക്‌സ്‌വെല്ലിനെയും പുറത്താക്കിയ ബ്രാറിന്റെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications