Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ vs ആര്‍സിബി, കൂടുതല്‍ റണ്‍സ്, കൂടുതല്‍ വിക്കറ്റ്, നേര്‍ക്കുനേര്‍, അറിയേണ്ടതെല്ലാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ആവേശ കാഴ്ചകള്‍ക്ക് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി നയിക്കുന്ന ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയുടെ നായകനും ഉപനായകനും നേര്‍ക്കുനേര്‍ എത്തുന്ന മത്സരം കൂടിയാണിത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഹാട്രിക് കിരീടം തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. അതേ സമയം കന്നിക്കിരീട പ്രതീക്ഷയിലാണ് കോലിപ്പടയുടെ വരവ്. ഇരു ടീമും പോരാട്ടത്തിന് തയ്യാറെടുക്കവെ പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കുകള്‍

നേര്‍ക്കുനേര്‍ കണക്കുകള്‍

മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകളില്‍ വ്യക്തമായ ആധിപത്യം രോഹിതിന്റെ മുംബൈക്കുണ്ട്. 29 മത്സരങ്ങള്‍ ഇരു ടീമും നേര്‍ക്കുനേര്‍ കളിച്ചപ്പോള്‍ 19 മത്സരവും മുംബൈ ജയിച്ചു. 10 മത്സരങ്ങളാണ് ആര്‍സിബിക്ക് ജയിക്കാനായത്. ഐപിഎല്ലിലെ ക്യാപ്റ്റന്‍സി റെക്കോഡില്‍ കോലിയേക്കാള്‍ ഒരുപടി മുകളില്‍ത്തന്നെയാണ് രോഹിത്. എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരം തോറ്റ് തുടങ്ങുന്ന പതിവ് മുംബൈക്കുള്ളതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയ സാധ്യത ആര്‍സിബിക്കാണ്.

കൂടുതല്‍ റണ്‍സുള്ള താരങ്ങള്‍

കൂടുതല്‍ റണ്‍സുള്ള താരങ്ങള്‍

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് ആര്‍സിബി നായകന്‍ കോലിക്കാണ്. 695 റണ്‍സാണ് കോലി നേടിയത്. പുറത്താവാതെ 92 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടാം സ്ഥാനത്ത് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ്. 634 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താവാതെ 133 റണ്‍സാണ് എബിഡിയുടെ മുംബൈക്കെതിരായ ഉയര്‍ന്ന സ്‌കോര്‍. മുന്നാം സ്ഥാനത്ത് മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡാണ്. 539 റണ്‍സാണ് അദ്ദേഹം നേടിയത്. 70 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുംബൈ നായകന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്താണ്. 478 റണ്‍സാണ് താരം നേടിയത്. 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കൂടുതല്‍ വിക്കറ്റുള്ള താരങ്ങള്‍

കൂടുതല്‍ വിക്കറ്റുള്ള താരങ്ങള്‍

ഹര്‍ഭജന്‍ സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മുംബൈക്ക് വേണ്ടി കളിക്കവെ ആര്‍സിബിക്കെതിരേ 22 വിക്കറ്റാണ് ഹര്‍ഭജന്‍ സിങ് വീഴ്ത്തിയത്. രണ്ടാം സ്ഥാനത്ത് ആര്‍സിബിയുടെ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ്. 21 വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തുണ്ട്. 19 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മുംബൈയുടെ മുന്‍ പേസര്‍ ലസിത് മലിംഗ 16 വിക്കറ്റും മുന്‍ ആര്‍സിബി പേസര്‍ 12 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

ആര്‍സിബി- മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോലി, രജത് പഡിദാര്‍, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍, വാഷിങ്ടണ്‍ സുന്ദര്‍, കെയ്ല്‍ ജാമിസന്‍, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍, നവദീപ് സൈനി.

മുംബൈ- രോഹിത് ശര്‍മ, ക്രിസ് ലിന്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍.

Story first published: Friday, April 9, 2021, 9:49 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+