Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിയോട് കണക്കുതീര്‍ക്കാന്‍ കെകെആര്‍, കണക്കുകൂട്ടി കോലിപ്പട, മുന്‍ കണക്കുകളിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (3-5) നടക്കുന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സും നേര്‍ക്കുനേര്‍. ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ ജയം ആര്‍സിബിക്കായിരുന്നു. 38 റണ്‍സിനാണ് ആര്‍സിബി കെകെആറിനെ തോല്‍പ്പിച്ചത്. ഇതിന് കണക്കുതീര്‍ക്കാന്‍ ഉറച്ചാവും കെകെആര്‍ ഇറങ്ങുക.

തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന കെകെആറിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമാണിത്. കളിച്ച ഏഴ് മത്സരത്തില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമായി കെകെആര്‍ ആറാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ആര്‍സിബി മൂന്നാം സ്ഥാനത്താണ്. വൈകീട്ട് 7.30ന് അഹമ്മദാബാദിലാണ് മത്സരം. ആവേശ പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ അറിയാം.

കണക്കില്‍ കെകെആറിന് നേരിയ മുന്‍തൂക്കം

കണക്കില്‍ കെകെആറിന് നേരിയ മുന്‍തൂക്കം

27 മത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 മത്സരത്തിലും ജയം കെകെആറിനായിരുന്നു. 13 തവണ ആര്‍സിബിയും ജയിച്ചു. കെകെആറിനെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 213 റണ്‍സും കുറഞ്ഞ സ്‌കോര്‍ 49 റണ്‍സുമാണ്. കെകെആറിന്റെ ഉയര്‍ന്ന സ്‌കോര്‍ 222 റണ്‍സും കുറഞ്ഞ സ്‌കോര്‍ 84 റണ്‍സുമാണ്. ഇരു ടീമിലും എടുത്തുപറയാവുന്ന ടി20 താരങ്ങളുള്ളതിനാല്‍ നിലവിലെ ഫോമില്‍ ആര്‍ക്കും മുന്‍തൂക്കം നല്‍കാനാവില്ല.

പഞ്ചാബിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തില്‍ ആര്‍സിബി

പഞ്ചാബിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തില്‍ ആര്‍സിബി

അവസാന മത്സരത്തില്‍ പഞ്ചാബിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് ആര്‍സിബി ഇറങ്ങുന്നത്. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഫോമിലാണെങ്കിലും അവസാന മത്സരത്തില്‍ തിളങ്ങാനായില്ല. തകരുമ്പോള്‍ കൂട്ടത്തകര്‍ച്ച നേരിടുന്നുവെന്നതാണ് ആര്‍സിബിയുടെ പ്രശ്‌നം. നായകന്‍ വിരാട് കോലി ഓപ്പണിങ്ങില്‍ ഇറങ്ങുന്നുണ്ടെങ്കിലും അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. ദേവ്ദത്ത് പടിക്കല്‍ ആദ്യം മടങ്ങിയാല്‍ ആര്‍സിബിയുടെ റണ്‍റേറ്റിനെ അത് കാര്യമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ത്തന്നെ മികച്ച തുടക്കം ലഭിക്കേണ്ടത് ആര്‍സിബിക്ക് അത്യാവശ്യമാണ്.

കെകെആറിന് ജീവന്‍മരണ പോര്

കെകെആറിന് ജീവന്‍മരണ പോര്

തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടും കെകെആര്‍ ടീമില്‍ മാറ്റത്തിന് തയ്യാറാവാത്തതിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. അതിനാല്‍ത്തന്നെ ആര്‍സിബിക്കെതിരേ അടിമുടി മാറ്റങ്ങളോടെയാവും കെകെആര്‍ ഇറങ്ങുക. ഓപ്പണിങ്ങില്‍ നിധീഷ് റാണയും ശുഭ്മാന്‍ ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ സുനില്‍ നരെയ്ന്‍ രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും. മധ്യനിരയില്‍ ആന്‍ഡ്രേ റസല്‍ ഫോമിലാണെന്നത് കെകെആറിന് ആശ്വാസമാണ്. എന്നാല്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍,ദിനേഷ് കാര്‍ത്തിക് എന്നിവരുടെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാവുന്നുണ്ട്. പാറ്റ് കമ്മിന്‍സിന് പകരം ലോക്കി ഫെര്‍ഗൂസന്‍ ബൗളിങ് നിരയിലേക്കെത്താനും സാധ്യതയുണ്ട്.

Story first published: Sunday, May 2, 2021, 16:03 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+