IPL 2021: ഒരു റണ്‍സിന് ആര്‍സിബിയോട് തോറ്റ് ഡല്‍ഹി, എവിടെ പിഴച്ചു? മൂന്ന് കാരണങ്ങള്‍
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ ഒരു റണ്‍സിന് ആര്‍സിബിയോട് പരാജയം സമ്മതിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആര്‍സിബി മുന്നോട്ട് വെച്ച് 171 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ സാധിച്ചുള്ളു. വിക്കറ്റുകള്‍ ബാക്കിയുണ്ടായിട്ടും അവസാന ഓവറില്‍ കത്തിക്കയറാന്‍ കഴിയാതിരുന്ന ഡല്‍ഹി നായകന്‍ റിഷഭ് പന്താണ് (48 പന്തില്‍ 58*) ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം. ഒരുവശത്ത് ഹെറ്റ്‌മെയര്‍ (25 പന്തില്‍ 53*) കടന്നാക്രമിച്ചെങ്കിലും റിഷഭിന് ഒരു സിക്‌സര്‍ പോലും പറത്താനായില്ല. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് എവിടെയാണ് പിഴച്ചത്? തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ.

സ്‌റ്റോയിനിസിന്റെ അവസാന ഓവര്‍
ആര്‍സിബിയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ റിഷഭ് പന്ത് പന്തേല്‍പ്പിച്ചത് മാര്‍ക്കസ് സ്റ്റോയിനിസിനെ. മിന്നും ഫോമില്‍ ക്രീസില്‍ നിന്ന എബി ഡിവില്ലിയേഴ്‌സ് അവസാന ഓവര്‍ നന്നായി മുതലാക്കി. 23 റണ്‍സാണ് ആ ഓവറില്‍ സ്‌റ്റോയിന് വഴങ്ങിയത്. 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 എന്ന നിലയിലായിരുന്ന ആര്‍സിബി 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 171 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് എത്തുകയായിരുന്നു. ഇഷാന്ത് ശര്‍മ,കഗിസോ റബാദ,ആവേഷ് ഖാന്‍ എന്നിവരിലൊരാളെ അവസാന ഓവറിലേക്ക് കരുതിവെക്കാതിരുന്നത് റിഷഭിന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചയാണ്.

ഡല്‍ഹിയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തി
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഓപ്പണര്‍മാരായിരുന്നു. പൃത്ഥ്വി ഷായും ശിഖര്‍ ധവാനും നല്‍കുന്ന മികച്ച തുടക്കത്തിലൂന്നിയായിരുന്നു ടീം കുതിപ്പ് നടത്തിയിരുന്നത്. എന്നാല്‍ ആര്‍സിബിക്കെതിരേ ഡല്‍ഹി ടോപ് ഓഡറിന് തിളങ്ങാനായില്ല. പൃത്ഥ്വി ഷാ (21), ശിഖര്‍ ധവാന്‍ (6), സ്റ്റീവ് സ്മിത്ത് (6) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ ടീം സമ്മര്‍ദ്ദത്തിലായി. പവര്‍പ്ലേ മുതലാക്കാനും ടീമിന് സാധിച്ചില്ല. മധ്യനിരയില്‍ ഹെറ്റ്‌മെയര്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ തോല്‍വി ഡല്‍ഹിക്ക് ഏറ്റുവാങ്ങേണ്ടി വന്നേനെ.

വെടിക്കെട്ട് നടത്താനാവാതെ റിഷഭ്
ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് അവസാന ഓവറില്‍ തിളങ്ങാനാവാത്തത് ടീമിന്റെ ജയത്തെ ബാധിച്ചു. 14 റണ്‍സായിരുന്നു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജിന്റെ മനോഹരമായ ബൗളിങ്ങിലൂടെ രണ്ട് പന്തില്‍ 10 റണ്‍സെന്ന നിലയിലേക്ക് ഡല്‍ഹിയുടെ വിജയലക്ഷ്യം മാറി. അവസാന രണ്ട് പന്തും റിഷഭ് ബൗണ്ടറിയാക്കിയെങ്കിലും ജയത്തിന് അത് മതിയാകുമായിരുന്നില്ല. റിഷഭിന്റെ മെല്ലപ്പോക്കിന് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications