വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മാക്‌സ്വെല്‍ ക്ലീന്‍ ബൗള്‍ഡ്! ആര്‍സിബിയുടെ സൂപ്പര്‍ ഓവര്‍ ട്രയല്‍ ടൈയില്‍ കലാശിച്ചു

തിങ്കളാഴ്ച കെകെആറുമായിട്ടാണ് ആര്‍സിബിയുടെ മല്‍സരം

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ പോരാട്ടത്തിനു മുന്നോടിയായി സൂപ്പര്‍ ഓവര്‍ റിഹേഴ്‌സല്‍ നടത്തിയിരിക്കുകയാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സൂപ്പര്‍ ഓവറില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ ക്ലീന്‍ബൗള്‍ഡാവുകയും ചെയ്തു. തിങ്കളാഴ്ച മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടാണ് ആര്‍സിബിയുടെ ആദ്യ മല്‍സരം.

നേരത്തേ ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ കോലിപ്പട യുഎഇയിലും ഫോം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഇന്ത്യയിലെ മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ആര്‍സിബി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. കന്നി ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍സിബി ടീമിന്റെ പടയൊരുക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി കോച്ച് മൈക്ക് ഹെസ്സന് കീഴിലാണ് ടീമിന്റെ പരിശീലനം. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് പരിശീലനത്തിന്റെയും സൂപ്പര്‍ ഓവര്‍ റിഹേഴ്‌സലിന്റെയും വീഡിയോ ആര്‍സിബി പങ്കുവച്ചിരിക്കുന്നത്.

 രണ്ടു ടീമുകളായി മല്‍സരം

രണ്ടു ടീമുകളായി മല്‍സരം

രണ്ടു ടീമുകളായി തിരിഞ്ഞാണ് ആര്‍സിബി സൂപ്പര്‍ ഓവര്‍ റിഹേഴ്‌സല്‍ നടത്തിയത്. ആര്‍സിബി എ (ടീം ഷഹബാസ് അഹമ്മദ്), ആര്‍സിബി ബി (ടീം ആകാഷ് ദീപ്) എന്നിങ്ങനെ തിരിഞ്ഞായിരുന്നു മല്‍സരം.
ടീം ഷഹബാസിനു വേണ്ടിയാണ് മാക്‌സ്വെല്‍ ഇറങ്ങിയത്. മാക്‌സ്വെല്ലും കെ ശ്രീകര്‍ ഭരതുമായിരുന്നു സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. സ്‌ട്രൈക്ക് നേരിട്ടത് മാക്‌സിയായിരുന്നു. ആദ്യ ബോളില്‍ രണ്ടു റണ്‍സ് നേടി. രണ്ടാമത്തെ ബോളിലാണ് അദ്ദേഹം ക്ലീന്‍ ബൗള്‍ഡായത്. റിവേഴ്‌സ് ഫ്‌ളിക്കിനു ശ്രമിച്ച മാക്‌സിയുെ ശ്രമം അമ്പെ പാളി. ഫലമാവട്ടെ ഓഫ് സ്റ്റംപ് വായുവില്‍ പറക്കുകയും ചെയ്തു. തുടര്‍ന്ന് ഷഹബാസ് അഹമ്മദാണ് ബാറ്റ് ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ തന്നെ ബൗണ്ടറി. അടുത്ത ബോളില്‍ ഒരു റണ്‍സ്. അഞ്ചാമത്തെ ബോളില്‍ ഡബിള്‍. അവസാനത്തെ ബോള്‍ നോ ബോളായിരുന്നു. ഒരു റണ്‍സും ഫ്രീഹിറ്റും. പക്ഷെ ഒരു റണ്‍സ് മാത്രമേ ഫ്രീഹിറ്റില്‍ നേടാനായുള്ളൂ. ഓവര്‍ കഴിഞ്ഞപ്പോള്‍ ഷഹബാസിന്റെ ടീം ഒന്നിന് 12 റണ്‍സ്. ഷഹബാസ് അഞ്ചു റണ്ണോടെയും ഭരത് നാലു റണ്‍സോടെയും പുറത്താവാതെനിന്നു.

റണ്‍ചേസ്

റണ്‍ചേസ്

സൂപ്പര്‍ ഓവറില്‍ മറുപടി ബാറ്റിങില്‍ ടീം ആകാഷ് ദീപിനായി ഇറങ്ങിയത് രജത് പാട്ടിധറും മലയാളി താരം സച്ചിന്‍ ബേബിയുമായിരുന്നു. ബൗളറാവട്ടെ നവദീപ് സെയ്‌നിയും. ആദ്യത്തെ ബോളില്‍ ഒരു റണ്‍സ് മാത്രം. അടുത്ത ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് പാട്ടിധര്‍. ഇത്തവണയും ഒരു റണ്‍സ് തന്നെ. അടുത്ത ബോള്‍ വൈഡ്. മൂന്നാമത്തെ ബോളില്‍ സച്ചിന്‍ ബേബി രണ്ടു റണ്ണെടുത്തു. നാലാമത്തെ ബോളിലും അദ്ദേഹം രണ്ടു റണ്‍സ് നേടി. അവസാനത്തെ രണ്ടു ബോളില്‍ ടീമിനു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സായിരുന്നു. അഞ്ചാമത്തെ ബോള്‍ സച്ചിന്‍ ബേബി ബൗണ്ടറിയിലേക്കു പായിച്ചു. ടീം വിക്കറ്റ് പോവാതെ 11 റണ്‍സ്. അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് വെറും രണ്ടു റണ്‍സ്. പക്ഷെ ഒരു റണ്ണെടുക്കാനെ സച്ചിനായുള്ളൂ. ഇതോടെ സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചു. 10 റണ്‍സുമായി സച്ചിന്‍ ബേബി ടോപ്‌സ്‌കോററായപ്പോള്‍ പാട്ടിധര്‍ ഒരു റണ്ണുമെടുത്തു.

 തികഞ്ഞ ആത്മവിശ്വാസത്തിലെന്നു കോലി

തികഞ്ഞ ആത്മവിശ്വാസത്തിലെന്നു കോലി

ആര്‍സിബി ടീം തികഞ്ഞ ആത്മവിശ്വാസത്തോടെയും വളരെ ശാന്തരായുമായാണ് രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കിറങ്ങുന്നതെന്നു ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ക്വാറന്റീന്‍ കഴിഞ്ഞ് ഞാന്‍ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ചതാണെന്നു ഒട്ടും അനുഭവപ്പെട്ടിരുന്നില്ല. ഇന്ത്യയില്‍ നിര്‍ത്തിയ ഇടത്തു നിന്ന് ഞങ്ങള്‍ പുനരാരംഭിക്കുന്നത് പോലെയായിരുന്നു തോന്നിയത്. ടീമിന്റെ ആവേശം പഴയതു പോലെ തന്നെയായിരുന്നു. അതു ശരിക്കും അനുഭവിക്കാന്‍ സാധിച്ചു. ഇത്രയും ശാന്തമായ ഒരു അന്തരീക്ഷം ടീമിനുള്ളില്‍ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയതായും കോലി കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ടം പാതിവഴിയില്‍ നിന്നു പോയ ശേഷം വീണ്ടും തുടങ്ങുമ്പോള്‍ ആര്‍സിബി പഴയ താളം നഷ്ടമായേക്കുമോയെന്ന സംശയങ്ങളെ അദ്ദേഹം തള്ളി. നിങ്ങള്‍ തുടര്‍ച്ചയായി ഏഴു മല്‍സരങ്ങളില്‍ ജയിച്ചാലും എട്ടാമത്തെ കളിയിലും അതേ പാഷനോടെ തന്നെ ഇറങ്ങണം. കൂടാതെ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ പരാജയപ്പെട്ടാലും ടീം പ്രചോദനം കണ്ടെത്തേണ്ടതുണ്ടെന്നും കോലി വ്യക്തമാക്കി.

Story first published: Sunday, September 19, 2021, 15:52 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X