Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓള്‍ ടൈം പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് എബിഡി, ക്യാപ്റ്റനായി കോലിയല്ല

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും 7 ദിവസം മാത്രം. ഏപ്രില്‍ 9ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ കന്നിക്കിരീടം പ്രതീക്ഷിച്ച് ഇറങ്ങുന്ന ആര്‍സിബിയുടെ പരിശീലന ക്യാംപും സജീവമായി മുന്നോട്ട് പോവുകയാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും ടീമിനൊപ്പം ചേര്‍ന്ന് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ഓള്‍ ടൈം പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്.

വീരേന്ദര്‍ സെവാഗ്,ജസ്പ്രീത് ബുംറ എന്നിവരെ പരിഗണിച്ച എബിഡി സുരേഷ് റെയ്‌നയെ ഉള്‍പ്പെടുത്താതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണര്‍മാരായി വീരേന്ദര്‍ സെവാഗിനെയും രോഹിത് ശര്‍മയേയുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. എബിഡിക്കൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ച താരമാണ് സെവാഗ്. മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് ഓപ്പണറാണ് രോഹിത്.

abdrcb

മൂന്നാം നമ്പറില്‍ വിരാട് കോലിയെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സുള്ള താരമായ കോലി മൂന്നാം നമ്പറിലും ഓപ്പണിങ്ങിലും ആര്‍സിബിക്കായി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ടീമിന്റെ ക്യാപ്റ്റനായി കോലിയെ അല്ല എബിഡി തിരഞ്ഞെടുത്തത്. ഇതുവരെ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല.

നാലാം നമ്പറില്‍ മൂന്ന് പേരില്‍ ഒരാളെയാണ് എബിഡി നിര്‍ദേശിച്ചത്. കെയ്ന്‍ വില്യംസണ്‍,സ്റ്റീവ് സ്മിത്ത്,അല്ലെങ്കില്‍ ഞാന്‍ എന്നാണ് നാലാം നമ്പറിലെ ബാറ്റ്‌സ്മാന്‍മാരെക്കുറിച്ച് എബിഡി പറഞ്ഞത്. കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തും മികച്ച താരങ്ങളാണെങ്കിലും നാലാം നമ്പറിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കരുത്തന്‍ എബിഡി തന്നെയാണ്.

അഞ്ചാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയാണ് എബിഡി തിരഞ്ഞെടുത്തത്. ടീമിനെ ഒറ്റക്ക് ചുമലിലേറ്റാന്‍ കെല്‍പ്പുള്ള താരമാണ് സ്റ്റോക്‌സ്. ആറാമനായി സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും നായകനും ധോണിയാണ്. മൂന്ന് തവണ സിഎസ്‌കെയെ ചാമ്പ്യനാക്കിയ ക്യാപ്റ്റനാണ് ധോണി.

എഴാം നമ്പറില്‍ സിഎസ്‌കെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. എട്ടാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ്. 9ാം നമ്പറില്‍ ഹൈദരാബാദിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറും 10ാം നമ്പറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദയും 11ാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയുമാണ് എബിഡിയുടെ ടീമില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.

Story first published: Friday, April 2, 2021, 8:40 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+