For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അടിമുടി മാറ്റത്തിനൊരുങ്ങി ആര്‍സിബി, ഈ മൂന്ന് പേരെ ഒഴിവാക്കിയേക്കും

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 11ന് നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. യുഎഇ ഐപിഎല്ലില്‍ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിക്ക് കിരീടത്തിലേക്കെത്താനായില്ല. വരുന്ന സീസണില്‍ ഇന്ത്യയിലാണ് ഐപിഎല്‍ നടക്കുന്നത്. അതിനാല്‍ത്തന്നെ ടീമില്‍ വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് ആര്‍സിബി. എല്ലാ സീസണിലും ശക്തമായ ടീമുമായെത്തി കപ്പടിക്കാതെ മടങ്ങുന്ന ടീമെന്ന ചീത്തപ്പേര് ഇക്കുറിയെങ്കിലും ആര്‍സിബിക്ക് മാറ്റാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. ഇത്തവണ താരലേലത്തിന് മുമ്പായി ആര്‍സിബി ഒഴിവാക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

മികച്ച പേസ് ബൗളറാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു പിശുക്കും കാട്ടാത്ത താരമാണ് ഉമേഷ് യാദവ്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ തള്ളുകൊള്ളി ബൗളറായതിനാല്‍ത്തന്നെ ഉമേഷിനെ വരുന്ന സീസണിന് മുന്നോടിയായി ആര്‍സിബി കൈവിട്ടേക്കും. നാല് കോടി രൂപയാണ് നിലവില്‍ ഉമേഷിന് പ്രതിഫലം നല്‍കുന്നത്. അവസാന സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഉമേഷിന് അവസരം ലഭിച്ചത്. കാര്യമായൊന്നും ചെയ്യാന്‍ സീനിയര്‍ പേസര്‍ക്ക് സാധിച്ചില്ല. വിരാട് കോലി വലിയ പിന്തുണ നല്‍കിയിട്ടും മെച്ചപ്പെടാന്‍ ഉമേഷിന് സാധിച്ചിട്ടില്ല. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം അവസരം ലഭിക്കുന്ന ഉമേഷിനെ ആര്‍സിബി ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശിവം ദുബെ

ശിവം ദുബെ

ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ആര്‍സിബി കൈവിട്ടേക്കുമെന്നാണ് വിവരം. യുവരാജ് സിങ്ങിനോട് പോലും ആരാധകര്‍ താരതമ്യപ്പെടുത്തിയ താരത്തിന് ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല. വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് ശിവം ദുബെ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച റെക്കോഡ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ താരത്തിനാവുന്നില്ല. അഞ്ച് കോടി പ്രതിഫലത്തില്‍ ആര്‍സിബി സ്വന്തമാക്കിയ താരത്തെ വരുന്ന സീസണിന് മുന്നോടിയായി ടീം ഒഴിവാക്കിയേക്കും. പകരം മികച്ചൊരു ഓള്‍റൗണ്ടറെ ടീമിലെത്തിക്കാനും ശ്രമിക്കുക. 2019ല്‍ 40 റണ്‍സ് മാത്രം നേടിയ താരം അവസാന സീസണില്‍ 11 മത്സരത്തില്‍ നിന്ന് നേടിയത് 129 റണ്‍സും നാല് വിക്കറ്റും മാത്രമാണ്. അതിനാല്‍ത്തന്നെ ശിവം ദുബെയെ ആര്‍സിബി ഒഴിവാക്കിയേക്കും.

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയേയും ആര്‍സിബി ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. ക്രിസ് മോറിസ് ടീമിലെത്തിയതോടെ ഓള്‍റൗണ്ടറെന്ന നിലയില്‍ മോയിന്‍ അലി ടീമിന് പുറത്താണ്. അവസാന സീസണില്‍ മൂന്ന് മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. നേടിയത് 12 റണ്‍സും 1 വിക്കറ്റും. 1.70 കോടി പ്രതിഫലത്തില്‍ ടീമിലെത്തിയ മോയിനെ ഇനിയും നിലനിര്‍ത്താന്‍ ആര്‍സിബി തയ്യാറായേക്കില്ല. മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറെ ടീമിലെത്തിക്കാനാവും ആര്‍സിബി ശ്രമിക്കുക.

Story first published: Sunday, January 17, 2021, 11:47 [IST]
Other articles published on Jan 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+