വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നീല ജഴ്‌സി ഇറക്കി ആര്‍സിബി, ലേലം ചെയ്ത് ലഭിക്കുന്ന തുക കോവിഡ് പ്രതിരോധത്തിന്

ബംഗളൂരു: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി ആര്‍സിബിയുടെ സഹായ ഹസ്തം. ബംഗളൂരുവിലടക്കം ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിയാവുന്നിടത്തോളം ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടുമെന്ന് വ്യക്തമാക്കിയ ആര്‍സിബി മാനേജ്‌മെന്റ് കോവിഡിനെതിരായ മുന്നണി പോരാളികള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പുതിയ നീല ജഴ്‌സിയും പുറത്തിറക്കിയിട്ടുണ്ട്.

'ആര്‍സിബിയുടെ അടുത്ത മത്സരങ്ങളിലൊന്നില്‍ നീല ജഴ്‌സിയണിഞ്ഞാണ് ടീം ഇറങ്ങുക. കോവിഡിനെതിരേ പോരാടുന്നവര്‍ക്കുള്ള ബഹുമാനവും പിന്തുണയും അറിയിക്കുന്നതിനാണിത്' എന്നാണ് ആര്‍സിബി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. താരങ്ങള്‍ അണിയുന്ന ജഴ്‌സി പിന്നീട് ലേലത്തിന് വെക്കുകയും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ആര്‍സിബി മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ വലിയ കോവിഡ് പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ന്യൂസീലന്‍ഡ്,റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് കൈത്താങ്ങുമായി രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി,ഉത്തര്‍പ്രദേശ്,മധ്യപ്രദേശ് എന്നിവടങ്ങിലെല്ലാം ഓക്‌സിജന്‍ ലഭിക്കാതെ നിരവധി പേര്‍ മരിച്ചിരുന്നു. ലോകത്തിന്റെ വിവിധ മേഘലകളില്‍ നിന്ന് നിരവധി പേര്‍ ഇന്ത്യക്ക് കൈത്താങ്ങുമായി എത്തിയിരുന്നു.

rcb-blue

മറ്റൊരു ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴരക്കോടിയോളം രൂപ സംഭാവന നല്‍കിയിരുന്നു. പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കെകെആറിന്റെ ഓസീസ് താരം പാറ്റ് കമ്മിന്‍സ്, മുന്‍ ഓസ്‌ട്രേലിയന്‍ താരവും അവതാരകനുമായ ബ്രെറ്റ് ലീ എന്നിവരെല്ലാം കോവിഡില്‍ പ്രയാസപ്പെടുന്ന ഇന്ത്യക്ക് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഐപിഎല്‍ ടീമുകള്‍ സാമ്പത്തിക സഹായം നല്‍കി രംഗത്തെത്തുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരുകോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. മറ്റ് പല പ്രമുഖരും ഇതിനോടകം ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തിട്ടുണ്ട്. നിലവില്‍ ലോകത്തില്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്. നിരവധി ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗത്തെ തടുത്തുനിര്‍ത്താനുള്ള ശക്തമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോള്‍ ഐപിഎല്‍ നടത്തുന്നതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഐപിഎല്ലുമായി മുന്നോട്ട് പോകാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

Story first published: Sunday, May 2, 2021, 17:04 [IST]
Other articles published on May 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X