Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോഹ്ലിപ്പടയ്ക്ക് തിരിച്ചടി; രണ്ട് ഓസീസ് താരങ്ങള്‍ നാട്ടിലേക്ക്, ഐപിഎല്ലില്‍ കൊഴിഞ്ഞു പോക്ക്‌

വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓസീസ് താരങ്ങളായ ആഡം സാമ്പയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണ്. വ്യക്തിപരമായ കാരണങ്ങളില്‍ മൂലമാണ് മടങ്ങുന്നതെന്നും ഈ സീസണില്‍ ഇനി മടങ്ങി വരവുണ്ടാകില്ലെന്നുമാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെ ഇരുവരും മടങ്ങുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

RCB bowlers Adam Zampa, Kane Richardson pull out of IPL 2021, set to return to Australia

മടങ്ങാനുള്ള അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് ഇരുവരും പിന്മാറാനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ലെങ്കിലും പല സോഴ്‌സുകളും പറയുന്നത് കൊവിഡ് ഭീതിയാണെന്നാണ്. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കൂടി വരുന്നത് താരങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

IPL 2021

മിക്ക വിദേശ താരങ്ങളും, പ്രത്യേകിച്ചും ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാനും നാട്ടിലേക്ക് മടങ്ങാനുമുള്ള താല്‍പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരുമോ എന്ന ഭീതി താരങ്ങള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ ആശങ്ക വര്‍ധിച്ചത്.

ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് സാമ്പയും റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നത്. മിക്ക ഓസീസ് താരങ്ങള്‍ക്കും ഇത് ആശങ്ക പകര്‍ന്നിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗും ആശങ്ക അറിയിച്ചിരുന്നു. നേരത്തെ രാജസ്ഥാന്‍ താരം ആന്‍ഡ്രു ടൈയും ഡല്‍ഹി താരം ആര്‍ അശ്വിനും ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു.

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ തന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുക എന്ന തീരുമാനം തന്നെയാണ് പിന്മാറാനുള്ള കാരണമെന്ന് അശ്വിന്‍ വ്യക്താക്കുകയും ചെയ്തിരുന്നു. താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ഐപിഎല്ലിനേയും ടീമുകളേയും സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. മറ്റ് ഓസീസ് താരങ്ങള്‍ കൂടി നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലേക്ക് എത്തുകയാണെങ്കില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ എത്തും.

Story first published: Monday, April 26, 2021, 12:24 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+