
ഗുജറാത്തിനെതിരെ ഗെയ്‌ലാട്ടം
ക്രിസ് ഗെയ്‌ലും വിരാട് കോലിയും ആളിക്കത്തിയ മത്സരമായിരുന്നു 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ നടന്നത്. ഗെയ്‌ലും കോലിയും ചേര്‍ന്ന് 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. അതും ഓപ്പണിംഗ് വിക്കറ്റില്‍. കോലിയും ഗെയ്‌ലും മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി. 20 ഓവറില്‍ 203 റണ്‍സാണ് ആര്‍സിബി അടിച്ചത്. മത്സരത്തില്‍ ആര്‍ബിസി 21 റണ്‍സിന് വിജയിച്ചു. ഗുജറാത്തിന് 192 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ

കൊല്‍ക്കത്തയും ചൂടറിഞ്ഞു
കൊല്‍ക്കത്തയ്‌ക്കെതിരെ 2011ല്‍ ആര്‍സിബി 123 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. അതും വന്‍ റെക്കോര്‍ഡായിരുന്നു. ക്രിസ് ഗെയ്‌ലും തിലകരത്‌നെ ദില്‍ഷനും ചേര്‍ന്നായിരുന്നു ഓപ്പണിംഗ് കൂട്ടുകെട്ട്. ഓപ്പണിംഗിലാണ് 123 റണ്‍സ് അടിച്ചത്. 172 റണ്‍സിന്റെ ടാര്‍ഗറ്റാണ് ഇവര്‍ ചേസ് ചെയ്തത്. ഗെയ്‌ലിന്റെ വെടിക്കെട്ട് മത്സരം ആര്‍സിബിക്ക് നേടിക്കൊടുക്കുകയായിരുന്നു. 55 പന്തില്‍ 102 റണ്‍സാണ് ഗെയ്ല്‍ മത്സരത്തില്‍ എടുത്തത്. 18.1 ഓവറില്‍ ഒമ്പത് വിക്കറ്റിന്റെ ജയം ആര്‍സിബി നേടുകയും ചെയ്തു.

കോലിയുമായി വീണ്ടും
016ല്‍ കോലിയുമായി ചേര്‍ന്ന് വീണ്ടുമൊരു റെക്കോര്‍ഡ് കൂടി ഗെയ്ല്‍ സ്വന്തമാക്കി. 147 റണ്‍സാണ് ഓപ്പണിംഗില്‍ കോലിയും ഗെയ്‌ലും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു ഈ റെക്കോര്‍ഡ്. മത്സരം മഴയെ തുടര്‍ന്ന് 15 ഓവറായി ചുരുക്കിയിരുന്നു. ഗെയ്ല്‍ മത്സരത്തില്‍ 32 പന്തില്‍ 73 റണ്‍സ് അടിച്ചു. എട്ട് സിക്‌സറുകളും നാല് ഫോറും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ആര്‍സിബി 15 ഓവറില്‍ 211 റണ്‍സാണ് അടിച്ചെടുത്തത്. പഞ്ചാബിന്റെ പോരാട്ടം 120 റണ്‍സില്‍ ഒതുങ്ങി. ആര്‍സിബി മത്സരത്തില്‍ 82 റണ്‍സിന് വിജയിച്ചു

ഐപിഎല്ലിലെ ടോസ് സ്‌കോർ
2013ല്‍ പൂനെ വാരിയേഴ്‌സിനെതിരയാണ് ഐപിഎല്ലിലെ തന്നെ വമ്പനൊരു റെക്കോര്‍ഡ് പിറന്നത്. തിലകരത്‌നെ ദില്‍ഷനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 167 റണ്‍സാണ് ആര്‍സിബി ചേര്‍ത്തത്. ദില്‍ഷന്‍ 36 പന്തില്‍ 33 റണ്‍സ് മാത്രമാണ് ആകെ നല്‍കിയത്. എന്നാല്‍ ഗെയ്ല്‍ 175 റണ്‍സാണ് അടിച്ചത്. ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോറാണിത്. ആര്‍സിബി 20 ഓവറില്‍ 263 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ 130 റണ്‍സിന് ആര്‍സിബി വിജയിക്കുകയും ചെയ്തു. എന്നാല്‍ ഗെയ്‌ലിന്റെ ഇന്നിംഗ്‌സ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

മറിച്ചിട്ട് പടിക്കല്‍
ദേവദത്ത് പടിക്കലും വിരാട് കോലിയും ചേര്‍ന്ന് മറികടന്ന് ഗെയ്‌ലിന്റെ പഴയ റെക്കോര്‍ഡാണ്. 181 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ടാണ് ഇവര്‍ ഉണ്ടാക്കിയത്. ദേവദത്ത് 52 പന്തില്‍ 101 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായി. രാജസ്ഥാനെതിരെ പത്ത് വിക്കറ്റിന് ആര്‍സിബി ജയിക്കുകയും ചെയ്തു. വിരാട് കോലി മത്സരത്തില്‍ 47 പന്തില്‍ 72 റണ്‍സടിക്കുകയും ചെയ്തു. ദേവദത്തിന്റെ സെഞ്ച്വറി വളരെ മികച്ച നേട്ടമായി ഇതിനെ ഉയര്‍ന്ന് കാംണുകയും ചെയ്തു. അതേസമയം നാല് മത്സരങ്ങളില്‍ ഗെയ്ല്‍ ഒറ്റയാന്‍ പോരാട്ടമാണ് നടത്തിയത്. അത് പക്ഷേ ഗെയ്‌ലിനോളം വരില്ല.


Click it and Unblock the Notifications