വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ആര്‍സിബിയുടെ ടീം ഘടനയിലല്ല പ്രശ്‌നം', തോല്‍വിയെക്കുറിച്ച് പരിശീലകന്‍ മൈക്ക് ഹെസന്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ ആര്‍സിബി തോല്‍വി വഴങ്ങിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് കെകെആറിന് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 92 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 60 പന്ത് ബാക്കിനിര്‍ത്തിയാണ് കെകെആര്‍ വിജയം പിടിച്ചെടുത്തത്. ആര്‍സിബിയെ സംബന്ധിച്ച് വലിയ നാണക്കേട് തന്നെയാണ് ഈ തോല്‍വി.

വിരാട് കോലി (5), ദേവ്ദത്ത് പടിക്കല്‍ (22), ഗ്ലെന്‍ മാക്‌സ് വെല്‍ (10), എബി ഡിവില്ലിയേഴ്‌സ് (0) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. തോല്‍വിക്ക് പിന്നാലെ താരങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ടീം ഘടനയിലെ പാളിച്ചയല്ല ആര്‍സിബിക്ക് തിരിച്ചടിയായതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആര്‍സിബി കോച്ച് മൈക്ക് ഹെസന്‍.

Also Read : IPL 2021: കോലിയുടെ പുറത്താകല്‍ അധികം ചര്‍ച്ചയാക്കേണ്ട, മികച്ച പന്തായിരുന്നു അത്- പാര്‍ഥിവ് പട്ടേല്‍

1

'ടീം ഘടനയിലെ പാളിച്ചയാണ് കാരണമെന്ന് പറയാനാവില്ല. എബി ഡിവില്ലിയേഴ്‌സിന് കീപ്പര്‍ ആവാന്‍ സാധിക്കാത്ത സാഹചര്യം ആയതോടെ മറ്റൊരു വിക്കറ്റ് കീപ്പറെ തേടേണ്ടതായി വന്നു. അതിനാലാണ് രജത് പാട്ടിധാറിന് ഇടം ലഭിക്കാതെ പോയത്. മൂന്നാം നമ്പറില്‍ കെ എസ് ഭരതിനെ പരിഗണിച്ചത് അതിനാലാണ്. പരിശീലന ക്യാംപില്‍ വളരെ മികച്ച പ്രകടനം ഭരത് കാഴ്ചവെക്കുകയും ചെയ്തു.

അവന്‍ തീര്‍ച്ചയായും ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. ആറാം നമ്പറില്‍ ഒരു ബാറ്റ്‌സ്മാനെത്തന്നെയായിരുന്നു ഞങ്ങള്‍ക്ക് ആവിശ്യമുണ്ടായിരുന്നത്. എന്നാല്‍ സച്ചിന്‍ ബേബി ഇടം കൈയന്‍ ബാറ്റ്‌സ്മാനും ബൗളറുമാണ്. ഇത് ടീം ഘടനക്ക് അനുയോജ്യമാണ്. അതിനാലാണ് സച്ചിനെ പരിഗണിച്ചത്. എബി കീപ്പറാവാത്ത പക്ഷം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഞങ്ങള്‍ നിര്‍ബന്ധിതരാവും'- മൈക്ക് ഹെസന്‍ പറഞ്ഞു.

2

ആഭ്യന്തര ക്രിക്കറ്റിലടക്കം ടെസ്റ്റിലാണ് കൂടുതലായും ഭരത് തിളങ്ങിയിരുന്നത്. റണ്‍സ് കണ്ടെത്താന്‍ നന്നായി പ്രയാസപ്പെട്ട ഭരത് 19 പന്തുകള്‍ നേരിട്ട് നേടിയത് 16 റണ്‍സ്. ഇതില്‍ ഒരു ബൗണ്ടറിയും ഉള്‍പ്പെടും. മലയാളിയായ സച്ചിന്‍ ബേബി 17 പന്തില്‍ ഏഴ് റണ്‍സാണ് നേടിയത്. ഒരു ബൗണ്ടറി പോലും ഇന്നിങ്‌സിലില്ല. പന്തെറിയാന്‍ അവസരവും ലഭിച്ചില്ല. അതിനാല്‍ത്തന്നെ ആറാം നമ്പറില്‍ ഒരു മികച്ച ബാറ്റ്‌സ്മാനെ കളിപ്പിക്കുന്നതായിരുന്നു ആര്‍സിബിക്ക് കൂടുതല്‍ ഗുണം ചെയ്യുക എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍.

3

'ടീമിന്റെ ഘടനയിലുള്ള പ്രശ്‌നമല്ല തോല്‍വിക്ക് കാരണമായത്. 41 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് കളി നഷ്ടമായത്. ടോസിനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനായില്ല. 92 റണ്‍സിലൊതുങ്ങേണ്ട പിച്ചായിരുന്നില്ല ഇത്. 150ലേക്കെങ്കിലും എത്താനുള്ള വഴി ഞങ്ങള്‍ കണ്ടെത്തണമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പന്ത് തെന്നിമാറുന്നുണ്ടായിരുന്നു. എന്തായാലും ഞങ്ങളുടെ ബാറ്റിങ്ങിന് പ്രതീക്ഷക്കൊത്ത് തിളങ്ങാനായില്ല. വിരാട് കോലിയുടെ ബാറ്റിങ് പൊസിഷന്‍ ഓപ്പണിങ്ങില്‍ തുടരുന്നതില്‍ ടീമിന് സന്തോഷമാണുള്ളത്. ദേവ്ദത്ത് പടിക്കലുമായി മികച്ച കൂട്ടുകെട്ട് കോലിക്ക് ഉണ്ടാക്കാനാവുന്നുണ്ട്'- മൈക്ക് ഹെസന്‍ കൂട്ടിച്ചേര്‍ത്തു.

4

സമീപകാലത്ത് കോലിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റിച്ചിട്ടുണ്ടാവാം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇന്ത്യന്‍ ടി20 നായകസ്ഥാനം വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷവും ആര്‍സിബി നായകസ്ഥാനം ഈ സീസണിന് ശേഷവും കോലി ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ കോലി ഗംഭീര പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്നതാണ് വസ്തുത. ഇനിയും ആറ് മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ആര്‍സിബി ഇപ്പോഴും പ്ലേ ഓഫ് സാധ്യത സജീവമാക്കി തുടരുന്നുണ്ട്. ശക്തമായ തിരിച്ചുവരവിനുള്ള കരുത്ത് ഇപ്പോഴും കോലിക്കും സംഘത്തിനുമുണ്ട്.

Story first published: Tuesday, September 21, 2021, 15:33 [IST]
Other articles published on Sep 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X