For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 2 കാര്യങ്ങള്‍ മാറിയപ്പോള്‍ ആര്‍സിബി ശരിയായി, അവര്‍ തിളങ്ങിയാല്‍ ഇത്തവണ കപ്പടിക്കും

By Vaisakhan MK

ചെന്നൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുതിപ്പ് കണ്ട് എല്ലാവരും അമ്പരപ്പിലാണ്. ഇത്തവണ അവര്‍ ആദ്യ മൂന്ന് കളിയും ജയിച്ച് കഴിഞ്ഞു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കാര്യം ആദ്യമായിട്ടാണ് നടക്കുന്നത്. കിരീടം നേടാന്‍ സാധ്യതയുള്ളവരില്‍ ഇത്തവണ വളരെ മുന്നിലാണ് ആര്‍സിബി എന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. എന്നാല്‍ ആര്‍സിബി നിരയില്‍ വന്ന രണ്ട് മാറ്റങ്ങളാണ് അവരെ ചാമ്പ്യന്‍ ടീമായി മാറ്റിയിരിക്കുന്നത്. മുമ്പ് കാണിച്ചിരുന്ന വീക്ക്‌നെസ്സില്‍ ഒന്ന് പോലും ഇപ്പോള്‍ അവരില്‍ കാണുന്നില്ല.

മാക്‌സ്‌വെല്‍ ദ ഹീറോ

മാക്‌സ്‌വെല്‍ ദ ഹീറോ

മാക്‌സ്‌വെല്‍ ടീമിലെത്തിയതാണ് ആര്‍സിബി ലൈനപ്പ് തന്നെ മാറാന്‍ കാരണമായത്. മാക്‌സ്‌വെല്‍ ഫോമില്ലെന്ന് പറഞ്ഞാണ് പഞ്ചാബ് ഒഴിവാക്കിയത്. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ മാക്‌സ്‌വെല്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. കോലി അത് നോട്ടമിട്ടിരുന്നു. താരത്തെ ടീമിലെത്തിക്കുകയും ചെയ്്തു. മധ്യനിരയുടെ പ്രശ്‌നം അതോടെ തീര്‍ന്നു. ആര്‍സിബിയുടെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു മധ്യനിര. മൂന്ന് കളിയില്‍ നിന്ന് 176 റണ്‍സാണ് മാക്‌സ്‌വെല്‍ ഇതുവരെ നേടിയത്. ടീം പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു മൂന്ന് ഇന്നിംഗ്‌സുകളും പിറന്നത്. നാലാം നമ്പറില്‍ മാക്‌സ്‌വെല്‍ ഇറങ്ങുമെന്ന് കോലി ഉറപ്പിച്ചതും ആര്‍സിബിയുടെ വിജയത്തില്‍ ടേണിംഗ് പോയിന്റായി.

ഡെത്ത് ഓവര്‍ പ്രശ്‌നമില്ല

ഡെത്ത് ഓവര്‍ പ്രശ്‌നമില്ല

ആര്‍സിബിയുടെ പ്രശ്‌നങ്ങളില്‍ വലുതായിരുന്നു ഡെത്ത് ഓവര്‍. അവസാന ഓവറുകളില്‍ ധാരാളം റണ്‍സ് വഴങ്ങുന്ന ടീമെന്ന പേരുദോഷം ആര്‍സിബിക്കുണ്ടായിരുന്നു. പല കളിയും അവര്‍ തോറ്റത് അങ്ങനെയാണ്. മുഹമ്മദ് സിറാജ് നവദീപ് സെയ്‌നി, ഡെയ്ല്‍ സ്റ്റെയിന്‍ എന്നിവരായിരുന്നു ആര്‍സിബിയുടെ മുന്‍ ഡെത്ത് ബൗളര്‍മാര്‍. ഇവര്‍ മൂന്നും ചെണ്ടകളായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇത്തവണ ഹര്‍ഷല്‍ പട്ടേലിനെ എത്തിച്ച് ആര്‍സിബി ഡെത്ത് ഓവര്‍ പ്രശ്‌നം പരിഹരിച്ചു. ഒമ്പത് വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേല്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി. ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റും പട്ടേല്‍ വീഴ്ത്തി.

സിറാജ് റിട്ടേണ്‍സ്

സിറാജ് റിട്ടേണ്‍സ്

മുഹമ്മദ് സിറാജിന്റെ തിരിച്ചുവരവാണ് ആര്‍സിബിയെ ഇത്തവണ ഏത് സ്‌കോറും ഡിഫന്‍ഡ് ചെയ്യാന്‍ പാകത്തില്‍ കരുത്തരാക്കിയത്. മുമ്പ് ആേ്രന്ദ റസ്സല്‍ തലങ്ങും വിലങ്ങും അടിച്ചുപറത്തിയിരുന്ന സിറാജ് അതേ റസ്സലിനെ തന്നെ കഴിഞ്ഞ ദിവസം പിടിച്ചുകെട്ടി. വെറും ഒരു റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. ഇന്ത്യന്‍ ടീമില്‍ എത്തിയ ശേഷമുള്ള സിറാജിന്റെ മാറ്റവും എടുത്ത് പറയേണ്ടതാണ്. സിറാജും ഡെത്ത് ഓവറില്‍ ആര്‍സിബിയുടെ താരമാണ്. ബൗളിംഗില്‍ ഹര്‍ഷലും സിറാജും ചഹലും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന ശക്തമായ ആര്‍സിബി നിരയുണ്ടാക്കിയിരിക്കുകയാണ്.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

ക്യാപ്റ്റന്‍സിയുടെ പേരില്‍ ഒരുപാട് പഴികേട്ട താരമാണ് വിരാട് കോലി. എന്നാല്‍ ടീം ലൈനപ്പ് മാറിയാല്‍ തീരാവുന്ന പ്രശ്‌നമേ തനിക്കുള്ളൂ എന്ന് കോലി തെളിയിച്ചിരിക്കുകയാണ്. ഹൈദരാബാദിനെതിരെ ടീമിനെ ജയിപ്പിച്ചത് ഗംഭീര ക്യാപ്റ്റന്‍സിയിലൂടെയായിരുന്നു. ഷഹബാസ് അഹമ്മദിനെ കൊണ്ടുവന്ന് പന്തെറിയിച്ചത് ടേണിംഗ് പോയന്റായിരുന്നു. കഴിഞ്ഞ തവണ ആദ്യ പത്ത് മത്സരങ്ങളില്‍ ഏഴും ആര്‍സിബി ജയിച്ചിരുന്നു. പിന്നീട് അടുത്ത അഞ്ച് കളി തോറ്റു. ഇത്തവണ പക്ഷേ തിനുള്ള സാധ്യത ടീമിലില്ല. ഡിവില്യേഴ്‌സിന് ടീമില്‍ കൃത്യമായ സ്ഥാനം കിട്ടിയതും ഒപ്പം കോലിക്കും മൂന്നാമതൊരു നമ്പറില്‍ മറ്റൊരു താരത്തെയും പരീക്ഷിക്കുന്നത് അവരുടെ ബാറ്റിംഗ് ലൈനപ്പിനെ ശക്തമാക്കുകയാണ്. കിരീടം നേടാന്‍ വളരെയധികം സാധ്യത അതുകൊണ്ട് ഇത്തവണയുണ്ട്.

Story first published: Monday, April 19, 2021, 23:07 [IST]
Other articles published on Apr 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+