IPL 2021: എന്തുകൊണ്ട് രജത് പാട്ടിധര്‍ മൂന്നാം നമ്പറില്‍ ഇറങ്ങുന്നു? കോലി വിശദീകരിക്കുന്നു
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഭേദപ്പെട്ട പ്രകടനം ആര്‍സിബി കാഴ്ചവെക്കുന്നുണ്ട്. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ അവര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ കരുത്ത് പകര്‍ന്ന് ടീമിനൊപ്പമുണ്ട്. എന്നാല്‍ മൂന്നാം നമ്പറില്‍ തുടര്‍ച്ചയായി പരീക്ഷണം നടത്തുകയാണ് ആര്‍സിബി. വാഷിങ്ടണ്‍ സുന്ദര്‍,രജത് പാട്ടിധര്‍,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ക്കെല്ലാം മൂന്നാം നമ്പറില്‍ ഇതിനോടകം മാറി മാറി അവസരം നല്‍കിക്കഴിഞ്ഞു.
പഞ്ചാബ് കിങ്‌സിനെതിരായ അവസാന മത്സരത്തില്‍ രജത് പാട്ടിധറാണ് മൂന്നാം നമ്പറില്‍ ആര്‍സിബിക്കായി ഇറങ്ങിയത്. മത്സരത്തില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ട താരം 30 പന്തില്‍ 31 റണ്‍സാണ് നേടിയത്. 103.33 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് മൂന്നാം നമ്പറില്‍ പാട്ടിധറിനെ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്‍സിബി നായകന്‍ വിരാട് കോലി.

'ഞങ്ങളുടെ ടീം ഘടന അനുസരിച്ച് രജത് പാട്ടിധറിനെപ്പോലൊരു താരത്തെ മൂന്നാം നമ്പറില്‍ ആവിശ്യമാണ്. അവസാന മത്സരം നോക്കുക. ഞങ്ങള്‍ക്കായി മത്സരം നിയന്ത്രിച്ചത് അവനായിരുന്നു. മൂന്നാം നമ്പറില്‍ അവന് ആ സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില സമയങ്ങളില്‍ അത് ഉദ്ദേശിച്ച ഫലം കാണണമെന്നില്ല. മാക്‌സിയും എബിയും നാലും അഞ്ചും നമ്പറില്‍ ഇറങ്ങുന്നതാണ് ടീമിന് നല്ലത്. രജത് ഒരു പ്രതിഭയുള്ള താരമാണ്'-കോലി പറഞ്ഞു.
എന്നാല്‍ ലഭിച്ച അവസരങ്ങളിലൊന്നും വമ്പന്‍ പ്രകടനം നടത്താന്‍ പാട്ടിധറിന് സാധിച്ചിട്ടില്ല. പഞ്ചാബിനെതിരേ 180 റണ്‍സ് പിന്തുടരുമ്പോള്‍ റണ്‍റേറ്റ് ഉയര്‍ത്തേണ്ടതായുണ്ട്. കോലി റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സമയത്ത് അതിവേഗം റണ്‍സുയര്‍ത്താന്‍ പാട്ടിധര്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ താരവും പ്രതിരോധത്തിലേക്ക് ഒതുങ്ങിയതാണ് ആര്‍സിബിയുടെ മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വമ്പനടിക്കാരെന്ന് ആര്‍സിബി മാനേജ്‌മെന്റ് പറയുമ്പോഴും ഇതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
പഞ്ചാബിനെതിരേ 25 റണ്‍സ് അധികമായി വഴങ്ങിയതാണ് തിരിച്ചടിയായതെന്ന് കോലി പറഞ്ഞു. 'മികച്ച തുടക്കം പഞ്ചാബിന് ലഭിച്ചു. എന്നാല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിരച്ചുവരാന്‍ സാധിച്ചു. 118 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അവരെ 160 റണ്‍സില്‍ ഒതുക്കണമായിരുന്നു. എന്നാല്‍ 25 റണ്‍സ് അധികമായി വഴങ്ങി. മോശം ബോളുകളെറിഞ്ഞാണ് ബൗണ്ടറികള്‍ വാങ്ങിയത്'-കോലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications