വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ക്യാപ്റ്റന്‍സിയൊഴിയല്‍, 200ാം മാച്ച്, പിന്നാലെ കോലി ഫ്‌ളോപ്പ്!- അതേ തിരിച്ചടി വീണ്ടും

അഞ്ചു റണ്‍സാണ് നേടാനായത്

1
Virat Kohli's 200th match to ABD's golden duck, Talking points from KKR vs RCB

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം തന്നെ ക്രീസിലെത്തിയ വിരാട് കോലി ബാറ്റിങില്‍ ഫ്‌ളോപ്പായി മടങ്ങി. നായകനെന്ന നിലയില്‍ അവസാന സീസണ്‍, കരിയറിലെ 200ാമത്തെ മല്‍സരം എന്നീ പ്രത്യേകതകളോടെയായിരുന്നു കൊല്‍ക്കത്ത നൈറ്‌റൈഡ്‌ഴ്‌സിനെതിരേ കോലി ബാറ്റ് ചെയ്യാനെത്തിയത്. ഗംഭീര ഇന്നിങ്‌സോടെ അദ്ദേഹം ഇതു ആഘോഷിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും രണ്ടോവറുകളുടെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ.

ദേവ്ദത്ത് പടിക്കലിനോടൊപ്പം ഓപ്പണറായെത്തിയ കോലി അഞ്ചു റണ്‍സ് മാത്രമെടുത്ത് മടങ്ങുകയായിരുന്നു. നാലു ബോളില്‍ ഒരു ബൗണ്ടറിയടക്കമായിരുന്നു ഇത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് കെകെആറിനെതിരേ കോലിക്കു രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് കൈവിടേണ്ടിവന്നത്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തിലും അദ്ദേഹത്തിനു ഇതേ തിരിച്ചടി തന്നെ നേരിട്ടിരുന്നു. അന്നും കോലി അഞ്ച് റണ്‍സ് തന്നെയാണ് നേടിയത് എന്നതാണ് മറ്റൊരു കൗതുകം. ആറു ബോളില്‍ ഒരു ബൗണ്ടറിയോടെ അഞ്ചു റണ്‍സെടുത്ത ക്യാപ്റ്റനെ വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങില്‍ രാഹുല്‍ ത്രിപാഠി പിടികൂടുകയായിരുന്നു. ഈ മല്‍സരത്തില്‍ പക്ഷെ ആര്‍സിബി മികച്ച വിജയം നേടിയിരുന്നു.

ഇന്നത്തെ കളിയിലേക്കു വരികയാണെങ്കില്‍ ശ്രദ്ധയോടെയായിരുന്നു കോലിയും ദേവ്ദത്തും തുടങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സാണ് ആര്‍സിബി നേടിയത്. മൂന്നു റണ്‍സ് ദേവ്ദത്തിന്റെ വകയായിരുന്നെങ്കില്‍ രണ്ടു ബോള്‍ നേരിട്ട കോലി നേടിയത് ഒരു റണ്ണായിരുന്നു. പ്രസിദ്ധ് കൃഷ്ണയായിരുന്നു രണ്ടാം ഓവര്‍ എറിഞ്ഞത്. രണ്ടാമത്തെ ബോളില്‍ ദേവ്ദത്ത് സിംഗിളെടുത്തു. മൂന്നാമത്തേത് വൈഡ്. നാലാമത്തെ ബോളില്‍ കോലിയുടെ കണ്ണഞ്ചിപ്പിക്കുന്ന ബൗണ്ടറി. ബാറ്റിങില്‍ അദ്ദേഹം അരങ്ങ് വാഴുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അവരെ സ്തബ്ധരാക്കി അടുത്ത ബോളില്‍ തന്നെ പുറത്തായത്. പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ നേരിടുന്നതില്‍ കോലിക്കു പിഴച്ചപ്പോള്‍ പാഡില്‍ പതിക്കുകയായിരുന്നു. അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. കോലി ഡിഎആര്‍സ് വിളിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു.

അതേസമയം, ഇന്നത്തെ മല്‍സരത്തില്‍ കളിക്കാനിറങ്ങിയതോടെ ഐപിഎല്ലില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് കോലി തന്റെ പേരിലാക്കിയത്. ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി 200 മല്‍സരങ്ങളില്‍ കളിച്ച ആദ്യത്തെ താരമായി അദ്ദേഹം മാറി. ഐപിഎല്ലില്‍ ഒരു ടീമിനു വേണ്ടി 100 മല്‍സരങ്ങളില്‍ കളിച്ച ആദ്യ താരം ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയാണ്. ഇപ്പോള്‍ 200ലെത്തിയ ആദ്യ ക്രിക്കറ്ററെന്ന റെക്കോര്‍ഡ് കോലിയും കരസ്ഥമാക്കിയിരിക്കുകയാണ്. ഒരുപക്ഷെ മറ്റൊരു താരവും തിരുത്താനിടയില്ലാത്ത നേട്ടം കൂടിയാണിത്.

Story first published: Monday, September 20, 2021, 20:42 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X