IPL 2021: 'ഈ അര്‍ധ സെഞ്ച്വറി എന്റെ മകള്‍ക്ക്', കോലിയുടെ ആഘോഷ വീഡിയോ വൈറല്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സ്വപ്‌ന തുല്യമായ തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. കളിച്ച നാല് മത്സരത്തിലും വിജയം നേടിയതോടെ ഇത്തവണ കിരീട പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ് ആര്‍സിബി ആരാധകര്‍. ഇത്തവണ ഓപ്പണറായി ഇറങ്ങുന്ന കോലിക്ക് ആദ്യ മൂന്ന് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി അദ്ദേഹം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
പുറത്താവാതെ 47 പന്തില്‍ 72 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടും. ഇപ്പോഴിതാ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി പ്രകടനം തന്റെ മകള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് കോലി. അര്‍ധ സെഞ്ച്വറിക്ക് ശേഷം ഗാലറയിലിരിക്കുന്ന കുടുംബത്തിനെ നോക്കി ഉമ്മ നല്‍കിയ കോലി കുട്ടിയെ കൈയിലിട്ട് ആട്ടുന്ന പോലെ ബേബി സിറ്റിങ് ജസ്റ്റര്‍ കാട്ടിയാണ് തന്റെ ആദ്യ സീസണിലെ അര്‍ധ സെഞ്ച്വറി കോലി മകള്‍ക്ക് സമര്‍പ്പിച്ചത്.

കോലിയുടെ ഫിഫ്റ്റി നേട്ടം മകള്‍ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള ആഘോഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇതിനോടകം നിരവധിയാളുകള്‍ കോലിയുടെ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയില്‍ ബയോബബിള്‍ സുരക്ഷയില്‍ കോലിക്കൊപ്പം കുടുംബവുമുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കൊപ്പവും കുടുംബമുണ്ട്.
ഇന്ത്യന്‍ ടീം ക്യാപ്റ്റനെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഗ്ലെന്‍ മാക്‌സ് വെല്‍ കൂടി എത്തിയതോടെ ടീമെന്ന നിലയില്‍ ആര്‍സിബി മെച്ചപ്പെട്ടു. കോലി,ദേവ്ദത്ത് പടിക്കല്‍,മാക്‌സ് വെല്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ബാറ്റിങ് കരുത്ത് പകരുമ്പോള്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും കെയ്ല്‍ ജാമിസനുമെല്ലാം ബൗളിങ്ങില്‍ കരുത്ത് നല്‍കുന്നു.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 10 വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 178 റണ്‍സ് വിജയലക്ഷ്യത്തെ 16.3 ഓവറിനുള്ളില്‍ മറികടക്കാന്‍ ആര്‍സിബിക്കായി. ദേവ്ദത്ത് പടിക്കല്‍ (101*) സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications