IPL 2021: വമ്പന്‍ റെക്കോര്‍ഡിട്ട് കോലി, ടി20യില്‍ ഇന്ത്യന്‍ കിങ്!

റെക്കോര്‍ഡുകളുടെ കൂട്ടുകാരനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു വമ്പന്‍ നേട്ടം കൂടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് അദ്ദേഹം കുറിച്ചത്. ടി20 ഫോര്‍മാറ്റില്‍ 10,000 റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ താരമായി കോലി മാറിയിരിക്കുകയാണ്. ഈ മല്‍സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ 13 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. നാലാം ഓവറില്‍ തന്നെ കോലി ഇതു നേടിയെടുക്കുകയും ചെയ്തു.

10,000 റണ്‍സ് നേട്ടത്തിനൊപ്പം ഫിഫ്റ്റിയും ഈ ഇന്നിങ്‌സില്‍ കോലി ആഘോഷിച്ചു. 42 ബോളില്‍ നിന്നും മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 51 റണ്‍സാണ് അദ്ദേഹം നേടിയതത്. സീസണില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് കോലി ഫിഫ്റ്റി കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു തോറ്റ തൊട്ടുമുമ്പത്തെ മല്‍രത്തിലും അദ്ദേഹം ഫിഫ്റ്റിയുമായി മിന്നിയിരുന്നു.

മുംബൈയ്‌ക്കെതിരായ കളിയിലേക്കു വന്നാല്‍ നാലാം ഓവര്‍ തുടങ്ങുമ്പോള്‍ ആറു റണ്‍സായിരുന്നു അദ്ദേഹം നേടിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു ഈ ഓവര്‍ എറിഞ്ഞത്. ആദ്യ ബോളില്‍ ശ്രീകര്‍ ഭരത് സിംഗിള്‍ നേടി. അടുത്ത ബോളില്‍ കോലിയുടെ ബൗണ്ടറി. തൊട്ടടുത്തത് ഷോര്‍ട്ട് ബോളായിരുന്നു. കോലി വെറുതെവിട്ടില്ല, തകര്‍പ്പനൊരു സിക്‌സര്‍ ഇതോടെ ടി20യില്‍ 10,000 റണ്‍സും അദ്ദേഹം പിന്നിട്ടു. ഏകദിനത്തില്‍ ഇതിനകം തന്നെ 10,000 റണ്‍സ് കോലി പിന്നിട്ടിട്ടുണ്ട്. ഇപ്പോള്‍ ടി20യിലും ഈ ക്ലബ്ബിലേക്കു തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയയാണ് അദ്ദേഹം.

2007 മുതല്‍ 21 വരെയുള്ള ടി20 കരിയറെടുത്താല്‍ 313 മല്‍സരങ്ങളില്‍ നിന്നും 298 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോലി 10,000 റണ്‍സെന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. 41.61 ശരാശരിയും 133.92 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. അഞ്ചു സെഞ്ച്വറികളും 73 ഫിഫ്റ്റികളും ടി20യില്‍ കോലി നേടിക്കഴിഞ്ഞു. ഇവയെല്ലാം ഐപിഎല്ലില്‍ ആര്‍സിബി ജഴ്‌സിയിലായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹം ടി20യില്‍ ഇനിയും സെഞ്ച്വറിയടിച്ചിട്ടില്ല.

ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തിയ ലോകത്തിലെ അഞ്ചാമത്തെ താരം കൂടിയാണ് കോലി. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ കരെണ്‍ പൊള്ളാര്‍ഡ്, പാകിസ്താന്റെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക്, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ന്നിവരാണ് നേരത്തേ എലൈറ്റ് ക്ലബ്ബിലുള്ള മറ്റു താരങ്ങള്‍.

ടി20യില്‍ ഏറ്റവുമധികം റണ്‍സെന്ന ലോക റെക്കോര്‍ഡ് ഗെയ്‌ലിന്റെ പേരിലാണ്. 14,275 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. തൊട്ടുപിന്നിലുള്ളത് പൊള്ളാര്‍ഡാണെങ്കിലും ഏറെ പിന്നിലാണ്. 11,195 റണ്‍സാണ് വിന്‍ഡീസ് നായകന്‍ കൂടിയായ അദ്ദേഹത്തിന്റെ പേരിലുള്ളത്. ഷുഐബ് മാലിക്ക് 10,808 റണ്‍സും വാര്‍ണര്‍ 10,019 റണ്‍സുമെടുത്തിട്ടുണ്ട്.

ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് കോലി. ആര്‍സിബിക്കു വേണ്ടി 6000ത്തിന് മുകളില്‍ റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബി കുപ്പായത്തില്‍ കോലിയുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ നേടിയ അഞ്ചു സെഞ്ച്വറികള്‍ നാലെണ്ണം അദ്ദേഹം ഒരൊറ്റ സീസണിലാണ് അടിച്ചെടുത്തത് എന്നത് മറ്റൊരു റെക്കോര്‍ഡാണ്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും കോലിക്കു സ്വന്തമാണ്. 973 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ് കോലി (3159 റണ്‍സ്). 50 പ്ലസ് ശരാശരിയിലാണിത്. ടി20യില്‍ 300ന് മുകളില്‍ സിക്‌സറുകളും ആര്‍സിബി ക്യാപ്റ്റനടിച്ചിട്ടുണ്ട്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 26, 2021, 20:50 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X