Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ആര്‍സിബി ഷോ', രാജസ്ഥാന്‍ നാണം കെട്ടു, മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആര്‍സിബിയുടെ പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ നാലാം ജയമാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെ 10 വിക്കറ്റിനാണ് കോലിപ്പട തകര്‍ത്തുവിട്ടത്. മുംബൈയില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 177 എന്ന സ്‌കോറിലേക്ക് തളച്ചിടാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ അനായാസമായി വിജയലക്ഷ്യം മറികടക്കാന്‍ ആര്‍സിബിക്കായി. ദേവ്ദത്ത് പടിക്കലിന്റെ (101*) സെഞ്ച്വറിയും വിരാട് കോലിയുടെ (72*) അര്‍ധ സെഞ്ച്വറിയുമാണ് അനായാസമായി ആര്‍സിബിക്ക് ജയം സമ്മാനിച്ചത്. ആര്‍സിബി നിറഞ്ഞാടിയ മത്സരത്തിലെ പ്രധാന റെക്കോഡുകള്‍ പരിശോധിക്കാം.

ഒന്നാം വിക്കറ്റില്‍ 181 റണ്‍സാണ് കോലിയും ദേവ്ദത്തും ചേര്‍ന്ന് ആര്‍സിബിക്ക് സമ്മാനിച്ചത്. ആര്‍സിബിയുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. ദേവ്ദത്തിന്റെ വരവോടെ ആര്‍സിബിയുടെ ടോപ് ഓഡര്‍ കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് പറയാം.

178 റണ്‍സ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ആര്‍സിബി പിന്തുടര്‍ന്ന് ജയിച്ചത്. വിക്കറ്റ് നഷ്ടപ്പെടാതെ പിന്തുടര്‍ന്ന് ജയിക്കുന്ന ഐപിഎല്ലിലെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്.

rcbvsrr

ആര്‍സിബി നായകന്‍ വിരാട് കോലി 6000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് കോലി. റണ്‍വേട്ടക്കാരില്‍ കോലിയേക്കാള്‍ ഏറെ പിന്നിലാണ് മറ്റുള്ളവര്‍. ആദ്യ മൂന്ന് മത്സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന കോലി രാജസ്ഥാനെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി തിരിച്ചുവരവ് നടത്തുകയായിരുന്നു.

10 വിക്കറ്റിന് ആര്‍സിബി വിജയിക്കുന്നത് ഇതാദ്യമായല്ല. ഇതടക്കം നാല് തവണയാണ് വിക്കറ്റ് നഷ്ടപ്പെടാതെ ആര്‍സിബി ഐപിഎല്ലില്‍ വിജയം സ്വന്തമാക്കുന്നത്. ദേവ്ദത്തിന്റെ സെഞ്ച്വറി പ്രകടനമാണ് ആര്‍സിബിയുടെ ജയം വേഗത്തിലാക്കിയത്. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമാണ് ദേവ്ദത്ത് പടിക്കല്‍. മനീഷ് പാണ്ഡെ,റിഷഭ് പന്ത് എന്നിവരാണ് ഈ റെക്കോഡില്‍ ദേവ്ദത്തിന് മുന്നിലുള്ളത്.

ആര്‍സിബിയുടെ 200ാം ഐപിഎല്‍ മത്സരമായിരുന്നു രാജസ്ഥാനെതിരേ നടന്നത്. മുംബൈ ഇന്ത്യന്‍സിന് ശേഷം ആദ്യമായാണ് മറ്റൊരു ടീം ഈ നേട്ടത്തിലെത്തുന്നത്. 200ാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഗംഭീര ജയം സ്വന്തമാക്കാന്‍ ആര്‍സിബിക്കായി.

ഐപിഎല്ലില്‍ 50ലധികം റണ്‍സ് കോലി നേടുന്നത് ഇത് 45ാം തവണ. ഈ റെക്കോഡില്‍ ശിഖര്‍ ധവാനൊപ്പം രണ്ടാം സ്ഥാനത്തെത്താന്‍ കോലിക്കായി. ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 129ാം മത്സരമായിരുന്നു ഇത്. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ മത്സരമെന്ന റെക്കോഡില്‍ മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീറിനൊപ്പമെത്താന്‍ കോലിക്കായി.

Story first published: Friday, April 23, 2021, 9:55 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+