Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്, കോലി തന്നെ കേമന്‍, ടോപ് ഫൈവ് ഇതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊരു സീസണിന് നാളെ തുടക്കമാവുകയാണ്. കുട്ടിക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും ആവാഹിച്ച് ഇന്ത്യയിലെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇത്തവണ ഹോം ഗ്രൗണ്ടിന്റെ ആധിപത്യം ആര്‍ക്കും ഉണ്ടാകില്ല. ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ടൂര്‍മെന്റിലൂടെ നിരവധി റെക്കോഡുകള്‍ തകര്‍ക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ ടോപ് ഫൈവിന്റെ പട്ടിക ഇതാ.

വിരാട് കോലി (ആര്‍സിബി,2016)

വിരാട് കോലി (ആര്‍സിബി,2016)

വിരാട് കോലി എന്ന താരത്തിന്റെ ബാറ്റിങ് മികവ് കണ്ട് ലോക ക്രിക്കറ്റ് പ്രേമികള്‍ വിസ്മയിച്ച സീസണായിരുന്നു 2016ലേത്. നാല് സെഞ്ച്വറിയടക്കം 973 റണ്‍സാണ് കോലി അടിച്ചത്. ആര്‍സിബിക്ക് കിരീടം ഉറപ്പിച്ച് ഫൈനലിലേക്കെത്തിക്കാനും കോലിക്ക് സാധിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. 8.108 ശരാശരിയിലും 152.03 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്കറേറ്റിലുമായിരുന്നു കോലിയുടെ പ്രകടനം. ഏഴ് അര്‍ധ സെഞ്ച്വറിയും നേടിയ കോലി 83 ഫോറും 38 സിക്‌സും ആ സീസണില്‍ പറത്തി.

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,2016)

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,2016)

2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ നേടിയ 842 റണ്‍സാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 60.57 ശരാശരിയില്‍ 151.42 സ്‌ട്രൈക്കറേറ്റില്‍ കളിച്ച വാര്‍ണര്‍ 9 അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിക്കാനും വാര്‍ണര്‍ക്കായി. 88 ഫോറും 31 സിക്‌സും വാര്‍ണറുടെ 2016ല്‍ നേടി. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ള താരമാണ് വാര്‍ണര്‍.

കെയ്ന്‍ വില്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,2017)

കെയ്ന്‍ വില്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,2017)

2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കെയ്ന്‍ വില്യംസണ്‍ നേടിയ 735 റണ്‍സാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 52.50 ശരാശരിയില്‍ 142.44 സ്‌ട്രൈക്കറേറ്റിലായിരുന്നു വില്യംസണിന്റെ പ്രകടനം. ഈ സീസണില്‍ എട്ട് അര്‍ധ സെഞ്ച്വറി വില്യംസണ്‍ നേടി. 64 ഫോറും 28 സിക്‌സും വില്യംസണ്‍ 2018ല്‍ നേടി. 2018ലെ ഓറഞ്ച് ക്യാപിന് ഉടമയായതും വില്യംസണായിരുന്നു.

ക്രിസ് ഗെയ്ല്‍ (ആര്‍സിബി,2012)

ക്രിസ് ഗെയ്ല്‍ (ആര്‍സിബി,2012)

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡ് പട്ടികയിലെ നാലാമന്‍. 2012ല്‍ ആര്‍സിബിക്കായി കളിച്ച ഗെയ്ല്‍ 14 ഇന്നിങ്‌സില്‍ നിന്ന് 733 റണ്‍സുമായി ഓറഞ്ച് കപ്പ് നേടിയിരുന്നു. 61.08 ശരാശരിയിലും 160.74 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റിലും കളിച്ച ഗെയ്ല്‍ ഏഴ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് നേടിയത്. ഇതില്‍ 46 ബൗണ്ടറിയും 59 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡിനുടമ ഗെയ്‌ലാണ് (175*).

മൈക്കല്‍ ഹസി (സിഎസ്‌കെ,2013)

മൈക്കല്‍ ഹസി (സിഎസ്‌കെ,2013)

സിഎസ്‌കെ താരം മൈക്കല്‍ ഹസിയാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 2013ല്‍ സിഎസ്‌കെ താരമായിരുന്ന ഹസി 17 ഇന്നിങ്‌സില്‍ നിന്ന് 733 റണ്‍സാണ് അടിച്ചെടുത്തത്. 52.35 ശരാശരിയും 129.50 സ്‌ട്രൈക്കറേറ്റിലുമായിരുന്നു താരത്തിന്റെ പ്രകടനം. 6 അര്‍ധ സെഞ്ച്വറി നേടിയ ഹസി 81 ഫോറും 17 സിക്‌സും ആ സീസണില്‍ പറത്തി. 2013ലെ ഓറഞ്ച് ക്യാപും ഹസിക്കായിരുന്നു.

Story first published: Thursday, April 8, 2021, 16:24 [IST]
Other articles published on Apr 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+