Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സാമ്യത ചുവപ്പില്‍ മാത്രമല്ല, ഭാഗ്യക്കേടിലും; ആര്‍സിബി ഐപിഎല്ലിലെ ലിവര്‍പൂള്‍!

ക്രിക്കറ്റ് പ്രേമികളെയാകെ നിരാശയിലാക്കി കൊണ്ടാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ഉപേക്ഷിക്കാനുള്ള തീരുമാനമെത്തുന്നത്. ഐപിഎല്‍ തുടങ്ങിയത് മുതല്‍ക്കു തന്നെ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ശക്തമായിരുന്നു. എങ്കിലും ഐപിഎല്ലുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. ഐപിഎല്ലിനിടെ ഓസീസ് താരങ്ങളില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായിരുന്നു. ഇതിനെല്ലാം ശേഷമാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും ഐപിഎല്‍ ഉപേക്ഷിക്കുന്നതും.

1

ഐപിഎല്‍ ഉപേക്ഷിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിരാശയും ട്രോളുമെല്ലാം ഉയര്‍ന്നിട്ടുണ്ട്. തീരുമാനത്തെ ശരിവക്കുന്നവരും സജീവമാണ്. ഇതിനിടെ ട്രോളന്മാര്‍ മിക്കവരും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. അതിന്റെ കാരണമാകട്ടെ ഇത്തവണ കാഴ്ച വച്ച പ്രകടനം തന്ന പ്രതീക്ഷയും. 10 പോയന്റുമായി ഏറെക്കുറെ പ്ലേ ഓഫിലേക്കുള്ള ടിക്കറ്റിന് അരികിലായിരുന്നു ആര്‍സിബി. എന്നാല്‍ ഐപിഎല്‍ ഉപേക്ഷിക്കാനുള്ള തീരുമാനം വന്നതോടെ ഇത്തവണ പലരും ഉറപ്പിച്ചിരുന്ന കിരീടമെന്ന മോഹം ആര്‍സിബിയ്ക്ക് നഷ്ടമായിരിക്കുകയാണ്. ആര്‍സിബിയ്ക്ക് എന്നും കൂട്ടായുള്ള ഈ ഭാഗ്യക്കേടിനെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്. ഐപിഎല്ലിലെ ഏറ്റവും ജനപ്രീയ ടീമുകളിലൊന്നായ ആര്‍സിബിയ്ക്ക് ഇതുവരേയും കപ്പ് നേടാന്‍ സാധിച്ചിട്ടില്ല.

ഇത്തവണ പതിവിലും സാധ്യത കല്‍പ്പിച്ചിരുന്നു ആര്‍സിബിയ്ക്ക്. നന്നായി തന്നെ സീസണ്‍ തുടങ്ങാനും കോഹ്ലിപ്പടയ്ക്ക് സാധിച്ചിരുന്നു. ഇനി ഇതുപോലൊരു സാധ്യത അടുത്തെങ്ങും ഉണ്ടാകുമോ എന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്. ഇതോടെ ആര്‍സിബിയുടെ ഭാഗ്യമില്ലായ്മയെ സോഷ്യല്‍ മീഡിയ ട്രോളുകളാണ്.

ഐപിഎല്ലിലെ ലിവര്‍പൂളാണ് ആര്‍സിബിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ 30 കൊല്ലത്തിന് ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ ലിവര്‍പൂള്‍ എത്തിയപ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെക്കുന്നത്. ഈ സാമ്യതയാണ് സോഷ്യല്‍ മീഡിയ ട്രോളാക്കി മാറ്റിയിരിക്കുന്നത്.

Story first published: Tuesday, May 4, 2021, 17:46 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+