Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു മത്സരത്തില്‍ 10ലധികം സിക്‌സ്, കൂടുതല്‍ തവണ നേടിയ ടീം ഏത്? പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ആവേശം ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 9 മുതല്‍ മെയ് 30വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. വീണ്ടുമൊരു കുട്ടിക്രിക്കറ്റ് പൂരത്തെ വരവേല്‍ക്കാന്‍ ആരാധകരും തയ്യാറെടുത്ത് കഴിഞ്ഞു. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. സിക്‌സറുകളിലൂടെ ഇത്തവണ ആരാധകരെ കൂടതല്‍ ആവേശം കൊള്ളിക്കുന്ന ടീമേതാണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഒരു മത്സരത്തില്‍ 10 ലധികം സിക്‌സര്‍ കൂടുതല്‍ തവണ നേടിയ ടീമേതാണെന്ന് പരിശോധിക്കാം.

ആര്‍സിബിയാണ് ഈ പട്ടികയിലെ തലപ്പത്ത്. എബി ഡിവില്ലിയേഴ്‌സ്,വിരാട് കോലി എന്നീ ഇതിഹാസങ്ങള്‍ കളിക്കുന്ന ആര്‍സിബി 31 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ക്രിസ് ഗെയ്ല്‍,ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളും ആര്‍സിബിക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഇത്തവണ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയാണ് വെടിക്കെട്ട് വീരനായി ആര്‍സിബി ടീമിലെത്തിച്ചിരിക്കുന്നത്.

kohliandabdrcb

അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. രോഹിത് ശര്‍മ നായകനായ മുംബൈ 29 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. രോഹിതിനെക്കൂടാതെ കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം മുംബൈക്കായി സിക്‌സര്‍ വേട്ട നടത്തുന്ന താരങ്ങളാണ്. ഇത്തവണ ഹാട്രിക് കിരീടമാണ് മുംബൈ ലക്ഷ്യം വെക്കുന്നത്.

പഞ്ചാബ് കിങ്‌സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 25 തവണ അവര്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. നിലവില്‍ കെ എല്‍ രാഹുല്‍ നായകനായ പഞ്ചാബിനൊപ്പം ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുമുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍,ഡേവിഡ് മില്ലര്‍,യുവരാജ് സിങ് തുടങ്ങിയ വെടിക്കെട്ട് താരങ്ങളെല്ലാം കളിച്ചിട്ടുള്ള ടീമാണ് പഞ്ചാബ്.

നാലാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എംഎസ് ധോണി നായകനായ സിഎസ്‌കെ 23 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ധോണി തന്നെയാണ് സിഎസ്‌കെയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. മാത്യു ഹെയ്ഡന്‍,ബ്രണ്ടന്‍ മക്കല്ലം,ഡ്വെയ്ന്‍ സ്മിത്ത് തുടങ്ങിയവരെല്ലാം സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങിയിട്ടുള്ളവരാണ്. സുരേഷ് റെയ്‌നയുടെ ക്ലാസിക് സിക്‌സുകളും ഇത്തവണ സിഎസ്‌കെയ്ക്ക് കരുത്ത് പകരാന്‍ ഉണ്ടാവും. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18 തവണയാണ് ഈ നേട്ടത്തിലെത്തിയത്. ക്രിസ് ഗെയ്ല്‍,ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയ വെടിക്കെട്ട് താരങ്ങളെല്ലാം കെകെആറിനുവേണ്ടി കളിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് 16 തവണയും രാജസ്ഥാന്‍ റോയല്‍സ് 14 തവണയും ഹൈദരാബാദ് 5 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

Story first published: Sunday, March 28, 2021, 14:56 [IST]
Other articles published on Mar 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+