വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പെര്‍ഫോമന്‍സില്‍ മുന്നില്‍ ആ ടീം, നിരാശപ്പെടുത്തിയത് ഇവര്‍, വീക്ക്‌ലി റിപ്പോര്‍ട്ട് ഇങ്ങനെ

By Vaisakhan MK

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിച്ചിട്ട് ഒരാഴ്ച്ച പിന്നിട്ടിരിക്കുകയാണ്. സിക്‌സറുകളുടെ വലിയ ഒഴുക്കാണ് ഇത്തവണ കാണാന്‍ കഴിഞ്ഞത്. ആദ്യ സെഞ്ച്വറിയും സഞ്ജു സാംസണിലൂടെ പിറന്ന് കഴിഞ്ഞു. എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തില്‍ ഏത് ടീമാണ് ഇത്തവണ മുന്നിലുള്ളത്. എട്ട് ടീമുകളും നല്ല പ്രകടനം നടത്തിയെന്ന് പറയാനാവില്ല. നിരാശപ്പെടുത്തിയവര്‍ ആദ്യ മത്സരത്തില്‍ തന്നെയുണ്ട്. എന്നാല്‍ പ്രതീക്ഷ നല്‍കിയവരും. ടീമുകളും പ്രകടനത്തില്‍ ആരാണ് മികച്ചതെന്ന് നോക്കാം.

സിഎസ്‌കെയ്ക്ക് പിഴച്ചു

സിഎസ്‌കെയ്ക്ക് പിഴച്ചു

2020 പോലെ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇത്തവണയും പിഴച്ചു. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റു. ഏറെ കുറെ ഏകപക്ഷീയ മത്സരമായിരുന്നു ഇത്. സിഎസ്‌കെയുടെ ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. സിഎസ്‌കെയുടെ ബാറ്റിംഗിലും എടുത്ത് പറയാവുന്ന മികവില്ലായിരുന്നു. ഡുപ്ലെസിയും റുതുരാജ് ഗെയ്ക്വാദും പരാജയപ്പെട്ടു. സുരേഷ് റെയ്‌ന നല്ല പ്രകടനം നടത്തി. അതേസമയം സിഎസ്‌കെ ഫോമിന്റെ സൂചനകള്‍ നല്‍കിയെങ്കിലും പൂര്‍ണമായ മികവിലേക്ക് ആദ്യ മത്സരത്തില്‍ എത്തിയിട്ടില്ല. ഏറ്റവും മോശം പ്രകടനം നടത്തിയത് സിഎസ്‌കെ തന്നെയാണ്.

പഞ്ചാബിന്റെ ബൗളിംഗ്

പഞ്ചാബിന്റെ ബൗളിംഗ്

പഞ്ചാബ് കിംഗ്‌സ് ആദ്യ മത്സരം ജയിച്ചെങ്കിലും അവര്‍ ഏത് നിമിഷവും തോല്‍ക്കാമെന്ന സ്ഥിതിയിലാണ്. ആദ്യ മത്സരത്തില്‍ 221 റണ്‍സടിച്ചിട്ടും അവര്‍ തോല്‍ക്കേണ്ടതായിരുന്നു. ബാറ്റിംഗില്‍ അവര്‍ മികച്ച ഫോമിലാണ്. എന്നാല്‍ ഇത്രയും വലിയ സ്‌കോര്‍ നേടിയിട്ടും ബൗളര്‍മാര്‍ രാജസ്ഥാനെതിരെ അവരെ തോല്‍പ്പിക്കുമായിരുന്നു. കഷ്ടിച്ചാണ് വിജയം നേടിയത്. ജൈ റിച്ചാര്‍ഡ്‌സണ്‍, റൈലി മെറിഡിത്ത് എന്നിവരുണ്ടായിട്ടും അവര്‍ മെച്ചപ്പെട്ടതായി തോന്നിയില്ല. 180 റണ്‍സില്‍ താഴെ മാത്രം സ്‌കോര്‍ ചെയ്യുന്ന മത്സരത്തില്‍ പഞ്ചാബിന് ജയിക്കാനാവുമോ എന്ന കാര്യം ഉറപ്പില്ല.

ചേസിംഗ് നന്നാവണം

ചേസിംഗ് നന്നാവണം

ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമാണ് ഹൈദരാബാദ്. വളരെ ചെറിയ മാര്‍ജിനാണ് അവര്‍ എപ്പോഴും തോല്‍ക്കാറുള്ളത്. രണ്ട് മത്സരങ്ങളും അവര്‍ തോറ്റതും അങ്ങനെയാണ്. അവര്‍ക്ക് മെച്ചപ്പെടുത്തേണ്ടത് ചേസിംഗാണ്. മികച്ച ബൗളിംഗും ബാറ്റിംഗും ഉണ്ടായിട്ടും ചേസിംഗില്‍ അവര്‍ എപ്പോഴും പരാജയപ്പെടുന്നു. മനീഷ് പാണ്ഡെയാണ് കൂടുതല്‍ വിമര്‍ശനം നേരിടുന്നത്. എന്നാല്‍ അദ്ദേഹം നന്നായി കളിച്ചു എന്നുള്ളതാണ് വാസ്തവം. അബ്ദുള്‍ സമദും വിജയ് ശങ്കറും കുറച്ച് കൂടി നന്നായി കളിച്ചാല്‍ വിജയം ഒപ്പം നില്‍ക്കും എന്നതാണ് വാസ്തവം. ഭുവനേശ്വര്‍ കുമാറും ജേസണ്‍ ഹോള്‍ഡറും വൃദ്ധിമാന്‍ സാഹയും ഫോമിലേക്ക് പൂര്‍ണമായും എത്തിയാല്‍ ഹൈദരാബാദ് കിരീടം നേടാന്‍ വരെ സാധ്യതയുണ്ട്.

ഡല്‍ഹി കടലാസ് പുലികള്‍

ഡല്‍ഹി കടലാസ് പുലികള്‍

ടൂര്‍ണമെന്റില്‍ കടലാസിലെ കരുത്ത് നോക്കുമ്പോള്‍ പുലികളാണ് ഡല്‍ഹി. എന്നാല്‍ ബാറ്റിംഗില്‍ സ്ഥിരമായി അവര്‍ കരുത്ത് പ്രകടിപ്പിക്കുന്നില്ല. ആദ്യ മത്സരം ജയിക്കുകയും, രണ്ടാം മത്സരം തോല്‍ക്കുകയും ചെയ്തിരിക്കുകയാണ് അവര്‍. മാര്‍ക്കസ് സ്‌റ്റോയ്‌നിസും അജിന്‍ക്യ രഹാനെയും ഫോം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. പന്ത് ക്യാപ്റ്റനായിട്ടും ഡല്‍ഹിയുടെ ദൗര്‍ബല്യം മാറിയിട്ടില്ല. ഡെത്ത് ഓവറുകള്‍ ഇപ്പോഴും വളരെ മോശമാണ്. ആദ്യ മത്സരത്തില്‍ 15 റണ്‍സ് കൂടുതലായി സിഎസ്‌കെയ്ക്ക് ലഭിച്ചത് ഡെത്ത് ബൗളിംഗ് മോശമായത് കൊണ്ടാണ്. നോര്‍ത്ത്‌ജെ ടീമില്‍ എത്തേണ്ടത് ടീമിന് അത്യാവശ്യമാണ്.

കെകെആറിന്റെ ഫിനിഷിംഗ്

കെകെആറിന്റെ ഫിനിഷിംഗ്

കൊല്‍ക്കത്ത ആദ്യ കളിയില്‍ ഗംഭീര പ്രകടനവും രണ്ടാം മത്സരത്തില്‍ കളി കൈവിടുകയും ചെയ്തവരാണ്. അവസാന 30 പന്തില്‍ 31 റണ്‍സ് അവര്‍ക്ക് അടിക്കാന്‍ സാധിച്ചില്ല എന്നത് വളരെ മോശം കാര്യമാണ്. ടീമിനെയും ഫാന്‍സിനെയും ഒരുപോലെ അലട്ടുന്ന കാര്യമാണിത്. മുംബൈ ഇന്ത്യന്‍സിനോളം മികച്ച ടീമാണ് ഇത്തവണ അവര്‍. എന്നാല്‍ ഫിനിഷിംഗ് അവര്‍ക്ക് മസ്റ്റായ കാര്യമാണ്. നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മികച്ച് നില്‍ക്കുന്നു. ഒരേ പ്രശ്‌നങ്ങള്‍ അവര്‍ ആവര്‍ത്തിക്കുന്നത്. ഇത് അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

മുംബൈ സ്‌ട്രോംഗാണ്

മുംബൈ സ്‌ട്രോംഗാണ്

ആദ്യ മത്സരത്തില്‍ തോറ്റ മുംബൈ, പക്ഷേ രണ്ടാം മത്സരത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇത്തവണയും കിരീടം നേടാന്‍ സാധ്യതയില്‍ മുന്നിലാണ് അവര്‍. ആദ്യ മത്സരത്തില്‍ പോലും ആര്‍സിബിയോട് അവസാന പന്ത് വരെ അവര്‍ പോരാടി. മുംബൈയെ പരാജയപ്പെടുത്തുക വളരെ ബുദ്ധിമുട്ടേറിയതാണെന്ന് ടീമുകള്‍ തിരിച്ചറിയുന്നു. രണ്ടാം മത്സരത്തിലും തോറ്റ ഇടത്ത് നിന്നാണ് മുംബൈ ജയം നേടിയത്. ഇത് ആദ്യമായിട്ടല്ല അവര്‍ ഇത്തരത്തില്‍ കളിച്ച് ജയിക്കുന്നത്. ഐപിഎല്‍ ഫൈനലില്‍ വരെ ഇത്തരം പ്രകടനത്തിലൂടെ അവര്‍ ജയം നേടിയിട്ടുണ്ട്. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ കരുത്തുറ്റതാണ് മുംബൈയില്‍. ഇത്തവണയും അവര്‍ക്ക് ദൗര്‍ബല്യമില്ല. അവരെ പിടിച്ചുകെട്ടുക ആര്‍ക്കും ബുദ്ധിമുട്ടാവും.

ആര്‍സിബി കരുത്തരാണ്....

ആര്‍സിബി കരുത്തരാണ്....

ആര്‍സിബി ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ച് സ്‌ട്രോംഗ് നിലയിലാണ്. ഒരുപാട് കാലത്തിന് ശേഷം അവര്‍ പോസിറ്റീവ് സമീപനം കാണിച്ചിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്ലും എബി ഡിവില്യേഴ്‌സും മാത്രമാണ് ബാറ്റിംഗില്‍ ഫോമിലുള്ളത് വിരാട് കോലിയും ദേവദത്ത് പടിക്കലും മികച്ച ഫോമിലെത്തിയിട്ടില്ല. ഡാന്‍ ക്രിസ്റ്റ്യന്‍ ഫിനിഷിംഗ് റോളിലേക്ക് ഉയരേണ്ടതുണ്ട്. അതേസമയം ബൗളിംഗിലാണ് ആര്‍സിബി ഇത്തവണ സ്‌ട്രോംഗ്. സിറാജും ജാമിസണും നല്ല ഫോമിലാണ്. ചഹലും താളം കണ്ടെത്തുന്നു. ബാറ്റിംഗാണ് ഇത്തവണ ആര്‍സിബിയുടെ തലവേദന.

രാജസ്ഥാന്‍ കാണും പോലെയല്ല

രാജസ്ഥാന്‍ കാണും പോലെയല്ല

രാജസ്ഥാന്‍ ടീം ലൈനപ്പ് നോക്കുകയാണെങ്കില്‍ ഏറ്റവും മോശം ടീമാണ്. എന്നാല്‍ രണ്ട് കളിയിലും അവര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ആദ്യ കളിയില്‍ സഞ്ജു സാംസണ്‍ പഞ്ചാബിനെ ഞെട്ടിച്ചു. രണ്ടാമത്തെ കളിയില്‍ മോറിസ് ടീമിനെ ജയിപ്പിച്ചു. ബെന്‍ സ്റ്റോക്‌സ് അടക്കമുള്ളവര്‍ ഇല്ലാതിരുന്ന സമയത്തും അവര്‍ മികവ് കാണിക്കുന്നു. ഡേവിഡ് മില്ലറും മികവിലേക്കെത്തി. ജയദേവ് ഉനദ്കട്ടും മികച്ച പ്രകടനം നടത്തി. രാഹുല്‍ തേവാത്തിയ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരുട ബെബൗളിംഗും രാജസ്ഥാന്റെ പ്രതീക്ഷയാണ്. ഇത്തവണ അവര്‍ എല്ലാവരെയും ഞെട്ടിക്കാന്‍ സാധ്യതയുള്ളവരാണ്.

Story first published: Friday, April 16, 2021, 22:08 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X