വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 40 ഇന്നിങ്‌സ്, ഒടുവില്‍ മാക്‌സ്വെല്‍ അതു സാധിച്ചു! പക്ഷെ യൂസുഫിനോളം വരില്ല

ആര്‍സിബി ജഴ്‌സിയില്‍ ആദ്യ ഫിഫ്റ്റിയാണ് അദ്ദേഹം നേടിയത്

ഇതാണ് ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ച ഗ്ലെന്‍ മാക്‌സ്വെല്‍. റോയല്‍ ചാലഞ്ചേഴ്‌സിന്റെ കുപ്പായത്തില്‍ ഒടുവില്‍ യഥാര്‍ഥ മാക്‌സ്വെല്ലിനെ തിരിച്ചു കിട്ടിയിരിക്കുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായാണ് മാക്‌സ്വെല്‍ മിന്നിച്ചത്. 41 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 51 റണ്‍സ് നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു ആര്‍സിബി ഇന്നിങ്‌സിലെ അവസാന ബോളിലാണ് മാക്‌സി ക്രീസ് വിട്ടത്. ചെന്നൈയിലെ സ്ലോ പിച്ചില്‍ റണ്ണെടുക്കാന്‍ വിഷമിച്ച ആര്‍സിബിയെ 149 റണ്‍സെന്ന മോശമമല്ലാത്ത സ്‌കോറിലെത്തിച്ചത് അദ്ദേഹമാണ്.

1

മാക്‌സ്വെല്ലിന്റെ ഈ ഇന്നിങ്‌സിനു പല പ്രത്യേകതകളുമുണ്ട്. 40 ഇന്നിങ്‌സുകള്‍ക്കു ശേഷം ഐപിഎല്ലിന്റെ ആദ്യത്തെ ഫിഫ്റ്റിയാണ്. രണ്ടു ഫിഫ്റ്റികള്‍ക്കു ഇടയിലുള്ള ഇന്നിങ്‌സുകളുടെ വ്യത്യസമെടുത്താല്‍ ഓള്‍ടൈം ലിസ്റ്റില്‍ നാലാംസ്ഥാന്തതാണ് മാക്‌സ്വെല്‍. 2016ലായിരുന്നു മാക്‌സി ഐപിഎല്ലില്‍ അവസാനമായി ഫിഫ്റ്റിയടിച്ചത്. അതിനു ശേഷം അഞ്ചു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് കൂടിയാണ് അദ്ദേഹം അവസാനിപ്പിച്ചത്.

ഫിഫ്റ്റിയും ഇന്നിങ്‌സുകള്‍ക്കു ഇടയിലുള്ള വ്യത്യാസവുമെടുത്താല്‍ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത് മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണ്. 49 ഇന്നിങ്‌സുകള്‍ക്കിടയിലാണ് അദ്ദേഹം രണ്ടു ഫിഫ്റ്റികളടിച്ചത്. 2010ലെ ഫിഫ്റ്റിക്കു ശേഷം യൂസുഫ് അടുത്ത ഫിഫ്റ്റിയടിച്ചത് 2013ലായിരുന്നു. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ ദീപക് ഹൂഡയാണ് രണ്ടാംസ്ഥാനത്ത്. 48 ഇന്നിങ്‌സുകള്‍ക്കിടയിലായിരുന്നു താരത്തിന്റെ രണ്ടു ഫിഫ്റ്റികള്‍. 2015ലെ ഫിഫ്റ്റിക്കു ശേഷം അടുത്ത ഫിഫ്റ്റിയടിച്ചത് 2020ലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രോവോയ്ക്കാണ് (44) മൂന്നാംസ്ഥാനം. 2009നു ശേഷം അടുത്ത ഫിഫറ്റി ബ്രാവോ നേടിയത് 2015ലായിരുന്നു.

Story first published: Wednesday, April 14, 2021, 22:53 [IST]
Other articles published on Apr 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X