Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രവീന്ദ്ര ജഡേജയെ 'സര്‍ ജഡേജ' യെന്ന് വിശേഷിപ്പിച്ച് ഹര്‍ഷ ഭോഗ്‌ലെ, ജഡേജയുടെ മറുപടി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ആര്‍സിബിക്കെതിരേ ഒരോവറില്‍ 37 റണ്‍സ് നേട്ടമുള്‍പ്പെടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ ജഡേജ തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും ശ്രദ്ധനേടി. ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ വലിയ പ്രതീക്ഷയാണ് ജഡേജയുടെ പ്രകടനം നല്‍കിയത്. ഇപ്പോഴിതാ രവീന്ദ്ര ജഡേജയെ സര്‍ ജഡേജയെന്ന് വിശേഷിപ്പിച്ച ഹര്‍ഷ ഭോഗ്‌ലക്ക് ജഡേജ നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

ഈ സീസണിലെ മികച്ച ഓള്‍റൗണ്ട് പ്രകടനം സര്‍ ജഡേജയുടേതാണ്. അവസാന ഓവറില്‍ 37 റണ്‍സടിക്കുകയും 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അതില്‍ എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഈ സീസണില്‍ ഇതിനെക്കാളും മികച്ച പ്രകടനമില്ലെന്നാണ് അവതാരകനായ ഹര്‍ഷ ഭോഗ്‌ല പറഞ്ഞത്. ഇതിലെ സര്‍ ജഡേജ പ്രയോഗമാണ് രവീന്ദ്ര ജഡേജ തിരുത്തിയത്.

jadejaipl

'ഹര്‍ഷ ഭോഗ്ല നിങ്ങളോട് നന്ദിയുണ്ട്. എന്നാല്‍ നിങ്ങളെന്ന രവീന്ദ്ര ജഡേജയെന്ന് വിളിക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നത്' എന്നാണ് ജഡേജ മറുപടിയായി നല്‍കിയത്. ഭോഗ്‌ല ഇതിന് ശരിയെന്ന് മറുപടിയും നല്‍കിയിട്ടുണ്ട്. എന്തായാലും ഇരുവരുടെയും ട്വിറ്ററിലെ ഈ സംസാരം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പലരും ജഡേജയെ സര്‍ ജഡേജ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അതിലും തനിക്ക് ഇഷ്ടം രവീന്ദ്ര ജഡേജയെന്ന് വിളിക്കുന്നതാണെന്ന് അദ്ദേഹം തന്നെ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്നുപോയപ്പോള്‍ ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമടക്കം സിഎസ്‌കെ രണ്ടാം സ്ഥാനത്തുണ്ട്. നായകന്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഗംഭീര പ്രകടനമാണ് ഇത്തവണ സിഎസ്‌കെ കാഴ്ചവെച്ചത്.

രവീന്ദ്ര ജഡേജ,മോയിന്‍ അലി തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശോഭിക്കുന്നതാണ് ഇത്തവണ കണ്ടത്. ഇത്തവണ സജീവ കിരീട പ്രതീക്ഷയിലായിരുന്ന ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ടൂര്‍ണമെന്റ് പാതി വഴിയില്‍ നിന്ന് പോയത്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന കാര്യം ഉറപ്പാണ്.

സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍,ബൗളിങ് പരിശീലകന്‍ എല്‍ ബാലാജി,ബസ് ശുചീകരണ തൊഴിലാളി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇന്ന് രാവിലെ ബാറ്റിങ് പരിശീലകന്‍ മൈക്കല്‍ ഹസിക്കും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Story first published: Wednesday, May 5, 2021, 10:29 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+