Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ഇത്തവണ ഐപിഎല്ലില്‍ പുതിയ ജേതാക്കളുണ്ടാവും'- പ്രതീക്ഷ പങ്കുവെച്ച് രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പുരോഗമിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്നുണ്ട്. ഇന്നലെ നടന്ന ആവേശ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ഒരു റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റത്. അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണിത്. ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്ലില്‍ പുതിയ വിജയികളുണ്ടാവുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം മുഖ്യ പരിശീലകനായ രവി ശാസ്ത്രി.

അവസാന ദിവസത്തിലേത് മനോഹര മത്സരമായിരുന്നുവെന്നും. പുതിയ ജേതാവിന് ഉയര്‍ന്നുവരാനുള്ള വിത്തുകള്‍ പാകിക്കഴിഞ്ഞെന്നുമാണ് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമുകളാണ് ആര്‍സിബിയും ഡല്‍ഹി ക്യാപിറ്റല്‍സും. അവസാന സീസണില്‍ ഫൈനല്‍ കളിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചെങ്കിലും കിരീടത്തിലേക്കെത്താനായിരുന്നു.

ഇത്തവണ വിരാട് കോലി നായകനായുള്ള ആര്‍സിബി ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും ടീമിനെ വിജയിപ്പിക്കാന്‍ കോലിക്കായി. അതിനാല്‍ത്തന്നെ ഇത്തവണ ടീം സജീവ കിരീട പ്രതീക്ഷയിലാണ്. വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ ഫോമിനൊപ്പം മുഹമ്മദ് സിറാജിന്റെ പേസ് ബൗളിങ്ങുംകൂടി ചേരുമ്പോള്‍ ഇത്തവണ കന്നിക്കപ്പുയര്‍ത്താനുള്ള കെല്‍പ്പ് ആര്‍സിബിക്കുണ്ട്.

ravishastri

ഡല്‍ഹി ക്യാപിറ്റല്‍സും ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. അവസാന സീസണിലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടാണ് ഡല്‍ഹി തോറ്റത്. ഇത്തവണ ശ്രേയസ് അയ്യര്‍ നായകനായി ടീമിനൊപ്പം ഇല്ലെങ്കിലും റിഷഭിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം തിളങ്ങുന്നുണ്ട്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപിനുടമയായ കഗിസോ റബാദ ഫോമിലേക്കെത്താത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കൊന്നും പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനും മികച്ച പ്രകടനത്തിലേക്കെത്താനായിട്ടില്ല. മുംബൈയുടെ ബാറ്റിങ് നിരയുടെ മോശം ഫോമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.

അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ശ്രദ്ധേയ തിരിച്ചുവരവാണ് നടത്തുന്നത്. സിഎസ്‌കെ കപ്പുയര്‍ത്തുമോ അതോ മുംബൈ ഹാട്രിക് കിരീടം നേടുമോ അതോ പുതിയ ചാമ്പ്യന്‍ ഉണ്ടാകുമോയെന്നൊക്കെ മെയ് 30ന് തന്നെ കണ്ടറിയാം.

Story first published: Wednesday, April 28, 2021, 17:29 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+