വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'കിങ് കോങ്'; ധോണി ചരിത്രത്തിലെ ഏറ്റവും മികച്ച നായകനെന്ന് രവി ശാസ്ത്രി

By Abin MP

ക്രിക്കറ്റില്‍ ധോണിയെന്നത് വെറുമൊരു പേരല്ല. അതൊരു വികാരവും പ്രതീക്ഷയും ഉറപ്പുമൊക്കെയാണ്. ക്യാപ്റ്റന്‍സി എന്നതില്‍ പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ച ധോണി ഒരു നായകന് നേടാന്‍ സാധിക്കുന്നതെല്ലാം നേടിയ താരമാണ്. തെളിയിക്കാനൊന്നും ബാക്കിയില്ല. ധോണിയുടെ ബുദ്ധി കൊണ്ട് ഇന്ത്യ നേടിയ വിജയങ്ങളുടെ, ചെന്നൈ കീഴടക്കിയ ഉയരങ്ങളുടെ കഥകള്‍ എത്ര പറഞ്ഞാലും കേട്ടാലും മതിവരില്ല. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച നായകനാണ് ധോണിയെന്ന് പലരും വിശ്വസിക്കുന്നു.

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും പറയുന്നത് ധോണിയാണ് എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ എന്നാണ്. നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ഇതുവരെ ലോകം കണ്ട ഏറ്റവും മികച്ച നായകന്‍ ധോണിയാണെന്ന് രവി ശാസ്ത്രി പറയുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ നേടാന്‍ സാധിക്കുന്നതെല്ലാം ധോണി നേടിയിട്ടുണ്ടെന്ന് രവി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ തന്നെ തന്റെ വാദത്തിനുള്ള തെളിവാണെന്നും ശാസ്ത്രി പറയുന്നു.

MS Dhoni

''വൈറ്റ് ബോള്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്‍ ധോണിയാണ്. ഐസിസി ടൂര്‍ണമെന്റുകളിലെ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെ നോക്കിയാല്‍ മതിയാകും. എന്താണ് അദ്ദേഹം നേടാത്തത് ആയിട്ടുള്ളത്? ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ്, എല്ലാ ഐസിസി ടൂര്‍ണമെന്റുകളും, രണ്ട് ലോകകപ്പ്. നിശ്ചിത ഓവറില്‍ മറ്റൊരാളും ധോണിയുടെ അടുത്ത് പോലും എത്തില്ല. ഏറ്റവും മഹാന്‍ ധോണി തന്നെയാണ്. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തെ കിങ് കോങ് എന്ന് വേണം വിളിക്കാന്‍'' എന്നാണ് ശാസ്ത്രി പറയുന്നത്.

''ധോണിയൊരു ടീമിനെ നയിക്കുമ്പോള്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നോക്കാം, കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നൊരു ഉറപ്പും അതിന്റെ ശാന്തതയും കാണാം. എതിര്‍ ടീം ചിലപ്പോള്‍ സിക്‌സും ഫോറുമൊക്കെ അടിക്കുകയായിരിക്കും. പക്ഷെ എല്ലാം നിയന്ത്രണത്തിലാണെന്നൊരു തോന്നല്‍ ഉണ്ടാകും'' എന്നാണ് രവി ശാസ്ത്രി കൂട്ടിച്ചേര്‍ക്കുന്നത്. കഴിഞ്ഞ ലോകകപ്പോടെയാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ താരം പിന്നീടും ചെന്നൈയുടെ നായകസ്ഥാനത്ത് തുടരുകയായിരുന്നു.

ഇന്ന് തന്റെ ബാറ്റു കൊണ്ട് പഴയ ധോണിയുടെ നിഴല് പോലും ആകാന്‍ ധോണിയ്ക്ക് സാധിക്കുന്നില്ല എന്നത് വ്യക്തമാണ്. എന്നാല്‍ തന്റെ ക്യാപ്റ്റന്‍സിയെ വെല്ലുവിളിക്കാന്‍ പ്രായത്തിനും മറ്റൊന്നും സാധിക്കുകയില്ലെന്ന് ധോണി ഇപ്പോഴും തെളിയിക്കുകയാണ്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്താനാകാതെ മടങ്ങേണ്ടി വന്ന ചെന്നൈ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈ സീസണില്‍ ആദ്യമായി പ്ലേ ഓഫ് യോഗ്യത നേടുന്ന ടീമായി മാറുകയും ചെയ്തു ചെന്നൈ. പോയന്റ് പട്ടികയില്‍ 18 പോയന്റുകളുമായി മറ്റുള്ളവരേക്കാളെല്ലാം ബഹുദൂരം മുന്നിലാണ് ചെന്നൈയുള്ളത്.

അതേസമയം ധോണിയുടെ അനുഭവ സമ്പത്തും ക്യാപ്റ്റന്‍സിയും മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി ധോണിയും കൂടെയുണ്ടാകും. വിരാട് കോഹ്ലിയും സംഘവും കിരീട പോരാട്ടത്തിനൊരുങ്ങുമ്പോള്‍ ശാസ്ത്രിയ്‌ക്കൊപ്പം തന്ത്രം പറഞ്ഞു കൊടുക്കാനും താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്തിലൂടെ ആത്മവിശ്വാസം പകരാനും ധോണിയെന്ന തല കൂടെ തന്നെയുണ്ടാകും.

ഐപിഎല്ലില്‍ ചെന്നൈയുടെ പ്രകടനം കയ്യടി നേടുമ്പോഴും ധോണി പക്ഷെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. പഴയത് പോലെ മാച്ച് ഫിനിഷ് ചെയ്യാനോ കൂറ്റനടികള്‍ നടത്താനോ ധോണിയ്ക്ക് സാധിക്കുന്നില്ല. പക്ഷെ തന്റെ തലച്ചോറു കൊണ്ട് ധോണി ഇതിനെ മറി കടക്കുകയാണ്. പ്ലേ ഓഫ് ടിക്കറ്റെടുത്ത് കഴിഞ്ഞ ചെന്നൈ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്.

Story first published: Saturday, October 2, 2021, 19:11 [IST]
Other articles published on Oct 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X