Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദീപക് ചാഹര്‍ വേറെ ലെവലാണെന്ന് ശാസ്ത്രി, പഞ്ചാബിനെ തകര്‍ത്ത താരത്തിന് അഭിനന്ദന പ്രവാഹം

ചെന്നൈ: പഞ്ചാബ് കിംഗ്‌സിനെതിരെ നാല് വിക്കറ്റ് വീഴ്ത്തി ഗംഭീര പ്രകടനം നടത്തിയ ദീപക് ചാഹറിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ചാഹര്‍ നാല് വിക്കര്‌റുകല്‍ വീഴ്ത്തിയത്. താരത്തെ പുകഴ്ത്തി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തെത്തി. തെളിയിക്കപ്പെട്ട സത്യം, ഇരുവശത്തേക്കും നല്ല രീതിയില്‍ സ്വിംഗ് ചെയ്യിക്കാന്‍ സാധിക്കുന്നത് ഏറ്റവും മികച്ചതാണ്. വളരെ മികച്ച വേരിയേഷന്‍സാണ് ചാഹര്‍ കളിക്കളത്തില്‍ കാണിച്ചത്. ഗംഭീരം എന്നായിരുന്നു ശാസ്ത്രിയുടെ ട്വീറ്റ്. മത്സരത്തില്‍ ഗംഭീര പ്രകടനമായിരുന്നു ചാഹര്‍ കാഴ്ച്ചവച്ചത്. പഞ്ചാബ് വെറും 107 റണ്‍സ് മാത്രമാണ് എടുത്തത്.

1

വാംഖഡെ സ്റ്റേഡിയത്തിലെ പച്ചപ്പ് മുതലെടുത്തായിരുന്നു ചാഹറിന്റെ ഓരോ ഡെലിവറിയും. രണ്ട് വശത്തേക്കും സ്വിംഗ് ചെയ്ത പന്ത് നേരിടുക വലിയ ബുദ്ധിമുട്ടായിരുന്നു. മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍, നിക്കോളാസ് പൂരാന്‍, ദീപക് ഹൂഡ എന്നിവരെയാണ് ചാഹര്‍ പുറത്താക്കിയത്. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജറേക്കറും സിഎസ്‌കെയിലെ സഹതാരം ജേസന്‍ ബെഹറന്‍ഡോര്‍ഫും ചാഹറിനെ അഭിനന്ദിച്ച് രംഗത്തെത്തി. സെന്‍സേഷനല്‍ ബൗളിംഗാണ് ചാഹര്‍ നടത്തിയത്. സ്വിംഗ്, നക്കിള്‍ ബൗള്‍, ബൗണ്‍സര്‍ അങ്ങനെ പലതുമുണ്ടായിരുന്നു. മൂന്ന് വിക്കറ്റുകള്‍ ആ പന്തുകളില്‍ കിട്ടിയതാണെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

വളരെ സീരിയസായിട്ടുള്ള സ്‌പെല്ലായിരുന്നു ദീപക് ചാഹറിന്റേത്. ചെന്നൈയുടേത് മികച്ച തുടക്കമാണെന്നും ജേസന്‍ ബെഹറന്‍ഡോര്‍ഫ് പറഞ്ഞു. ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെ ചാഹര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. റണ്‍സെടുക്കും മുമ്പാണ് ചാഹര്‍ മടങ്ങിയത്. മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ചാഹറിന്റെ ബൗളിംഗ്. അടുത്ത പന്തില്‍ തന്നെ ക്രിസ് ഗെയിലും പുറത്താവേണ്ടതായിരുന്നു. എന്നാല്‍ റിതുരാജ് ഗെയ്ക്വാദ് ക്യാച്ച് പാഴാക്കി.

ചാഹര്‍ പിന്നീടങ്ങോട്ട് പഞ്ചാബിനെ തകര്‍ക്കുന്നതാണ് കണ്ടത്. ക്രിസ് ഗെയിലിനെ അഞ്ചാം ഓവറില്‍ സ്ലോ ബോളിലൂടെ ചാഹര്‍ പുറത്താക്കി. രവീന്ദ്ര ജഡേജ ഗംഭീര ക്യാച്ചിലൂടെയാണ് ഗെയ്‌ലിനെ പുറത്താക്കിയത്. മികച്ചൊരു ബൗണ്‍സറിലൂടെ ആദ്യ പന്തില്‍ തന്നെ നിക്കോളാസ് പൂരാനെയും ചാഹര്‍ മടക്കി. ദീപക് ഹൂഡയെ പന്ത് റണ്‍സിന് പുറത്താക്കിയാണ് ചാഹര്‍ നാല് വിക്കറ്റ് സ്വന്തമാക്കിയത്. ആദ്യ സ്‌പെല്ലില്‍ തന്നെ നാലോവറും ചാഹറിന്റേത് തീര്‍ക്കാനും ധോണി ശ്രമിച്ചു. അത് മത്സരത്തില്‍ നിര്‍ണായകമായി. ഇന്ത്യയുടെ ലോകകപ്പ് ടി20 ടീമിലേക്ക് എത്തുകയാണ് ദീപക് ചാഹര്‍ ഈ സീസണില്‍ ലക്ഷ്യമിടുന്നത്.

Story first published: Friday, April 16, 2021, 22:45 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+