വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആറിനെ ഹൈദരാബാദ് തോല്‍പ്പിക്കും, വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ

IPL 2021: Rashid Khan performance in Mid over and Other reasons why kkr lost today's match

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇരു ടീമിനും മികച്ച താരങ്ങളുള്ളതിനാല്‍ ആര് ജയിക്കുമെന്നത് പ്രവചിക്കുക പ്രയാസമുള്ള കാര്യമാണ്. ഹൈദരാബാദ് ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്. അവസാന അഞ്ച് സീസണിലും പ്ലേ ഓഫ് കളിച്ച ഏക ടീമാണ് ഡേവിഡ് വാര്‍ണറുടെ ഹൈദരാബാദ്. ഇന്നത്തെ മത്സരത്തില്‍ കെകെആറിനെ ഹൈദരാബാദ് തോല്‍പ്പിക്കും. അതിനുള്ള മൂന്ന് കാരണങ്ങളിതാ.


കെകെആറിന്റെ ടീം തിരഞ്ഞെടുപ്പ് കടുപ്പം

കെകെആറിന്റെ ടീം തിരഞ്ഞെടുപ്പ് കടുപ്പം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേയിങ് 11നെ തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നിരവധി ആശക്കുഴപ്പങ്ങള്‍ ടീമിന് പരിഹരിക്കേണ്ടതായിട്ടുണ്ട്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍,പേസര്‍ പാറ്റ് കമ്മിന്‍സ്,വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍ എന്നിവര്‍ ടീമില്‍ ഉറപ്പായും ഉണ്ടാകുന്ന വിദേശ താരങ്ങളാണ്. നാലാമനായി സുനില്‍ നരെയ്ന്‍ അല്ലെങ്കില്‍ ഷക്കീബ് അല്‍ ഹസന്‍,ഇവരില്‍ ആരെന്നത് വലിയ ചോദ്യമാണ്. മികച്ച റെക്കോഡുള്ള പേസര്‍ ലോക്കി ഫെര്‍ഗൂസന് പുറത്തിരിക്കേണ്ടി വരും.

കെകെആറിന്റെ ടീം തിരഞ്ഞെടുപ്പ് കടുപ്പം

കൂടാതെ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കാവും കെകെആര്‍ മുഖ്യ പരിഗണന നല്‍കാന്‍ സാധ്യത. അങ്ങനെ വന്നാല്‍ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് പുറത്തിരിക്കേണ്ടി വരും. സ്പിന്‍ ഓള്‍റൗണ്ടര്‍ പവന്‍ നേഗിയുടെ സ്ഥാനവും തലവേദന സൃഷ്ടിക്കുന്നു. കെട്ടുറപ്പുള്ള പേസ് നിര കെകെആറിനില്ല. പ്രസിദ്ധ് കൃഷ്ണയാണ് കെകെആറിന്റെ മറ്റൊരു പ്രധാന പേസര്‍. അതിനാല്‍ത്തന്നെ ഡെത്ത് ഓവറുകളില്‍ ഉള്‍പ്പെടെ ഹൈദരാബാദിനെ പിടിച്ചുകെട്ടുക പ്രയാസമാവും.

റാഷിദ് ഖാന്റെ മധ്യ ഓവറുകളിലെ പ്രകടനം

റാഷിദ് ഖാന്റെ മധ്യ ഓവറുകളിലെ പ്രകടനം

ഐപിഎല്ലില്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബൗളറാണ് റാഷിദ് ഖാന്‍. അതിനാല്‍ത്തന്നെ മധ്യ ഓവറുകളിലെ റാഷിദ് ഖാന്റെ സ്പിന്‍ കുരുക്ക് കെകെആറിന്റെ റണ്ണൊഴുക്ക് തടയും. കൂടാതെ വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ് റാഷിദിന്റെ നാല് ഓവറുകള്‍ അതിജീവിക്കുക കെകെആറിന് വലിയ വെല്ലുവിളിയാണ്. മുഹമ്മദ് നബി കൂടി ഹൈദരാബാദിനായി കളിച്ചാല്‍ കെകെആറിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. റാഷിദിന്റെ മികവിന് പകരം വെക്കാന്‍ കെകെആറില്‍ ആരെന്നത് വലിയ ചോദ്യമാണ്. സുനില്‍ നരെയ്‌ന് പഴയ മികവില്ലാത്തതും ടീമിന് തിരിച്ചടിയാണ്.

ലോകോത്തര ഡെത്ത് ഓവര്‍ നിര

ലോകോത്തര ഡെത്ത് ഓവര്‍ നിര

ഹൈദരാബാദിന്റെ ഡെത്ത് ഓവറിലെ ബൗളിങ് കരുത്ത് മറ്റൊരു ടീമിനുമില്ല. ഭുവനേശ്വര്‍ കുമാര്‍ മികച്ച ഫോമിലാണ് ടീമിലേക്കെത്തിയിരിക്കുന്നത്. ഒരോവറിലെ ആറ് പന്തും യോര്‍ക്കര്‍ ചെയ്യാന്‍ മിടുക്കുള്ള ടി നടരാജനും ഹൈദരാബാദിന്റെ ആയുധമാണ്. കൂടാതെ സ്വിങ് ബൗളര്‍ സന്ദീപ് ശര്‍മകൂടി ചേരുമ്പോള്‍ കെകെആര്‍ വെള്ളം കുടിക്കും. ഹൈദരാബാദിന്റെ ഈ ഡെത്ത് ഓവര്‍ കരുത്തിന് കെകെആറിനുള്ള മറുപടി പാറ്റ് കമ്മിന്‍സ്,പ്രസിദ്ധ് കൃഷ്ണ എന്നിവരാണ്. ഇരുവരും റണ്‍സ് നന്നായി വിട്ടുകൊടുക്കുന്ന ബൗളര്‍മാരാണ്. അതിനാല്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ കെകെആറിന് പ്രയാസമാവും.

Story first published: Sunday, April 11, 2021, 15:27 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X