IPL 2021: പവര്‍ഹിറ്റര്‍മാരില്‍ കരുത്ത് ഏത് ടീമിന്? റാങ്കിങ് അറിയാം, സിഎസ്‌കെ ഏറ്റവും പിന്നില്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. മെയ് 30വരെ നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിനായുള്ള തയ്യാറെടുപ്പുകള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരം നടക്കുന്നത്. ഒരു ടീമിനും തട്ടകത്തിന്റെ ആധിപത്യം ഇത്തവണ ലഭിക്കില്ല. രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. ഇത്തവണത്തെ ടീമില്‍ വമ്പന്‍ അടിക്കാരുടെ അടിസ്ഥാനത്തില്‍ ഓരോ ടീമിന്റെയും റാങ്ക് അറിയാം.

മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ ,ക്രുണാല്‍ പാണ്ഡ്യ എന്നിവരാണ് ടീമിലെ പ്രധാന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍. ഏത് ബൗളിങ് നിരയെയും കടന്നാക്രമിക്കാനുള്ള മികവ് ഈ ടീമിനുണ്ട്. രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവരും ബാറ്റിങ്ങിന് കരുത്ത് പകര്‍ന്ന് മുംബൈക്കൊപ്പമുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനം. ആന്‍ഡ്രേ റസലാണ് അവരുടെ പ്രമുഖ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ദിനേഷ് കാര്‍ത്തിക്, നിധീഷ് റാണ എന്നിവരെല്ലാം തങ്ങളുടേതായ ദിവസം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ മിടുക്കുള്ളവരാണ്.

പഞ്ചാബ് കിങ്‌സ്
കെ എല്‍ രാഹുല്‍ നായകനായുള്ള പഞ്ചാബ് കിങ്‌സാണ് മൂന്നാം സ്ഥാനത്ത്. കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍ എന്നിവരാണ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ടീമിലെ പ്രമുഖര്‍. മായങ്ക് അഗര്‍വാള്‍ ഇത്തവണ ടീമിലെത്തിച്ച ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍,ഷാരൂഖ് ഖാന്‍ എന്നിവരും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
വിരാട് കോലി നായകനായുള്ള ആര്‍സിബിക്ക് നാലാം റാങ്കാണ്. എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി എന്നിവരോടൊപ്പം ഇത്തവണ ഗ്ലെന്‍ മാക്‌സ് വെല്ലിനേയും ആര്‍സിബി തട്ടകത്തിലെത്തിച്ചിട്ടുണ്ട്. കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല.

രാജസ്ഥാന്‍ റോയല്‍സ്
സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം സ്ഥാനമാണ്. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരാണ് വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ളവര്‍. ഇത്തവണ 16.5 കോടിക്ക് ക്രിസ് മോറിസിനെയും രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആറാം സ്ഥാനം നല്‍കാം. വാര്‍ണറിനൊപ്പം ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അബ്ദുല്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം ബാറ്റിങ് കരുത്തേകാന്‍ ടീമിലുണ്ട്. ഏറ്റവും മികച്ച ബൗളിങ് നിര കൂടെയുള്ളതാണ് ഹൈദാരാബാദിന്റെ കരുത്ത്.

ഡല്‍ഹി ക്യാപിറ്റല്‍സ്
അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴാം സ്ഥാനമാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, സാം ബില്ലിങ്‌സ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് പ്രധാന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍. പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍ തുടങ്ങിയവരും തങ്ങളുടേതായ ദിവസം മിന്നല്‍ പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അവസാന സ്ഥാനക്കാര്‍. മൂന്ന് തവണ കിരീടം നേടിയ സിഎസ്‌കെയില്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള ആരും തന്നെയില്ല. സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, ഫഫ് ഡുപ്ലെസിസ്, റോബിന്‍ ഉത്തപ്പ, സാം കറാന്‍ എന്നിവരെല്ലാമാണ് പ്രധാന താരങ്ങള്‍. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ മധ്യനിരയില്‍ റണ്‍സ് ഉയര്‍ത്താന്‍ കഴിവുള്ളവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications