Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോലിയേയും ഡിവില്ലിയേഴ്‌സിനേയും ആദ്യം കണ്ട അനുഭവം വെളിപ്പെടുത്തി പാട്ടിധര്‍

ബംഗളൂരു: ലോക ക്രിക്കറ്റില്‍ത്തന്നെ ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ രണ്ടുപേരാണ് ഇന്ത്യ,ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും. ഇരുവരും ആര്‍സിബിക്കായി ഒരുമിച്ച് കളിക്കുന്നതാണ് ടീമിന്റെ ആരാധക പിന്തുണ ഇത്രയേറെ ഉയരാനുള്ള കാരണം. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാനുള്ള തന്റെ മികവ് എബിഡി ഈ സീസണിലും തെളിയിച്ച് കഴിഞ്ഞു. ഇത്തവണ ഗംഭീര പ്രകടനവുമായി സജീവ കിരീട പ്രതീക്ഷയിലായിരുന്നു ആര്‍സിബി ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ പാതി വഴിയില്‍ ടൂര്‍ണമെന്റ് ഒഴിവാക്കേണ്ടി വന്നു.

ഇത്തവണ ആര്‍സിബിക്കൊപ്പം കളിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രജത് പാട്ടിധര്‍. മൂന്നാം നമ്പറില്‍ ആര്‍സിബി അവസരം നല്‍കിയ പാട്ടിധര്‍ ഇപ്പോഴിതാ ആര്‍സിബിയില്‍ കളിക്കാനെത്തിയപ്പോഴുള്ള തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ ഏറെ ആരാധിക്കുന്ന വിരാട് കോലിയേയും എബി ഡിവില്ലിയേഴ്‌സിനെയും നേരിട്ട് കാണാന്‍ സാധിച്ചത് ഭാഗ്യമെന്നാണ് രജത് പാട്ടിധര്‍ പറഞ്ഞത്.

rajatpatidarandkohliabd

'വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും കളിക്കുന്ന ആര്‍സിബി എപ്പോഴുമെന്റെ ഫേവറേറ്റ് ടീമുകളിലൊന്നാണ്. അവരോടൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നത്.അവരെ കാണുന്നതിന് മുമ്പ് വളരെ ഭയമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ എത്തിയതിന് ശേഷം അവരോടുള്ള ആരാധനയും ഇഷ്ടവും കൂടി. മത്സരത്തിനിടെ എങ്ങനെ കണക്കുകൂട്ടലുകളോടെ കളിക്കാമെന്നും സമ്മര്‍ദ്ദ ഘട്ടങ്ങളെ കളിക്കാമെന്നും ഇരുവരോടും സംസാരിച്ചിരുന്നു'-പാട്ടിധര്‍ പറഞ്ഞു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോടുള്ള ആരാധനകൊണ്ടാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചതെന്നും പാട്ടിധര്‍ പറഞ്ഞു. ആദ്യം സ്പിന്‍ ബൗളറായി കരിയര്‍ ആരംഭിച്ച പാട്ടിധര്‍ പരിശീലകന്റെ നിര്‍ദേശ പ്രകാരം ബാറ്റിങ്ങിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു. 'ആ സമയത്ത് ഒറ്റ പേരായിരുന്നു ഉണ്ടായിരുന്നത്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എല്ലാം തുടങ്ങിയത് അദ്ദേഹത്തെ കണ്ടിട്ടാണ്. പിന്നീട് പതിയെ കളിച്ച് തുടങ്ങി. രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവരുടെ ശൈലികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചേതേശ്വര്‍ പുജാര,വിരാട് കോലി എന്നിവരെ എനിക്ക് ഇഷ്ടമാണ്. ഓരോ ഫോര്‍മാറ്റിലും വ്യത്യസ്ത താരങ്ങളാണെയാണ് ഇഷ്ടം'-പാട്ടിധര്‍ പറഞ്ഞു.

പാട്ടിധറിന് വലിയ പിന്തുണയാണ് നായകന്‍ വിരാട് കോലി നല്‍കിയത്. മൂന്നാം നമ്പറില്‍ പാട്ടിധറിനെ ഇറക്കുന്നതിനെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പാട്ടിധര്‍ പ്രതിഭാശാലിയാണെന്നും മൂന്നാം നമ്പറില്‍ ടീമിന് അവനെ ആവിശ്യമാണെന്നുമാണ് കോലി പറഞ്ഞത്.

Story first published: Wednesday, May 5, 2021, 12:48 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+