IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ പ്രകടനം കണ്ടിട്ട് വലിയ കുതിപ്പ് ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. കഴിഞ്ഞ സീസണിന്റെ തനിയാവര്‍ത്തനം പോലെ ഇത്തവണയും അവര്‍ പിന്നോട്ട് പോവുകയാണ്. മൂന്ന് താരങ്ങള്‍ വ്യക്തിഗത പ്രകടനം നടത്തി എന്നത് മാത്രമാണ് ഈ സീസണില്‍ അവര്‍ക്കുള്ള ഏക ആശ്വാസം. ഒരു ടീം എന്ന നിലയില്‍ അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നില്ല. മധ്യനിരയും മുന്‍നിരയും ഒരുപോലെ പരാജയപ്പെടുന്നതാണ് അവരുടെ തോല്‍വിക്ക് പ്രധാന കാരണം. തിരിച്ചുവരാന്‍ അവര്‍ക്ക് ഇത്തവണ സാധ്യതയുണ്ട്. ചെറിയ ചില മാറ്റങ്ങള്‍ ടീം അത്യാവശ്യമാണ്.

സ്റ്റോക്‌സ് പോയത് പ്രശ്‌നം
ബെന്‍ സ്റ്റോക്‌സ് പോയതാണ് രാജസ്ഥാന്‍ നിരയിലെ ഏറ്റവും വലിയ പ്രശ്‌നം. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റോക്‌സ് കളിക്കില്ല. ടീം ലൈനപ്പിനെ ഏറ്റവും ബാധിച്ചിരിക്കുന്നത് ഈ പ്രശ്‌നമാണ്. ഏത് പൊസിഷനിലും കളിപ്പിക്കാന്‍ പറ്റുന്ന താരമായിരുന്നു സ്റ്റോക്‌സ്. പന്ത് കൊണ്ടും ടീമിന് ഗുണമായിരുന്നു സ്റ്റോക്‌സ്. അതിലുപരി നല്ല ബ്രില്യന്റായിട്ടുള്ള ഫീല്‍ഡറും. ആദ്യ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കിയ ക്യാച്ച് മികച്ചതായിരുന്നു. ആ ക്യാച്ചാണ് ഒടുവില്‍ സ്റ്റോക്‌സിന് വലിയ പാരയായി മാറിയത്. ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. പകരക്കാരനെ കണ്ടെത്തുകയാണ് രാജസ്ഥാന്റെ തലവേദന.

സ്ഥിതരയില്ലാത്ത പ്രശ്‌നം
രാജസ്ഥാന്‍ നിരയില്‍ ഒരു താരത്തിനും സ്ഥിരതയില്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സാംസണ്‍ ഒറ്റയാള്‍ പോരാട്ടമാണ് നയിച്ചത്. ശിവം ദുബെ, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ് ഇവരൊക്കെ അതിവേഗം സ്‌കോര്‍ ചെയ്‌തെങ്കില്‍ വലിയ സ്‌കോര്‍ വന്നില്ല. രാഹുല്‍ തേവാത്തിയയും ക്രിസ് മോറിസും അവസാന ഓവറുകളില്‍ പരാജയപ്പെട്ടു. സഞ്ജുവിന്റെ സെഞ്ച്വറിക്കൊപ്പം ഏതെങ്കിലും ഒരു താരം ഫിഫ്റ്റി കൂടി നേടിയിരുന്നെങ്കില്‍ തീര്‍ച്ചയായും രാജസ്ഥാന്‍ ആദ്യ കളി ജയിച്ചേനെ. വെറും നാല് റണ്‍സിനാണ് ആ കളി തോറ്റത്.

ഡല്‍ഹിയോട് രക്ഷപ്പെട്ടു
ഡല്‍ഹിക്കെതിരെ മികച്ച ബൗളിംഗാണ് രാജസ്ഥാന്‍ നടത്തിയത്. പക്ഷേ അപ്പോഴും ബാറ്റ്‌സ്മാന് പരാജയപ്പെട്ടു. അഞ്ചിന് 42 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ഡേവിഡ് മില്ലറുടെ പ്രകടനമാണ് അവിടെയും ടീമിന് ജയമൊരുക്കിയത്. 43 പന്തില്‍ 62 റണ്‍സടിക്കാന്‍ മില്ലര്‍ക്ക് സാധിച്ചു. 18 പന്തില്‍ 36 റണ്‍സെടുത്ത ക്രിസ് മോറിസും കൂടി വന്നതോടെ ശരിക്കും രക്ഷപ്പെട്ടതാണ് രാജസ്ഥാന്‍. ആദ്യ മത്സരത്തില്‍ തിളങ്ങിയ സഞ്ജുവും ബട്‌ലറും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടു. ഇനി മൂന്നാം മത്സരത്തില്‍ തിളങ്ങിയത് ബട്‌ലാണ്. മില്ലറും സഞ്ജുവും തീര്‍ത്തും പരാജയപ്പെട്ടു. ഈ മൂന്ന് മത്സരങ്ങളിലും മധ്യനിര വളരെ മോശമായിരുന്നു. പരാഗും മോറിസും അവസാന കളിയിലും പരാജയപ്പെട്ടു.

മാറേണ്ടത് ഇവര്‍
മനന്‍ വോറ ടീമില്‍ നിന്ന് മാറേണ്ട സമയമായി. മൂന്ന് കളിയിലും പരാജയമായിരുന്നു താരം. ടീമിന് നല്ല തുടക്കം നല്‍കുന്നതിലും വോറ പാരജയപ്പെട്ടു. റിയാന്‍ പരാഗും ശിവം ദുബെയും വലിയ സ്‌കോര്‍ നേടുന്നില്ല. ഇനി അടിച്ചുതകര്‍ക്കുന്നതും നടക്കുന്നില്ല. ഇവര്‍ ഗിയര്‍ മാറ്റേണ്ട സമയമായി. കഴിഞ്ഞ തവണ തിളങ്ങിയ രാഹുല്‍ തേവാത്തിയയും ഇത്തവണ മികവില്ല. യശ്വസി ജസ്വാളിനെ വോറയ്ക്ക് പകരം കളിപ്പിച്ചാല്‍ നല്ല മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. മധ്യനിരയിലേക്ക് സ്റ്റോക്‌സിന് പകരം ലിയാം ലിവിംഗ്സ്റ്റണെയും കളിപ്പിക്കുക. ഇത് ടീമിന് ഒരു ബാലന്‍സിംഗ് കൊണ്ടുവരും. അപ്പോഴും ദുബെയും പരാഗും തേവാത്തിയയും സഞ്ജുവും തിളങ്ങേണ്ടത് അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications