വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജുവടക്കം ഒരു ഇന്ത്യന്‍ താരത്തെയും രാജസ്ഥാന്‍ നിലനിര്‍ത്തരുത്!- ചോപ്ര

പുതിയ സീസണിനു മുമ്പ് മെഗാ താരലേലം ഉണ്ടായേക്കും

2021ലെ ഐപിഎല്ലിനു മുന്നോടിയായി മെഗാ താരലേലം നടക്കുകയാണെങ്കില്‍ ഒരു ഇന്ത്യന്‍ താരത്തെപ്പോലും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തേണ്ടതില്ലെന്നു ആകാഷ് ചോപ്ര തുറന്നടിച്ചു. അടുത്ത സീസണില്‍ പുതിയൊരു ടീം കൂടി ഐപിഎല്ലിലേക്കു വന്നേക്കുമെന്നും അതുകൊണ്ടു തന്നെ മെഗാ താരലേലം നടന്നേക്കുമെന്നുമുള്ള സൂചനകള്‍ ശക്തമാണ്. ഇതിനിടെയാണ് ഇന്ത്യയുടെ ഒരു കളിക്കാരനെപ്പോലും രാജസ്ഥാന്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം.

'No Indian Player Including Sanju Samson Is Worth The Retention Money' | Oneindia Malayalam
1

മെഗാ താരലേലം നടക്കുകയാണെങ്കില്‍ ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നീ മൂന്നു വിദേശ താരങ്ങളെ മാത്രം രാജസ്ഥാന്‍ നിലനിര്‍ത്തിയാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ അവര്‍ക്കു അതിനു സാധിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍ സാധ്യമെങ്കില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി രാജസ്ഥാന്‍ മൂന്നു പേരെയും ടീമില്‍ നിലനിര്‍ത്തണം. എന്നാല്‍ 7.75 കോടി മുതല്‍ 12 കോടി വരെ നല്‍കി ടീമില്‍ നിലനിര്‍ത്തേണ്ട ഒരു ഇന്ത്യന്‍ താരം രാജസ്ഥാന്‍ നിരയിലുണ്ടെന്നു കരുതുന്നില്ല.

സഞ്ജു സാംസണ്‍, രാഹുല്‍ തെവാത്തിയ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവരൊന്നും വലിയ തുക നല്‍കി നിലനിര്‍ത്താന്‍ യോഗ്യതയുള്ളവരല്ലെന്നും ചോപ്ര വ്യക്തമാക്കി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മെഗാ താരലേലത്തിനു മുമ്പ് മൂന്നു കളിക്കാരെ ടീമില്‍ നിലനിര്‍ത്താന്‍ ഒരു ഫ്രാഞ്ചൈസിക്കു 15 കോടി, 11 കോടി, 7 കോടി എന്നിങ്ങനെയായിരുന്നു പണം ചെലവഴിക്കേണ്ടി വന്നിരുന്നത്.

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റണം. പകരം ഒരു ഇന്ത്യന്‍ താരത്തെ അവര്‍ പുതിയ നായകനാക്കണമെന്നും ചോപ്ര നിര്‍ദേശിച്ചു. ഒരു ഇന്ത്യന്‍ താരത്തെ ക്യാപ്റ്റനാക്കി അയാള്‍ക്കു ചുറ്റിലും ഒരു ടീമിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് രാജസ്ഥാന്‍ ശ്രമിക്കേണ്ടത്. ഇപ്പോള്‍ വിദേശ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന ടീമാണ് രാജസ്ഥാനെന്നും ചോപ്ര പറയുന്നു.

2

വരാനിരിക്കുന്ന വര്‍ഷങ്ങൡ രാജസ്ഥാന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനുണ്ടാവുമോ? അതിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. കാരണം സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെങ്കിലും രാജസ്ഥാന്‍ ടീമില്‍ അതു ക്ലിക്കാവുന്നില്ല. നേതൃശേഷിയുള്ള ഒരു ഇന്ത്യന്‍ ക്യാപ്റ്റനു വേണ്ടിയാണ് രാജസ്ഥാന്‍ ആദ്യം ശ്രമിക്കേണ്ടത്. അതിനു ശേഷം അയാളെ ചുറ്റിപ്പറ്റി ഒരു ടീമിനെ വാര്‍ത്തെടുക്കണമെന്നും ചോപ്ര നിര്‍ദേശിച്ചു.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്താണ് രാജസ്ഥാന്‍ ഐപിഎല്ലില്‍ നിന്നു പുറത്തായത്. 14 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ച രാജസ്ഥാന്‍ എട്ടെണ്ണത്തില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.

Story first published: Monday, November 23, 2020, 23:50 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X