Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബട്‌ലറുടെ വണ്‍മാന്‍ഷോ, വില്യംസണ്‍ വന്നിട്ടും ഹൈദരാബാദിന് രക്ഷയില്ല- റെക്കോഡുകളറിയാം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹിയിലെ റണ്ണൊഴുകും പിച്ചില്‍ ജോസ് ബട്‌ലര്‍ (124) സെഞ്ച്വറിയോടെ കളം നിറഞ്ഞപ്പോള്‍ ഹൈദരാബാദിനെ 55 റണ്‍സിനാണ് രാജസ്ഥാന്‍ തകര്‍ത്തത്.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഡേവിഡ് വാര്‍ണറെ മാറ്റി കെയ്ന്‍ വില്യംസണെ ഹൈദരാബാദ് നായകസ്ഥാനം ഏല്‍പ്പിച്ചിട്ടും ഹൈദരാബാദിന് രക്ഷയില്ല. രാജസ്ഥാന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1

രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇനി ബട്‌ലര്‍ക്ക് സ്വന്തം. 64 പന്തില്‍ 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 124 റണ്‍സാണ് ബട്‌ലര്‍ നേടിയത്. സഞ്ജു സാംസണിന്റെ പേരിലുണ്ടായിരുന്ന 119 റണ്‍സിന്റെ റെക്കോഡാണ് ബട്‌ലര്‍ തിരുത്തിയത്.

കൂടാതെ ഹൈദരാബാദിനെതിരേ വിജയിച്ച മത്സരങ്ങളില്‍ എതിര്‍ ടീം താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. റിഷഭ് പന്ത് ഡല്‍ഹിക്കായി 128 റണ്‍സ് ഹൈദരാബാദിനെതിരേ നേടിയെങ്കിലും മത്സരത്തില്‍ വിജയിക്കാന്‍ ഡല്‍ഹിക്കായില്ല.

2

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് ഹൈദരാബാദിനെതിരേ അടിച്ചെടുത്തത്. ഐപിഎല്ലിലെ രാജസ്ഥാന്റെ ഉയര്‍ന്ന മൂന്നാമത്തെ ടീം ടോട്ടലാണിത്. 2020ല്‍ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടിയതാണ് രാജസ്ഥാന്റെ ഉയര്‍ന്ന ടീം ടോട്ടല്‍. രണ്ടാമത്തെ രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ ചെന്നൈയ്‌ക്കെതിരേ ചെന്നൈയില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടിയതാണ്.

തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സിലും പൂജ്യത്തിനാണ് ഹൈദരാബാദിന്റെ റാഷിദ് ഖാന്‍ പുറത്തായത്. ഗൗതം ഗംഭീറിനും ആഷ്ടന്‍ അഗറിനും ശേഷം തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്താവുന്ന താരമായി റാഷിദ് ഖാന്‍ മാറി. രാജസ്ഥാനെതിരേ മുസ്തഫിസുര്‍ റഹ്മാനാണ് റാഷിദ് ഖാനെ പുറത്താക്കിയത്.

3

ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ 200ന് മുകളില്‍ ടീം സ്‌കോര്‍ നേടുന്നത് ഇതാദ്യം. ഇതിന് മുമ്പുള്ള ഉയര്‍ന്ന സ്‌കോര്‍ 2019ല്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 198 റണ്‍സാണ്.

55 റണ്‍സിന്റെ ജയം ഹൈദരാബാദിനെതിരായ ഉയര്‍ന്ന മൂന്നാമത്തെ ജയമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ജയം കൂടിയാണിത്. 2013ല്‍ സിഎസ്‌കെയോട് 77 റണ്‍സിനാണ് തോറ്റതാണ് റണ്‍സ് അടിസ്ഥാനത്തിലെ ഹൈദരാബാദിന്റെ വലിയ തോല്‍വി.

2017ന് ശേഷം മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നോ അതിലധികമോ വിക്കറ്റ് നേടുന്നത് ഇതാദ്യം. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ 2018ല്‍ ഹൈദരാബാദിനെതിരേ 24 റണ്‍സ് വഴങ്ങിയും മുസ്തഫിസുര്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.

Story first published: Sunday, May 2, 2021, 23:25 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+