IPL 2021: മുംബൈയെ തടുത്തിടാന്‍ രാജസ്ഥാന്‍, സഞ്ജുവും രോഹിതും നേര്‍ക്കുനേര്‍, കണക്കുകളറിയാം
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (29-4) നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ഹാട്രിക് കിരീടം തേടി ഇറങ്ങിയ രോഹിത് ശര്‍മക്കും സംഘത്തിനും ഇത്തവണ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. അഞ്ച് മത്സരത്തില്‍ രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്ന് മത്സരം ടീം തോറ്റു. നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ചാമ്പ്യന്മാര്‍ക്ക് അനുയോജ്യമായ പ്രകടനം പുറത്തെടുക്കാനാവുന്നില്ല. മറുവശത്ത് രാജസ്ഥാനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. അഞ്ചില്‍ മൂന്നിലും തോറ്റ ടീം രണ്ട് മത്സരം ജയിച്ച് ഏഴാം സ്ഥാനത്താണ്. വൈകീട്ട് 3.30ന് ഡല്‍ഹിയിലാണ് മത്സരം. ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനോ മുംബൈയോ വിജയം സ്വന്തമാക്കുകയെന്ന് കണ്ടറിയാം.

നേര്‍ക്കുനേര്‍ കണക്കില്‍ തുല്യര്‍
ഇരു ടീമും തമ്മിലുള്ള ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കുകള്‍ നോക്കുമ്പോള്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. 23 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ചു. ഒരു മത്സരത്തില്‍ ഫലമില്ലാതെ പോയി. രാജസ്ഥാനെതിരേ മുംബൈയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 212 ഉും കുറഞ്ഞ സ്‌കോര്‍ 92 റണ്‍സുമാണ്. രാജസ്ഥാന്റെ ഉയര്‍ന്ന ടീം സ്‌കോര്‍ 208 റണ്‍സും കുറഞ്ഞത് 103 റണ്‍സുമാണ്. നിലവില്‍ ഇരു ടീമും മോശം ഫോമില്‍ കളിക്കുന്നതിനാല്‍ പ്രവചനങ്ങള്‍ക്കും പ്രസക്തിയില്ല.

ബാറ്റിങ്ങില്‍ ആശങ്കപ്പെട്ട് മുംബൈ
മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പ്രശ്‌നം ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമാണ്. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഫോമിലേക്കുയരേണ്ടത് ടീമിന് അത്യാവശ്യമാണ്. ഓപ്പണിങ്ങില്‍ ക്വിന്റന്‍ ഡീകോക്കും നിരാശപ്പെടുത്തുന്നു. ഇഷാന്‍ കിഷനും തിളങ്ങാനാവുന്നില്ല. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് പേസ് കൂട്ടുകെട്ട് ഫോമിലാണ്.

രാജസ്ഥാനും ബാറ്റിങ് പ്രശ്‌നം
സ്ഥിരതയില്ലാത്ത ബാറ്റിങ്ങാണ് രാജസ്ഥാന്റെയും പ്രശ്‌നം. ഓപ്പണിങ്ങില്‍ ജോസ് ബട്‌ലര്‍ നിറം മങ്ങുന്നത് ടീമിന് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. സഞ്ജു നായകനെന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തേണ്ടതുണ്ട്. ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ക്രിസ് മോറിസ് എന്നിവരെല്ലാം സ്ഥിരതയോടെ കളിക്കുന്നതില്‍ പ്രയാസപ്പെടുന്നു. ചേതന്‍ സക്കറിയ, ജയദേവ് ഉനദ്ഘട്ട്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ പേസില്‍ തിളങ്ങുന്നുണ്ടെങ്കിലും മികച്ച സ്പിന്നറുടെ അഭാവം ടീമിലുണ്ട്.

സാധ്യതാ ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- ക്വിന്റന്‍ ഡീകോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, പീയൂഷ് ചൗള, രാഹുല്‍ ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയദേവ് ഉനദ്ഘട്ട്, മുസ്തഫിസുര്‍ റഹ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications