IPL 2021: രാജസ്ഥാന്‍ x പഞ്ചാബ്, ആര് ജയിക്കും? താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ഇരു ടീമിനും സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്നത്തെ ജയം ഇരുകൂട്ടര്‍ക്കും അനിവാര്യമാണ്. നാല് മത്സരത്തില്‍ മൂന്നിലും തോറ്റ ടീമാണ് രാജസ്ഥാനും കെകെആറും. നിലവില്‍ രാജസ്ഥാന്‍ അവസാന സ്ഥാനത്തും കെകെആര്‍ ഏഴാം സ്ഥാനത്തുമാണ്. അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കാത്ത ടീമിന് ഇത്തവണ വിജയ വഴിയില്‍ തിരിച്ചെത്തേണ്ടതായുണ്ട്. നിലനില്‍പ്പിനായുള്ള പോരാട്ടത്തിനാണ് സഞ്ജു സാംസണും ഓയിന്‍ മോര്‍ഗനും ഇറങ്ങുന്നത്. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രാജസ്ഥാന്‍ റോയല്‍സിന്റെ ഡേവിഡ് മില്ലര്‍ 81 ഇന്നിങ്‌സില്‍ നിന്നായി 1914 റണ്‍സാണ് ഐപിഎല്ലില്‍ നേടിയത്. 86 റണ്‍സ് കൂടി നേടിയാല്‍ അദ്ദേഹത്തിന് 2000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാനാവും. അവസാന മത്സരത്തില്‍ പൂജ്യത്തിനാണ് മില്ലര്‍ പുറത്തായത്. അതിനാല്‍ത്തന്നെ ഇന്ന് മികച്ചൊരു പ്രകടനത്തോടെ താരത്തിന്റെ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന് 7000 ടി20 റണ്‍സെന്ന നേട്ടത്തിലെത്താന്‍ വേണ്ടത് 43 റണ്‍സ് കൂടി. 299 ഇന്നിങ്‌സില്‍ നിന്ന് 6957 റണ്‍സാണ് മോര്‍ഗന്റെ പേരിലുള്ളത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമെന്ന ബഹുമതിയാണ് മോര്‍ഗനെ കാത്തിരിക്കുന്നത്. അലക്‌സ് ഹെയ്ല്‍സ്,രവി ബൊപാര,ലൂക്ക് റൈറ്റ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ ഈ സീസണില്‍ ഫോമിലേക്കെത്താന്‍ മോര്‍ഗനായിട്ടില്ല.
കെകെആര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് 8 റണ്‍സ് കൂടി നേടിയാല്‍ ടീമിനൊപ്പം 1000 റണ്‍സ് പൂര്‍ത്തിയാക്കും. ആദ്യ മത്സരങ്ങളിലൊന്നും തിളങ്ങാതിരുന്ന കാര്‍ത്തിക് സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കെകെആറിന്റെ ആന്‍ഡ്രേ റസലിനെതിരേ മികച്ച റെക്കോഡാണ് ക്രിസ് മോറിസിനുള്ളത്. 20 പന്തുകളെറിഞ്ഞപ്പോള്‍ മൂന്ന് തവണ റസലിനെ പുറത്താക്കി. 32 റണ്‍സാണ് വഴങ്ങിയത്.
സഞ്ജു സാംസണിനെതിരേ മികച്ച റെക്കോഡാണ് സുനില്‍ നരെയ്‌നുള്ളത്. 45 പന്തില്‍ 39 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്ന് തവണ പുറത്താക്കുകയും ചെയ്തു. ആദ്യ മത്സരത്തിന് ശേഷം മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനായിട്ടില്ല.
രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ കെകെആര്‍ താരം ദിനേഷ് കാര്‍ത്തികാണ്. 519 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താവാതെ 97 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications