IPL 2021: കെകെആറിന്റെ ശനിദശ തീരുന്നില്ല, രാജസ്ഥാന് ആറ് വിക്കറ്റ് ജയം, മത്സരത്തിലെ റെക്കോഡുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ കെകെആറിന്റെ തോല്‍വികള്‍ തുടരുന്നു. രാജസ്ഥാനോട് ആറ് വിക്കറ്റിനാണ് കെകെആര്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 133 എന്ന സ്‌കോറിലേക്കൊതുക്കിയ രാജസ്ഥാന്‍ ഏഴ് പന്തുകള്‍ ബാക്കിനിര്‍ത്തി ആറ് വിക്കറ്റിനാണ് വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ തോറ്റ രാജസ്ഥാന് പുതുഊര്‍ജം നല്‍കുന്ന വിജയമാണിത്. കെകെആര്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. രാജസ്ഥാന്‍-കെകെആര്‍ മത്സരത്തിലൂടെ പിറന്ന പ്രധാന റെക്കോഡുകള്‍ നോക്കാം.

2018ന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ റോയല്‍സിനായി ഒരു താരം നാല് വിക്കറ്റ് പ്രകടനം നടത്തുന്നത്. 2018ല്‍ ആര്‍സിബിക്കെതിരേ ശ്രേയസ് ഗോപാലായിരുന്നു രാജസ്ഥാനൊപ്പം ഈ നേട്ടം സ്വന്തമാക്കിയത്. കെകെആറിനെതിരേ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ക്രിസ് മോറിസിന്റെ നാല് വിക്കറ്റ് പ്രകടനം. 2015ല്‍ കൊല്‍ക്കത്തയ്്‌ക്കെതിരേ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്താനും മോറിസിന് സാധിച്ചിരുന്നു.
രാജസ്ഥാനൊപ്പം ഒന്നിലധികം നാല് വിക്കറ്റ് പ്രകടനം നടത്തിയ മൂന്നാമത്തെ ബൗളറായും ക്രിസ് മോറിസ് മാറി. ജെയിംസ് ഫോക്‌നര്‍, സൊഹൈല്‍ തന്‍വീര്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. ഡെത്ത് ഓവറില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. കെകെആറിന്റെ വെടിക്കെട്ട് വീരന്‍ ആന്‍ഡ്രേ റസലിനെ മോറിസ് പുറത്താക്കുന്നത് ഇത് നാലാം തവണയാണ്. ഈ റെക്കോഡില്‍ തലപ്പത്ത് മോറിസാണ്.

ഒരു പന്ത് പോലും നേരിടാതെ ക്യാപ്റ്റന്‍ റണ്ണൗട്ടായി പുറത്താവുന്നത് ഐപിഎല്ലില്‍ ഇത് നാലാം തവണ. ഷെയ്ന്‍ വോണ്‍ രണ്ട് തവണയും ഗൗതം ഗംഭീര്‍ ഒരു തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ക്രിസ് മോറിസാണ് മോര്‍ഗനെ റണ്ണൗട്ടാക്കിയത്.
18 ഡോട്ട് ബോളുകള്‍ മത്സരത്തില്‍ മോറിസെറിഞ്ഞു. ഒരു മത്സരത്തില്‍ കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന രാജസ്ഥാന്‍ താരങ്ങളുടെ റെക്കോഡില്‍ പേരുചേര്‍ക്കാന്‍ മോറിസിനായി. ഷെയ്ന്‍ വാട്‌സണ്‍, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ 2008ല്‍ രാജസ്ഥാനൊപ്പം 18 ഡോട്ട്‌ബോളുകള്‍ എറിഞ്ഞിരുന്നു.
കെകെആറിനായി 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാമത്തെ താരമായി ദിനേഷ് കാര്‍ത്തിക്. ഇതിലെ 12 പേരില്‍ 9 താരങ്ങളും ഇന്ത്യക്കാരാണ്. കെകെആറിനെതിരേ 24 പന്തില്‍ 25 റണ്‍സാണ് കാര്‍ത്തിക് നേടിയത്.

വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രാജസ്ഥാന്‍ കെകെആറിനെ തോല്‍പ്പിക്കുന്നത് ഇത് രണ്ടാം തവണ. 2019ല്‍ കൊല്‍ക്കത്തയില്‍ മൂന്ന് വിക്കറ്റിന് കെകെആറിനെ രാജസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു.
തുടര്‍ച്ചയായ നാലാം തോല്‍വിയാണ് കെകെആര്‍ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു തകര്‍ച്ച ടീം നേരിട്ടത് ഇത് രണ്ടാം തവണയാണ്. മുംബൈയില്‍ കെകെആര്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന എട്ടാം മത്സരമാണിത്. കെകെആറിനെ സംബന്ധിച്ച് ബാലികേറാമലയായിരിക്കുകയാണ് മുംബൈ മൈതാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications