IPL 2021: സഞ്ജുവോ റിഷഭോ കേമന്‍? ഡല്‍ഹി x രാജസ്ഥാന്‍ പോരാട്ടം നാളെ, എല്ലാ കണക്കുകളുമിതാ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (25-9-2021) നടക്കുന്ന മത്സരത്തില്‍ തീപാറും. യുവതാരങ്ങളായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. സഞ്ജുവിനെ മറികടന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തിയ താരമാണ് റിഷഭ്. അതിനാല്‍ത്തന്നെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ രണ്ട് പേരും തമ്മില്‍ ഏറ്റവും കേമനാരാണെന്ന് തെളിയിക്കാനുള്ള വാശിയുണ്ടാവുമെന്നുറപ്പാണ്. ഇന്ത്യന്‍ സമയം വൈകീട്ട് നാല് മണിക്കാണ് മത്സരം.

നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഡല്‍ഹി. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്. അതേ സമയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പഞ്ചാബ് കിങ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച കരുത്തിലാവും രാജസ്ഥാന്‍ ഇറങ്ങുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അത്യാവശ്യമാണ്.

IPL 2021: വീണ്ടും തോറ്റ് മുംബൈ, കുതിച്ച് കെകെആര്‍, എല്ലാ റെക്കോഡുകളും അറിയാംIPL 2021: വീണ്ടും തോറ്റ് മുംബൈ, കുതിച്ച് കെകെആര്‍, എല്ലാ റെക്കോഡുകളും അറിയാം

നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന് മുന്‍തൂക്കം

നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന് മുന്‍തൂക്കം

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ റോയല്‍സിന് നേരിയ മുന്‍തൂക്കമുണ്ട്. 23 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 തവണയും ഡല്‍ഹിക്കായിരുന്നു ജയം. 12 തവണ രാജസ്ഥാന്‍ റോയല്‍സും ജയിച്ചു.എന്നാല്‍ ഈ കണക്കിന് വലിയ പ്രസക്തിയില്ല. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ഡല്‍ഹിക്ക് അല്‍പ്പം മുന്‍തൂക്കം പറയാം. രാജസ്ഥാനും ടീം കരുത്തില്‍ ഒട്ടും മോശമല്ലാത്തതിനാല്‍ അനായാസ ജയം ഡല്‍ഹിക്ക് സാധ്യമായേക്കില്ല.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 150 റണ്‍സും രാജസ്ഥാന്റെ സ്‌കോര്‍ 154 റണ്‍സുമാണ്. ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍ 196 റണ്‍സും രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍ 201 റണ്‍സുമാണ്. ഡല്‍ഹിയുടെ കുറഞ്ഞ സ്‌കോര്‍ 60 റണ്‍സും രാജസ്ഥാന്റെ കുറഞ്ഞ സ്‌കോര്‍ 115 റണ്‍സുമാണ്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ആറ് തവണയും രാജസ്ഥാന്‍ അഞ്ച് തവണയും ജയിച്ചപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഡല്‍ഹി അഞ്ച് തവണയും രാജസ്ഥാന്‍ ഏഴ് തവണയും ജയിച്ചു. യുഎഇയില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം ഡല്‍ഹിക്കായിരുന്നു.

കൂടുതല്‍ റണ്‍സ്- കൂടുതല്‍ വിക്കറ്റ്

കൂടുതല്‍ റണ്‍സ്- കൂടുതല്‍ വിക്കറ്റ്

നിലവിലെ താരങ്ങളില്‍ കൂടുതല്‍ സ്‌കോര്‍ നേടിയത് ഡല്‍ഹിയുടെ അജിന്‍ക്യ രഹാനെയുടെ പേരിലാണ്. 611 റണ്‍സാണ് അദ്ദേഹം നേടിയത്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന രഹാനെയുടെ പേരിലാണ് ഉയര്‍ന്ന സ്‌കോറും (105*). ഡല്‍ഹി നായകന്‍ റിഷഭ് പന്ത് 276 റണ്‍സാണ് നേടിയിട്ടുള്ളത്. വീരേന്ദര്‍ സെവാഗ് 295 റണ്‍സും രാഹുല്‍ ദ്രാവിഡ് 253 റണ്‍സും ഷെയ്ന്‍ വാട്‌സന്‍ 220 റണ്‍സും നേടിയിട്ടുണ്ട്.

കൂടുതല്‍ വിക്കറ്റ് ജയദേവ് ഉനദ്ഘട്ടിന്റെ പേരിലാണ്. ഒമ്പത് വിക്കറ്റാണ് രാജസ്ഥാന്‍ പേസര്‍ വീഴ്ത്തിയത്. ഡല്‍ഹിയുടെ കഗിസോ റബാദ എട്ട് വിക്കറ്റും നേടിയിട്ടുണ്ട്. 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഉനദ്ഘട്ടിന്റെ പേരിലുള്ള മികച്ച റെക്കോഡ്. ഡല്‍ഹി പേസര്‍ ഉമേഷ് യാദവ് 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഷിംറോന്‍ ഹെറ്റ് മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്‍ റിച്ച് നോക്കിയേ, ആവേഷ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്- എവിന്‍ ലെവിസ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ലിയാം ലിവിങ്‌സ്റ്റന്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി.


ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 24, 2021, 9:38 [IST]
Other articles published on Sep 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X