
നേര്‍ക്കുനേര്‍ കണക്കില്‍ തുല്യര്‍
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുല്യശക്തികളാണ്. 22 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 11 മത്സരം വീതം ഇരു ടീമും ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. രാജസ്ഥാനെതിരേ ഡല്‍ഹിയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 196 റണ്‍സാണ്. രാജസ്ഥാന്റെ ഉയര്‍ന്ന ടീം സ്‌കോര്‍ 201 റണ്‍സും. രാജസ്ഥാനെതിരേ ഡല്‍ഹി 60 റണ്‍സിന് ഓള്‍ഔട്ടായിട്ടുണ്ട്. രാജസ്ഥാന്റെ കുറവ് ടോട്ടല്‍ 115 റണ്‍സാണ്.

രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പം
രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. സീസണിന്റെ തുടക്കത്തിലേ തന്നെ ജോഫ്രാ ആര്‍ച്ചറെ നഷ്ടമായ രാജസ്ഥാന് വമ്പന്‍ തിരിച്ചടിയായി ബെന്‍ സ്റ്റോക്‌സിനും പരിക്കേറ്റിരിക്കുകയാണ്. ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറെ നഷ്ടമായത് രാജസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള സ്‌റ്റോക്‌സിന്റെ വിടവ് നികത്തുക രാജസ്ഥാനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല.

ഡല്‍ഹി മിന്നും ഫോമില്‍
മികച്ച ബാറ്റിങ് നിരയാണ് ഡല്‍ഹിയുടെ ശക്തി. ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ പൃത്ഥ്വി ഷായും ശിഖാര്‍ ധവാനും വലിയ പ്രതീക്ഷ നല്‍കുന്നു. ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിഷഭ് പന്ത്, അജിന്‍ക്യ രഹാനെ, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയ തകര്‍പ്പന്‍ താരനിര ഡല്‍ഹിക്കൊപ്പമുണ്ട്. ആവേഷ് ഖാന്‍, ക്രിസ് വോക്‌സ് എന്നിവര്‍ മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്. ടോം കറാന് പകരം ഇഷാന്ത് ശര്‍മ ടീമിലേക്കെത്തിയേക്കുമെന്നാണ് വിവരം.

സാധ്യതാ ഇലവന്‍
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃത്ഥ്വി ഷാ, ശിഖാര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ക്രിസ് വോക്‌സ്, ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍, അമിത് മിശ്ര, ആവേഷ് ഖാന്‍.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, മനാന്‍ വോറ, സഞ്ജു സാംസണ്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍.


Click it and Unblock the Notifications