വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സീസണ്‍ നിര്‍ത്തിയതില്‍ ഈ ടീമുകളാവും കൂടുതല്‍ ഹാപ്പി- സഞ്ജുവിന്റെ ടീം വേറെ ലെവലിലേക്ക്!

സപ്തബറില്‍ ബാക്കിയുള്ള മല്‍സരങ്ങള്‍ നടക്കുമെന്നാണ് സൂചനകള്‍

കൊവിഡ് മഹാമാരി ഐപിഎല്ലിലേക്കും പടര്‍ന്നതോടെ 14ാം സീസണ്‍ ബിസിസിഐ അനിശ്ചിത കാലത്തേക്കു നിര്‍ത്തിവച്ചത് ചില ഫ്രാഞ്ചൈസികളെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. സീസണിന്റെ ആദ്യ പകുതിയില്‍ പല ഫ്രാഞ്ചൈസികളിലെയും പ്രമുഖ താരങ്ങള്‍ പരിക്കും ബയോ ബബ്ള്‍ വെല്ലുവളികളും കാരണം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതു ചില ഫ്രാഞ്ചൈസികള്‍ക്കു നികത്താനാവാത്ത നഷ്ടമായി മാറുകയും ചെയ്തിരുന്നു.

These IPL teams will be more happy after postponement | Oneindia Malayalam

ഇനി കുറച്ചു മാസങ്ങള്‍ക്കു ശേഷം ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ നടത്തുകയാണെങ്കില്‍ നേരത്തേ പിന്‍മാറിയ പല കളിക്കാരും ഫ്രാഞ്ചൈസികളിലേക്കു തിരിച്ചുവരും. ഇത് ടീമുകള്‍ക്കു വലിയ നേട്ടമാവുകയും ചെയ്യും. ഐപിഎല്‍ മാറ്റി വച്ചതിനെ തുടര്‍ന്ന് ഏറ്റവുമധികം നേട്ടമുണ്ടാവാന്‍ പോവുന്ന ടീമുകള്‍ ഏതൊക്കെയാണെന്ന നമുക്കു പരിശോധിക്കാം.

 പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ക്യാപ്റ്റനും ടീമിന്റെ ടോപ്‌സ്‌കോററുമായ കെഎല്‍ രാഹുലിനെ പഞ്ചാബ് കിങ്‌സിനു അവസാന മല്‍സരത്തില്‍ നഷ്ടമായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ രാഹുലിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളായിരുന്നു ടീമിനെ നയിച്ചത്. മല്‍സരത്തില്‍ പഞ്ചാബ് തോല്‍ക്കുകയും ചെയ്തു.
അപ്പെന്‍ഡൈറ്റിസിന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലാണ് ഇപ്പോള്‍ രാഹുല്‍. 10 ദിവസത്തെ വിശ്രമമായിരുന്നു അദ്ദേഹത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നു വരാനിരിക്കുന്ന മൂന്നോ, നാലോ കളികളും അദ്ദേഹത്തിനു നഷ്ടമാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സീസണ്‍ നിര്‍ത്തിവച്ചത് പഞ്ചാബിന് ആശ്വാസമായിരിക്കുകയാണ്. സീസണ്‍ ഇനി പുനരാരംഭിച്ചാല്‍ ടീമിനെ നയിക്കാന്‍ രാഹുല്‍ മുന്നില്‍ തന്നെയുണ്ടാവും.
ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 331 റണ്‍സ് രാഹുല്‍ ഈ സീസണില്‍ നേടിക്കഴിഞ്ഞു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ശിഖര്‍ ധവാന് പിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാമതാണ് അദ്ദേഹം. സീസണില്‍ കൂടുതല്‍ സിക്‌സറടിച്ച താരവും രാഹുലാണ്.

 ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐപിഎല്‍ നിര്‍ത്തി വയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഫറിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പ്ലേഓഫ് ബെര്‍ത്തിന് കൈയെത്തുംദൂരത്തായിരുന്നു ഡിസി. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തോളിനു ശസ്ത്രക്രിയക്കു വിധേയനായി വിശ്രമത്തിലാണ്. തുടര്‍ന്നാണ് ഈ സീസണില്‍ ആദ്യമായി റിഷഭിനെ ഡിസി നായകസ്ഥാനമേല്‍പ്പിച്ചത്. താരം ഇതുവരെ അതു നന്നായി നിറവേറ്റുകയും ചെയ്തു.
എന്നാല്‍ ശ്രേയസിന് ടീമിലേക്കു മടങ്ങിയെത്താനുള്ള സുവര്‍ണാവസരമാണ് ഐപിഎല്‍ മാറ്റിവച്ചതിലൂടെ ലഭിച്ചിരിക്കുന്നത്. ജൂണില്‍ അദ്ദേഹത്തിനു മല്‍സരരംഗത്തേക്കു മടങ്ങി വരാന്‍ കഴിയുമെന്നണ് വിവരം. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും ശ്രേയസിന്റെ തിരിച്ചുവരവ് ഡിസിക്കു ഇരട്ടിമധുരമാവും.
കുടുംബാംഗങ്ങള്‍ക്കു കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നു ടൂര്‍ണമെന്റിനിടെ പിന്‍മാറിയ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ സേവനവും ശേഷിച്ച മല്‍സരങ്ങളില്‍ ഡിസിക്കു ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

 രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സായിരിക്കും ഒരുപക്ഷെ സീസണ്‍ നിര്‍ത്തിവച്ച ശേഷം ഏറ്റവുമധികം ആഹ്ലാദിക്കുന്നുണ്ടാവുക. കാരണം തുറുപ്പുചീട്ടുകളായ രണ്ടു നിര്‍ണായക താരങ്ങളെ പരിക്കു കാരണം ഈ സീസണില്‍ രാജസ്ഥാനു നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും പേസ് ബൗളിങ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറുമായിരുന്നു ഇത്. ആര്‍ച്ചര്‍ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പിന്‍മാറിയപ്പോള്‍ സ്‌റ്റോക്‌സിനു ആദ്യ കളിക്കിടെ പരിക്കേറ്റു നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.
സീസണ്‍ പുനരാരംഭിക്കുമ്പോഴേക്കും രണ്ടു പേരും രാജസ്ഥാന്‍ ടീമില്‍ തിരിച്ചെത്തും. ഇത് ഇപ്പോള്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രാജസ്ഥനെ വേറൊരു ലെവലിലേക്കുയര്‍ത്തും. കന്നിക്കിരീടം വരെ സഞ്ജുവിന് കീഴില്‍ നേടാന്‍ രണ്ടു മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം രാജസ്ഥാനെ സഹാക്കുകയും ചെയ്‌തേക്കും.

Story first published: Tuesday, May 4, 2021, 23:23 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X