വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജുവിന്റെ ടീമില്‍ കളിക്കാന്‍ ആളില്ല, വായ്പയ്ക്ക് വിദേശ താരങ്ങളെ വാങ്ങാന്‍ രാജസ്ഥാന്‍

By Vaisakhan MK

ദില്ലി: വിജയവഴിയില്‍ തിരിച്ചെത്തിയപ്പോഴേക്കും പുതിയൊരു പ്രതിസന്ധിയിലാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസന്റെ ടീമില്‍ കളിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി താരങ്ങള്‍ ഫ്‌ളോപ്പാകുന്ന ടീമില്‍ കളിക്കാര്‍ പോലുമില്ലെങ്കില്‍ ഉണ്ടാവുന്ന അവസ്ഥ രൂക്ഷമായിരിക്കുമെന്ന് സഞ്ജുവിനും അറിയാം. നാലോളം താരങ്ങളാണ് അവര്‍ നഷ്ടമായത്. ഇതെല്ലാം വിദേശ താരങ്ങളാണ്. അവര്‍ക്ക് പകരക്കാരെ കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് സഞ്ജുവും ടീമും. ഇതോടെ മറ്റ് ടീമുകളില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ താരങ്ങളെ വാങ്ങാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍. നിലവിലുള്ളവര്‍ കളിക്കാതെ ടീം മുന്നോട്ട് പോകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

IPL 2021: With only 4 overseas players left, Rajasthan Royals seek player loans
1

ബെന്‍ സ്‌റ്റോക്‌സ് പരിക്കേറ്റതോടെ നേരത്തെ തന്നെ പുറത്തായിരുന്നു. ജോഫ്ര ആര്‍ച്ചര്‍, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവരും പിന്‍മാറിയിരുന്നു. ഇപ്പോഴിതാ ആന്‍ഡ്രൂ ടൈയും രാജസ്ഥാന്‍ നിരയില്‍ നിന്ന് മടങ്ങിയിരിക്കുകയാണ്. ഇതോടെ ഐപിഎല്ലില്‍ നിന്ന് ഏറ്റവും കൂടുതല്‍ താരങ്ങള്‍ പിന്‍മാറിയ ടീമായി രാജസ്ഥാന്‍ റോയല്‍സ് മാറിയിരിക്കുകയാണ്. അതേസമയം വായ്പാ അടിസ്ഥാനത്തില്‍ താരങ്ങളെ വിട്ടുനല്‍കണമെന്ന് മറ്റ് ഫ്രാഞ്ചൈസികളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് രാജസ്ഥാന്‍ ടീം. എന്നാല്‍ ഇതുവരെ ഒരു കാര്യവും തീരുമാനിച്ചിട്ടില്ലെന്ന് രാജസ്ഥാന്‍ പറയുന്നു.

ദീര്‍ഘകാലം ബയോബബിള്‍ വലയത്തില്‍ നില്‍ക്കുന്നതിന്റെ കാരണം പറഞ്ഞാണ് ലിയാം ലിവിംഗ്സ്റ്റണ്‍ പിന്‍മാറിയത്. അതോടെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ആന്‍ഡ്രൂ ടൈ പിന്‍മാറിയത്. പോയിന്റ് പട്ടികയിലുള്ള രാജസ്ഥാന് നല്ല ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും ആവശ്യമുണ്ട്. ക്രിസ് മോറിസ് മാത്രമാണ് ടീമില്‍ ഇപ്പോഴുള്ള തരക്കേടില്ലാത്ത ബൗളര്‍. സക്കറിയ നല്ലരീതിയില്‍ പന്തെറിയുന്നുണ്ട്. ഐപിഎല്ലില്‍ വായ്പാ അടിസ്ഥാനത്തില്‍ താരങ്ങളെ വാങ്ങാനുള്ള കാലാവധി തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം വരെ ഈ ട്രാന്‍സ്ഫര്‍ നടക്കും.

അതേസമയം മറ്റ് ടീമുകള്‍ താരങ്ങളെ വിട്ടുകൊടുക്കുന്ന കാര്യങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജസ്ഥാന്‍ ടീമില്‍ നിന്ന് പോയ ടൈ ഐപിഎല്ലിനെതിരെ ചില പരാമര്‍ശങ്ങളും നടത്തി. ഇന്ത്യ കടുത്തൊരു ആരോഗ്യ പ്രതിസന്ധി നേരിടുമ്പോള്‍ എങ്ങനെയാണ് ഐപിഎല്‍ കളിക്കാന്‍ സാധിക്കുന്നതെന്ന് ആന്‍ഡ്രൂ ടൈ ചോദിച്ചു. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് അത് സന്തോഷം തരുന്നെങ്കില്‍ തുടരട്ടെയെന്നും താരം പറഞ്ഞു. ഈ സീസണില്‍ രാജസ്ഥാന് വേണ്ടി താരം മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഓസ്‌ട്രേലിയ നേരത്തെ റദ്ദാക്കിയിരുന്നു. ഇന്ത്യയില്‍ കുടുങ്ങിപോകുമെന്ന ഭയം കാരണമാണ് താരങ്ങള്‍ വേഗം നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ ഇസിബി ഇംഗ്ലണ്ട് താരങ്ങളെ നാട്ടിലേക്ക് തിരിച്ചുവിളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Tuesday, April 27, 2021, 4:17 [IST]
Other articles published on Apr 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X