വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സ്റ്റീവ് സ്മിത്തിനെ രാജസ്താന്‍ റോയല്‍സ് ഒഴിവാക്കി, പുതിയ നായകനാര്?

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നായകന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്താന്‍ റോയല്‍സ് വിട്ടയച്ചു. ബുധനാഴ്ച്ചയാണ് സ്റ്റീവ് സ്മിത്തിന്റെ കാര്യത്തില്‍ ഫ്രാഞ്ചൈസി തീരുമാനമെടുത്തത്. പുതിയ ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്നതും വിട്ടയക്കുന്നതുമായ താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അന്തിമ ദിനം ഇന്നാണ്. കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ചിട്ടും പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ രാജസ്താന്‍ റോയല്‍സിന് സാധിച്ചിരുന്നില്ല. നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ഫോം പലപ്പോഴും ടീമിനെ പ്രതിസന്ധിയിലാക്കി. സീസണ്‍ പാതിവഴിയില്‍ നില്‍ക്കെ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്‌സ് ടീമിനൊപ്പം ചേര്‍ന്നതിന് ശേഷമാണ് രാജസ്താന്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ അപ്പോഴേക്കും പ്ലേ ഓഫ് സാധ്യത വിദൂരമായിരുന്നു.

IPL 2021: Rajasthan Royals Release Steve Smith Ahead Of Mini Auction

സ്റ്റീവ് സ്മിത്തിനെ ഫ്രാഞ്ചൈസി ലേലത്തിന് വിട്ടുകൊടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര മുന്‍പ് പറഞ്ഞിരുന്നു. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ പുതിയ നായകനെ കണ്ടെത്തേണ്ട ഉത്തരവാദിത്വവും രാജസ്താന്‍ മാനേജ്‌മെന്റിനുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ഒരുപക്ഷെ രാജസ്താന്‍ റോയല്‍സിന്റെ നായകനായി കടന്നുവരാമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. രാജസ്താന്‍ നിരയില്‍ റോബിന്‍ ഉത്തപ്പയും നായക വേഷത്തിന് അര്‍ഹനാണ്. പുതിയ സീസണില്‍ രാജസ്താന്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളുടെ പേരുകളും ചോപ്ര സൂചിപ്പിച്ചിരുന്നു. രാഹുല്‍ തെവാട്ടിയ, റിയാന്‍ പരാഗ്, ആകാശ് സിങ്, മഹിപാല്‍ ലോമ്രോര്‍, മായങ്ക് മാര്‍ഖണ്ഡെ, അനുജ് റാവത്ത്, കാര്‍ത്തിക് ത്യാഗി തുടങ്ങിയ യുവതാരങ്ങളെ രാജസ്താന്‍ റോയല്‍സ് കൈവെടിയില്ലെന്നാണ് ചോപ്രയുടെ പക്ഷം. സ്റ്റീവ് സ്മിത്തിനെ വിട്ടുനല്‍കുന്ന പശ്ചാത്തലത്തില്‍ 12 കോടിയോളം രൂപയാണ് രാജസ്താന്റെ പേഴ്‌സില്‍ തിരിച്ചെത്തുക.

നേരത്തെ, ചെന്നൈ ക്യാംപില്‍ നിന്ന് പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, മുരളി വിജയ് എന്നിവരും പുറത്തുപോയിരുന്നു. മൂവരുമായുള്ള കരാര്‍ ചെന്നൈ പുതുക്കിയിട്ടില്ല. കേദാര്‍ ജാദവ്, സുരേഷ് റെയ്‌ന എന്നിവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നുണ്ട്. നിലവില്‍ 15 ലക്ഷം രൂപ മാത്രമാണ് ചെന്നൈയുടെ പേഴ്‌സിലുള്ളത്. എന്നാല്‍ ചൗള, ഹര്‍ഭജന്‍, വിജയ് എന്നിവരെ വിട്ടയക്കുമ്പോള്‍ 10 കോടിയോളം രൂപ ചെന്നൈയുടെ പേഴ്‌സിലേക്ക് തിരിച്ചെത്തും. കേദാര്‍ ജാദവിനെയും വേണ്ടെന്നു വെയ്ക്കുകയാണെങ്കില്‍ 7.8 കോടി രൂപ ചെന്നൈയുടെ കൈവശം അധികം വരും. 11 കോടി രൂപയെന്ന പ്രൈസ് ടാഗാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സുരേഷ് റെയ്‌നയുടെ കാര്യത്തിലും വീണ്ടുവിചാരമുണ്ടാക്കുന്നത്. എന്തായാലും ബുധനാഴ്ച്ചക്കകം നിലനിര്‍ത്തുന്നതും വിട്ടുനല്‍കുന്നതുമായി താരങ്ങളുടെ പൂര്‍ണ പട്ടിക ഫ്രാഞ്ചൈസികള്‍ ബിസിസിഐക്ക് സമര്‍പ്പിക്കും.

Story first published: Wednesday, January 20, 2021, 17:29 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X