Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, മുസ്തഫിസുര്‍ റഹ്മാന്‍ എത്താന്‍ വൈകും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം 9ന് ആരംഭിക്കാന്‍ ഇരിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടികള്‍ തുടരുന്നു. പരിക്കിനെത്തുടര്‍ന്ന് ടീമിന്റെ സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ സീസണില്‍ നിന്ന് പുറത്തായതിന് പിന്നാലെ മറ്റൊരു പേസറായ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനും എത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടാണ് രാജസ്ഥാനെ ആശങ്കപ്പെടുത്തുന്നത്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ രണ്ട് മത്സരങ്ങളാവും മുസ്തഫിസുറിന് നഷ്ടമാവുക. നിലവില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. എന്നാല്‍ പരമ്പരയിലെ അവസാന രണ്ട് ടി20യും റഹ്മാന്‍ കളിക്കുന്നില്ല. ഈ മാസം അഞ്ചിന് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ഇന്ത്യയിലെത്തിയാല്‍ ഏഴ് ദിവസത്തെ ക്വാറന്റെയ്ന്‍ താരം നോക്കണം. ഇതോടെ 12ാം തീയ്യതി നടക്കുന്ന പഞ്ചാബ് കിങ്‌സിനെതിരായ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ റഹ്മാന്‍ കളിക്കില്ലെന്ന് ഉറപ്പായി.

mustafizurrahman

നേരത്തെ എന്‍ഒസി അനുവദിക്കുന്നതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യക്കുറവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ എന്‍ഒസി അനുവദിച്ച് നല്‍കി. ജോഫ്രാ ആര്‍ച്ചര്‍ക്ക് പരിക്കേറ്റ് സീസണ്‍ നഷ്ടമായ സാഹചര്യത്തില്‍ റഹ്മാനെക്കൂടി നഷ്ടമായാല്‍ രാജസ്ഥാനെ അത് പ്രതികൂലമായി ബാധിക്കും. നിലവില്‍ ക്രിസ് മോറിസിന്റെ ബൗളിങ്ങിനെയാവും പ്രധാനമായും അവര്‍ ആശ്രയിക്കുക.

ആന്‍ഡ്രേ ടൈ,കാര്‍ത്തിക് ത്യാഗി,ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് മറ്റ് പ്രധാന പേസര്‍മാര്‍. എന്നാല്‍ ടി20യില്‍ പരിചയസമ്പന്നനും സ്ലോ ബോളുകളും യോര്‍ക്കറുകളും നന്നായി വഴങ്ങുന്ന ബൗളറുമായ മുസ്തഫിസുറിന്റെ സേവനം രാജസ്ഥാനെ സംബന്ധിച്ച് ഇത്തവണ വളരെ പ്രധാനപ്പെട്ടതാണ്. 25കാരനായ താരം മുംബൈ ഇന്ത്യന്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് വേണ്ടി ഐപിഎല്‍ കളിച്ചിട്ടുണ്ട്. 24 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് അദ്ദേഹം നേടിയത്. 7.51 ആണ് ഇക്കോണമി.

ഇത്തവണ മികച്ച താരനിര തന്നെ രാജസ്ഥാനൊപ്പമുണ്ട്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്‍ ഇത്തവണ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇറങ്ങുന്നത്. ബെന്‍ സ്റ്റോക്,ജോസ് ബട്‌ലര്‍,ഡേവിഡ് മില്ലര്‍ എന്നിവരാണ് വെടിക്കെട്ട് വീരന്മാരില്‍ പ്രധാനികള്‍. മനാന്‍ വോറ,റിയാന്‍ പരാഗ്,യശ്വസി ജയ്‌സ്വാള്‍ എന്നിവരും ബാറ്റ്‌സ്മാന്‍മാരായി ടീമിലുണ്ട്.

രാഹുല്‍ തെവാത്തിയ,ശ്രേയസ് ഗോപാല്‍,മായങ്ക് മാര്‍ക്കണ്ഡെ എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറായി ശിവം ദുബെയും ടീമിലുണ്ട്. അവസാന സീസണിലും ബൗളര്‍മാരുടെ പ്രകടനമാണ് രാജസ്ഥാന് തിരിച്ചടിയായത്.

Story first published: Friday, April 2, 2021, 12:35 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+