For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഐപിഎല്ലാണ് ഏക പ്രതീക്ഷ, കുടുംബത്തിന്റെ അത്താണി ഞാനാണ്- ചേതന്‍ സക്കറിയ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് ചേതന്‍ സക്കറിയ. മുന്‍ ആര്‍സിബി നെറ്റ്‌സ് ബൗളറെ 1.2 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍ സ്വന്തമാക്കിയത്. ന്യൂബോളിലും ഡെത്ത് ഓവറിലുമടക്കം മികച്ച ബൗളിങ് പ്രകടനമാണ് ചേതന്‍ സക്കറിയ നടത്തിയത്. ഫീല്‍ഡിങ്ങുകൊണ്ടും 22കാരനായ താരം ശ്രദ്ധ പിടിച്ചുപറ്റി. മികച്ച ഇടം കൈയന്‍ പേസര്‍മാരെ തേടുന്ന ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കുന്ന താരമാണ് ചേതന്‍ സക്കറിയ. ഇപ്പോഴിതാ ഐപിഎല്ലില്‍ നിന്ന് ലഭിച്ച പണം എങ്ങനെയാണ് തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചേതന്‍.

'രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ലഭിക്കേണ്ട പ്രതിഫലത്തിന്റെ ഒരു പങ്ക് കഴിഞ്ഞ ദിവസം ലഭിച്ചത് ഞാന്‍ ഭാഗ്യമായി കരുതുന്നു. അത് കുടുംബത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തതാണ് പ്രതിസന്ധി സമയത്ത് എന്റെ കുടുംബത്തെ സഹായിച്ചത്. ആളുകള്‍ പറയുന്നു ഐപിഎല്‍ നിര്‍ത്താന്‍. എനിക്ക് അവരോട് ചിലത് പറയാനുണ്ട്. എന്റെ കുടുംബം ആശ്രയിക്കുന്ന ഏക വരുമാനം എന്റെതാണ്.

chetansakariyaipl

ക്രിക്കറ്റാണ് എന്റെ വരുമാനമാര്‍ഗം. അച്ഛന് മികച്ച ചികിത്സ നല്‍കാനായത് ഐപിഎല്ലില്‍ നിന്ന് പണം ലഭിച്ചതിനാലാണ്. ടൂര്‍ണമെന്റ് ഒരു മാസം പോലും നടന്നില്ലായിരുന്നെങ്കില്‍ എന്റെ കാര്യങ്ങള്‍ വളരെ കഷ്ടത്തിലാകുമായിരുന്നു. വളരെ കഷ്ടപ്പാട് അനുഭവിക്കുന്ന കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അച്ഛന്‍ കുടുംബം നോക്കിയത് ടെമ്പോ ഓടിച്ചാണ്. ഐപിഎല്ലാണ് എനിക്കെല്ലാം. എന്റെ ജീവിതം മാറ്റിയത് അതാണ്'-ചേതന്‍ പറഞ്ഞു.

കഴിഞ്ഞിടെ ചേതന്റെ അച്ഛന്‍ കോവിഡ് ബാധിതനായി ആശുപത്രിയിലായിരുന്നു. ഐപിഎല്ലില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കിയത്. ഈ വര്‍ഷത്തിന്റെ തുടക്കം ചേതന്റെ സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ വേദനകള്‍ക്കിടയിലാണ് അദ്ദേഹം ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയത്.

എന്റെ കുടുംബത്തില്‍ ഇത്രയും വരുമാനമുണ്ടാക്കുന്ന ഏക വ്യക്തി ഞാനാണ്. കോടി രൂപയില്‍ എത്ര പൂജ്യമുണ്ടെന്ന് പോലും എന്റെ അമ്മയ്ക്ക് അറിയില്ല. എന്റെ അച്ഛനെ കാണുക,ഒരു വീട് പണിയുക എന്നതിനാണ് ഞാന്‍ മുഖ്യ പ്രാധാന്യം നല്‍കുന്നത്. അതിന് ഐപിഎല്‍ തുടരണം. നിനക്ക് പ്രതിഭയുണ്ടെന്നും കളിക്കാന്‍ തയ്യാറായിക്കൊള്ളാനുമാണ് സഞ്ജു ഭായ് എന്നോട് പറഞ്ഞത്. ആ രാത്രി ഉറങ്ങാന്‍ കഴിയാതെ എങ്ങനെ പന്തെറിയണം എന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും ചേതന്‍ പറഞ്ഞു.

Story first published: Friday, May 7, 2021, 14:29 [IST]
Other articles published on May 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+