വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളര്‍ ചേതന്‍ സക്കറിയയുടെ പിതാവ് കഞ്ചിഭായ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നാണ് മരണപ്പെട്ടത്. ഗുജറാത്തിലെ ഭാവ്‌നഗറില്‍ വെച്ചായിരുന്നു അന്ത്യം. ഐപിഎല്‍ 2021 പാതിവഴിയില്‍ നിന്നതോടെ നാട്ടില്‍ തിരിച്ചെത്തിയ സക്കറിയ ഇന്നലെ പിതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അച്ഛന്‍ കോവിഡ് ബാധിതനായ വിവരം കഴിഞ്ഞ ദിവസം സക്കറിയ പങ്കുവെച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചതിലൂടെ ലഭിച്ച തുകയുടെ പകുതി കഴിഞ്ഞ ദിവസം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായപ്പോള്‍ അത് പൂര്‍ണ്ണമായും കുടുംബത്തിലേക്ക് നല്‍കിയെന്നും അത് ഉപയോഗിച്ചാണ് പിതാവിന് നല്ല ചികിത്സ നല്‍കിയതെന്നും ചേതന്‍ പറഞ്ഞിരുന്നു. എന്നാല്‍ മകന്റെ ക്രിക്കറ്റിലെ വളര്‍ച്ച പൂര്‍ണ്ണമായും കാണുന്നതിന് മുമ്പ് അദ്ദേഹത്തിന് വിടപറയേണ്ടി വന്നു.

chetansakariyaipl

ഐപിഎല്‍ തന്നെപ്പോലുള്ളവര്‍ക്ക് നല്‍കുന്ന പ്രതീക്ഷയെക്കുറിച്ചും ചേതന്‍ പറഞ്ഞിരുന്നു. കുടുംബത്തിന്റെ ഏക അത്താണി താനാണെന്നും ഐപിഎല്ലിലൂടെ ലഭിച്ച തുകയാണ് ഏക ആശ്രയമെന്നും ഏക വരുമാനമാര്‍ഗം ക്രിക്കറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ കുടുംബം വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍ ഉള്ളതാണെന്നും ഇത്രയും വലിയ തുക സ്വന്തമാക്കുന്ന കുടുംബത്തിലെ ഏക വ്യക്തി താനാണെന്നും ചേതന്‍ പറഞ്ഞിരുന്നു.

തന്റെ അമ്മയ്ക്ക് കോടിയില്‍ എത്ര പൂജ്യമുണ്ടെന്ന് പോലും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 1.4 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇടം കൈയന്‍ പേസറെ സ്വന്തമാക്കിയത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെറ്റ്‌സ് ബൗളറായിരുന്നു ചേതന്‍. എന്നാല്‍ ആര്‍സിബി ഒരിക്കല്‍ പോലും താരത്തിന് അവസരം നല്‍കിയില്ല. ഇത്തവണ രാജസ്ഥാനൊപ്പം അവസരം ലഭിച്ചപ്പോള്‍ കൈയടി നേടാന്‍ താരത്തിനായി. ഏഴ് വിക്കറ്റുകള്‍ നേടിയ ചേതന്‍ ഫീല്‍ഡിങ്ങിലും തിളങ്ങി.

അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും എത്തുമെന്ന് കരുതുന്ന താരമാണ് ചേതന്‍. മികച്ച ഇടം കൈയന്‍ പേസര്‍മാരെ അന്വേഷിക്കുന്ന ഇന്ത്യക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പ്രതിഭാശാലിയാണവന്‍. പരിചയസമ്പത്ത് കുറവിന്റെ പ്രശ്‌നം മാത്രമാണ് നിലവില്‍ ചേതനുള്ളത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഓരോ ദിവസവും കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്.

കെകെആറിലെ നാല് താരങ്ങള്‍ക്കും സിഎസ്‌കെയിലെ നാല് താരങ്ങള്‍ക്കും ഡല്‍ഹിയിലെയും ഹൈദരാബാദിലെയും ഓരോ താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബയോബബിള്‍ സുരക്ഷ ഭേദിച്ച് കോവിഡ് വ്യാപനം ശക്തമായതോടെയാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവേക്കേണ്ടി വന്നത്.

Story first published: Sunday, May 9, 2021, 16:04 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X