IPL 2021: സഞ്ജുവിനെക്കൊണ്ടാവില്ല, രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല!- ഹോഗിന്റെ പ്രവചനം

ഐപിഎല്ലിന്റെ ഈ സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിയുമെന്നു തനിക്കു തോന്നുന്നില്ലെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് രാജസ്ഥാന്‍. രണ്ടാം ഘട്ടത്തില്‍ അവര്‍ക്കു ബാക്കിയുള്ളത് ഏഴു മല്‍സരങ്ങളാണ്. ഇവയില്‍ ചുരുങ്ങിയത് നാലെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ രാജസ്ഥാനു പ്ലേഓഫ് പ്രതീക്ഷയുള്ളൂ.

Don’t think Sanju Samson Can Take RR into final four- Brad Hogg | Oneindia Malayalam

ഒരുപിടി താരങ്ങളെ രാജസ്ഥാന് ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ നഷ്ടമായിരുന്നു. രണ്ടാം ഘട്ടത്തിലും സ്ഥിതി വ്യത്യസ്മല്ല. ചില വമ്പന്‍ വിദേശ താരങ്ങളുടെ സേവനം യുഎഇയിലും ടീമിനു ലഭിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ചിലര്‍ പിന്‍മാറിയിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലാണ് രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകള്‍ ഹോഗ് വിശകലനം ചെയ്തത്.

 പ്രമുഖ താരങ്ങളുടെ അസാന്നിധ്യം

പ്രമുഖ താരങ്ങളുടെ അസാന്നിധ്യം

പ്രമുഖ താരങ്ങളുടെ അസാന്നിധ്യമാണ് രാജസ്ഥാന്റെ പ്ലേഓഫ് സാധ്യതകള്‍ ദുഷ്‌കരമാക്കിയിരിക്കുന്നതെന്നു ഹോഗ് വിലയിരുത്തി. വലിയ താരങ്ങളെ അവര്‍ക്കു ഇതിനകം നഷ്ടമായിട്ടുണ്ട്. ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ആന്‍ഡ്രു ടൈ തുടങ്ങിയ മികവുറ്റ താരങ്ങളെ അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. രാജസ്ഥാന്റെ പ്രധാന ഇലവനിലേക്കു വരികയാണെങ്കില്‍ ബട്‌ലര്‍ക്കു പകരം ലിയാം ലിവിങ്സ്റ്റണ്‍ മുന്‍നിരയിലേക്കു വരുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടത്തിലെ അതേ ബൗളിങ് നിരയില്‍ തന്നെ ടീം വിശ്വാസമര്‍പ്പിച്ചേക്കും. പക്ഷെ പേസ് ബൗളിങിന് ആഴം കുറവാണെന്നും ഹോഗ് നിരീക്ഷിച്ചു.

 ഷാംസിയുടെ വരവ്

ഷാംസിയുടെ വരവ്

രണ്ടാം സീസണിലു മുന്നോടിയായി ചില താരങ്ങളെ രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ സൗത്തഫ്രിയുടെ ചൈനാമാന്‍ ബൗളര്‍ തബ്രെയ്‌സ് ഷാംസിയുടെ വരവ് ഹോഗിനെ ആകര്‍ഷിച്ചിട്ടുണ്ട്.

പരിക്കു കാരണം എവിന്‍ ലൂയിസ് വന്നേക്കില്ല. ഗ്ലെന്‍ ഫിലിപ്‌സും രാജസ്ഥാന്‍ ടീമിലെത്തിയിട്ടുണ്ട്. പക്ഷെ ഏറ്റവും വലുത് ഇടംകൈയന്‍ ചൈനാ മാന്‍ ബൗളര്‍ തബ്രെയ്‌സ് ഷാംസിയുടെ സാന്നിധ്യമാണ്. പുതുതായി വന്നവര്‍ മോശക്കാരല്ല. പക്ഷെ റണ്ണെടുക്കാന്‍ രാജസ്ഥാന്‍ ഒരുപാട് സഞ്ജുവിനെ ആശ്രയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തെ മാത്രം ആശ്രയിച്ച് ടീമിനു ജയിക്കാനാവില്ല. ബാറ്റിങിലായിരിക്കും രാജസ്ഥാന്‍ കുഴപ്പം നേരിടുകയെന്നും ഹോഗ് വിശദമാക്കി.

 സക്കരിയ വെല്ലുവിളി നേരിടും

സക്കരിയ വെല്ലുവിളി നേരിടും

ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ രാജസ്ഥാന്‍ നിരയില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളിലൊരാളായിരുന്നു അരങ്ങേറ്റക്കാരനും യുവ പേസറുമായ ചേതന്‍ സക്കരിയ. ഏഴു മല്‍സരങ്ങളില്‍ നിന്നും താരം അത്ര തന്നെ വിക്കറ്റുകളെടുത്തിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സക്കരിയക്ക് കാര്യങ്ങള്‍ കുറേക്കൂടി കടുപ്പമാവുമെന്നാണ് ഹോഗിന്റെ നിരീക്ഷണം.

രണ്ടാം ഘട്ടത്തില്‍ ഇടംകൈയന്‍ മീഡിയം പേസറായ സക്കരിയ എങ്ങനെയാണ് തിരിച്ചുവരാന്‍ പോവുമെന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. താരത്തിന്റെ ഭീഷണി നേരിടാന്‍ തയ്യാറെടുത്തു തന്നെയായിരിക്കും എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ യുഎഇയില്‍ ഇറങ്ങുകയെന്നും ഹോഗ് വിശദമാക്കി.

 രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല

രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല

രാജസ്ഥാന്‍ ഇത്തവണ പ്ലേഓഫില്‍ കടക്കില്ലെന്നാണ് തനിക്കു തോന്നുന്നതെന്നു ഹോഗ് അഭിപ്രായപ്പെട്ടു. ആദ്യ ഘട്ടത്തിലെ ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ അവര്‍ക്കു തോല്‍വി നേരിട്ടു. ഇനി ബാക്കിയുള്ള ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും വിജയം നേടാനായാല്‍ മാത്രമേ അവര്‍ക്കു ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ. രാജസ്ഥാനു അതിനു കഴിയുമെന്നു തനിക്കു തോന്നുന്നില്ലെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്റെ ശേഷിച്ച മല്‍സരങ്ങള്‍

രാജസ്ഥാന്റെ ശേഷിച്ച മല്‍സരങ്ങള്‍

രണ്ടാംഘട്ടത്തില്‍ രാജസ്ഥാന്റെ ആദ്യ മല്‍സരം 21ന് പഞ്ചാബ് കിങ്‌സിനെതിരേയാണ്. 25ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായും 27ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും 29ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായും ഒക്ടോബര്‍ രണ്ടിന് ചെന്ന സൂപ്പര്‍ കിങ്‌സുമായും അഞ്ചിന് മുംബൈ ഇന്ത്യന്‍സുമായും ഏഴിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായും രാജസ്ഥാന്‍ ഏറ്റുമുട്ടും.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 16, 2021, 13:18 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X