വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജുവിന്റെ കഷ്ടകാലം തീരുന്നില്ല, ഒരാള്‍ കൂടി പിന്‍മാറി!- മുന്‍ പര്‍പ്പിള്‍ ക്യാപ്പ് വിജയി

ആന്‍ഡ്രു ടൈയാണ് പിന്‍മാറിയിരിക്കുന്നത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ ശേഷം മലയാളി താരം സഞ്ജു സാംസണിന്റെ കഷ്ടകാലം ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. നാലാമത്തെയും താരത്തെ രാജസ്ഥാനു ഈ സീസണില്‍ നഷ്ടമായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈയാണ് ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. ട്വീറ്റിലൂടെയാണ് മുന്‍ പര്‍പ്പിള്‍ ക്യാപ്പ് വിജയി കൂടിയായ ടൈയുടെ പിന്‍മാറ്റത്തെക്കുറിച്ച് രാജസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.

1

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ആന്‍ഡ്രു ടൈ ഓസ്‌ട്രേലിയയിലേക്കു മടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമെങ്കില്‍ എന്തു പിന്തുണയും നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തു. ഈ സീസണില്‍ രാജസ്ഥാനു വേണ്ടി ഇനിയും കളിച്ചിട്ടില്ലെങ്കിലും ബാക്കപ്പ് ബൗളറായി ടൈയെ അവര്‍ക്കു ഉപയോഗിക്കാമായിരുന്നു.

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെയാണ് രാജസ്ഥാന് ഈ സീസണില്‍ ആദ്യം നഷ്ടമായത്. പരിക്കു കാരണം സീസണിനു മുമ്പ് തന്നെ ആര്‍ച്ചര്‍ക്കു പിന്‍മാറേണ്ടി വന്നിരുന്നു. ആദ്യ മല്‍സരത്തിനു ശേഷം ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയും രാജസ്ഥാനു നഷ്ടമായി. പരിക്ക് തന്നെയാണ് സ്റ്റോക്‌സിനു വില്ലനായത്.

ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ് രാജസ്ഥാന്‍ ടീമില്‍ നിന്നും പിന്‍മാറിയ മൂന്നാമത്തെയാള്‍. ബയോ ബബ്ള്‍ ബുദ്ധിമുട്ട് കാരണമായിരുന്നു ലിവിങ്‌സ്റ്റണ്‍ നാട്ടിലേക്കു മടങ്ങിയത്. ഈ സീസണില്‍ രാജസ്ഥാന്‍ ടീമിലെത്തിയ അദ്ദേഹത്തിനും ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചിരുന്നില്ല. ലിവിങ്‌സറ്റണിനു പിന്നാലെയാണ് ടൈയെയും രാജസ്ഥാനു ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

2018ലെ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായിരുന്നു ടൈ. ഇത്തവണ ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ടൈ ഓസ്‌ട്രേലിയയിലേക്കു തിരികെ പോയത്. ടീമിലെ എല്ലാവരും അദ്ദേഹത്തോടു ബൈ പറയുകയും ഒപ്പം നന്ദി അറിയിക്കുകയുമാണ്. കളിച്ചില്ലെങ്കിലും ടീമിനൊപ്പമുണ്ടായിരുന്ന അദ്ദേഹം തന്റെ ചിന്തകള്‍ കൊണ്ട് സ്വാധീനിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടര്‍ കുമാര്‍ സങ്കക്കാര ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.

നിലവില്‍ രാജസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളുടെ ഒഴിവില്‍ കളിക്കുന്നത് ജോസ് ബട്‌ലര്‍, ക്രിസ് മോറിസ്, ഡേവിഡ് മില്ലര്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ്. ഒരു ഫ്രാഞ്ചൈസിക്കു പരമാവധി ടീമില്‍ ഉള്‍ക്കൊള്ളിക്കാവുന്നത് എട്ടു വിദേശ താരങ്ങളെയാണ്. ഇതില്‍ പകുതി പേരെയും രാജസ്ഥാന് ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞു.

Story first published: Sunday, April 25, 2021, 20:55 [IST]
Other articles published on Apr 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X