വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ക്യാപ്റ്റനായി സഞ്ജു പെട്ടു! മുന്നില്‍ ഏറെ വെല്ലുവിളികള്‍- എങ്ങനെ പരിഹരിക്കാം?

ആര്‍ച്ചര്‍ക്കു പിന്നാലെ സ്റ്റോക്‌സും പരിക്കേര്‌റു പിന്‍മാറിയിരുന്നു

ഐപിഎല്ലില്‍ ആദ്യമായി ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ശരിക്കും പെട്ടിരിക്കുകയാണ്. നായകനായ ശേഷം ഒന്നിനു പിറകെ ഒന്നായി സഞ്ജുവിനും രാജസ്ഥാനും കഷ്ടകാലം തുടരുകയാണ്. സീസണിനു മുമ്പ് പേസ് ബൗളിങിലെ കുന്തമുനയായ ജോഫ് ആര്‍ച്ചറിനെ രാജസ്ഥാനു പരിക്കു കാരണം നഷ്ടമായിരുന്നു. പിന്നാലെയാണ് ടീമിന്റെ മറ്റൊരു തുറുപ്പുചീട്ടുമായ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയും രാജസ്ഥാനു നഷ്ടമായത്.

Sanju Samson faces selection dilemma ahead of the match Vs Delhi Capitals

സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഒരുപിടി വെല്ലുവിളികളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇവ എന്തൊക്കാണെന്നും അതു മറികടക്കാന്‍ അദ്ദേഹത്തിനു മുന്നിലുള്ള ഓപ്ഷനുകള്‍ എന്തൊക്കെയാണെന്നും നമുക്കു പരിശോധിക്കാം.

 ഓപ്പണിങ് കോമ്പിനേഷന്‍

ഓപ്പണിങ് കോമ്പിനേഷന്‍

സ്റ്റോക്‌സിനെ നഷ്ടമായതോടെ ഇനിയുള്ള മല്‍സരങ്ങളില്‍ പുതിയ ഓപ്പണിങ് കോമ്പിനേഷനെ രാജസ്ഥാനു കണ്ടെത്തേണ്ടതുണ്ട്. ആദ്യ കളിയില്‍ സ്റ്റോക്‌സും മനന്‍ വോറയുമായിരുന്നു ഓപ്പണര്‍മാര്‍. സ്റ്റോക്‌സിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിന്റെ തന്നെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് താരവുമായ ജോസ് ബട്‌ലറെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുകയെന്നതാണ് രാജസ്ഥാനു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍.

ബട്‌ലര്‍ ഓപ്പണറായാല്‍ മധ്യനിരയില്‍ അദ്ദേഹത്തിന്റെ പൊസിഷനില്‍ ഡേവിഡ് മില്ലര്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരിലൊരാളെ രാജസ്ഥാനു ഇറക്കാം.

മറ്റൊരു ഓപ്ഷന്‍ സ്റ്റോക്‌സിന്റെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാളിനെ ഓപ്പണറായി ഇറക്കാമെന്നതാണ്. മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം കൂടിയായ ജയ്‌സ്വാള്‍ കളിഞ്ഞ സീസണില്‍ ചില മല്‍സരങ്ങളില്‍ കളിച്ചിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല.

താരങ്ങളുടെ ആത്മവിശ്വാസം

താരങ്ങളുടെ ആത്മവിശ്വാസം

നെടുംതൂണുകളായ രണ്ടു പേരെ നഷ്ടമായത് രാജസ്ഥാന്‍ ടീമിലെ മറ്റു കളിക്കാരുടെയും ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാവും. ഈ ആത്മവിശ്വാസം തിരികെ കൊണ്ടു വരികയെന്നതാണ് രാജസ്ഥാനും സഞ്ജുവിനു മുന്നിലുള്ള മറ്റൊരു വെല്ലുവിളി.
ഇതിനു വേണ്ടി ആദ്യം ചെയ്യേണ്ടത് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതാണ്. അതിനു കഴിഞ്ഞാല്‍ വിജയങ്ങളും ടീമിന്റെ വഴിക്കു വരും. ഇതു പതിയെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ രാജസ്ഥാന്‍ ടീമിലെ താരങ്ങളെ സഹായിക്കുകയും ചെയ്യും.

തകര്‍ച്ചയിലേക്കു വീഴരുത്

തകര്‍ച്ചയിലേക്കു വീഴരുത്

ടീമിനെ തകര്‍ച്ചയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുകയെന്നതാണ് മൂന്നാമത്തെ വെല്ലുവിളി. പ്രധാന താരങ്ങളുടെ അഭാവം രാജസ്ഥാനു ക്ഷീണമായിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ മികച്ചൊരു ജയം കൊണ്ട് ഇതില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അവര്‍ക്കു കഴിയും.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന അടുത്ത മല്‍സരം ജയിക്കാനായാല്‍ അതു തീര്‍ച്ചയായും രാജസ്ഥാന് എനര്‍ജി ബൂസ്റ്ററാവുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഏതു വിധേയനെയും ഡിസിക്കെതിരേ ജയം കൊയ്യാന്‍ രാജസ്ഥാന്‍ കിണഞ്ഞു പരിശ്രമിക്കുമെന്നുറപ്പാണ്.

 സ്റ്റോക്‌സിന്റെ പകക്കാരന്‍

സ്റ്റോക്‌സിന്റെ പകക്കാരന്‍

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായ സ്‌റ്റോക്‌സിന്റെ പകരക്കാരനെ കണ്ടെത്തുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഇതു തന്നെയാണ് രാജസ്ഥാന്റെ മറ്റൊരു വെല്ലുവിളി. സ്റ്റോക്‌സിന്റെ അഭാവം ആരു നികത്തുമെന്നതാവും ഇനിയുള്ള ദിവസങ്ങളില്‍ രാജസ്ഥാന്റെ ഉറക്കം കെടുത്തുക.
സ്‌റ്റോക്‌സിനു പകരം രാജസ്ഥാനു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനാണ്. ഓസീസ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന കളിക്കാരന്‍ കൂടിയാണ് ഗ്രീന്‍.

 രാജസ്ഥാന്റെ മികച്ച പ്ലെയിങ് ഇലവന്‍

രാജസ്ഥാന്റെ മികച്ച പ്ലെയിങ് ഇലവന്‍

മനന്‍ വോറ/ യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍/ ലിയാം ലിവിങ്സ്റ്റണ്‍, റിയാന്‍ പരാഗ്, ശിവം ദുബെ, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ചേതന്‍ സക്കരിയ, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Wednesday, April 14, 2021, 20:25 [IST]
Other articles published on Apr 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X